WTC Final: ബുംറ എപ്പോള്‍ മടങ്ങിവരും? കാത്തിരിപ്പ് നീളില്ല! തീയ്യതി വെളിപ്പെടുത്തി കാര്‍ത്തിക്
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കിരീടത്തിനായി പോരടിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും മിസ് ചെയ്യുന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ്. തീ തുപ്പുന്ന പന്തുകളുമായി ബും ബും വേഗത്തില്‍ വിറപ്പിക്കുന്ന ബുംറയുടെ സേവനം ഇന്ത്യക്ക് നഷ്ടമായിട്ട് നാളുകളേറെയായി. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ബുംറ കഴിഞ്ഞിടെ പ്രസിദ്ധ് കൃഷ്ണയുടെ കല്യാണത്തിന് പോയിരുന്നു.
പുറം വേദനയെത്തുടര്‍ന്ന് 2022 സെപ്തംബറില്‍ പുറത്തുപോയ ബുംറ എന്നാണ് മടങ്ങിവരികയെന്നതാണ് ആരാധകര്‍ക്ക് അറിയേണ്ടത്. സമീപകാലത്തെ എല്ലാ വലിയ പരമ്പരകളും നഷ്ടമായ ബുംറ ഏകദിന ലോകകപ്പിന് മുന്നോടിയായി കളിച്ച് ഫോം വീണ്ടെടുക്കേണ്ടതായുണ്ട്. ഇപ്പോഴിതാ ബുംറയുടെ തിരിച്ചുവരവ് പരമ്പര വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. വരാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ പരമ്പരയിലൂടെയാണ് ബുംറ മടങ്ങിയെത്തുകയെന്നാണ് കാര്‍ത്തിക് പറയുന്നത്.

ഓഗസ്റ്റിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യയുടെ അയര്‍ലന്‍ഡ് പരമ്പര നടക്കാന്‍ പോകുന്നത്. ഓഗസ്റ്റിലെ മൂന്നാം വാരത്തിലാവും പരമ്പര ആരംഭിക്കുക. ഏകദിന പരമ്പര കളിക്കുന്നതിന് മുമ്പ് ടി20 പരമ്പര കളിക്കാനാണ് ബുംറ ആഗ്രഹിക്കുന്നത്. നിലവില്‍ താരം പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ തിരിച്ചുവരവിന് മുമ്പ് അല്‍പ്പം കൂടി മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ബുംറയുടെ കാര്യത്തില്‍ ഇന്ത്യ സാഹസത്തിന് മുതിരില്ല.
അതുകൊണ്ട് തന്നെ മടങ്ങിവരാന്‍ ആവിശ്യത്തിന് സമയം ബുംറക്ക് അനുവദിച്ചിട്ടുണ്ട്. 2021 മുതല്‍ നാട്ടില്‍ അദ്ദേഹം ടെസ്റ്റ് കളിച്ചിട്ടില്ല. ടി20 ലോകകപ്പും ഐപിഎല്ലും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഏകദിന ലോകകപ്പ് കളിക്കുകയെന്നതാണ് ബുംറയുടെ പ്രധാന ലക്ഷ്യം. ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര കളിച്ച് പതിയെ താളം കണ്ടെത്തി ഏഷ്യാ കപ്പ് കളിക്കാമെന്നാണ് ബുംറയുടെ കണക്കുകൂട്ടല്‍.
ഏഷ്യാ കപ്പിലൂടെ ഫോമിലേക്കെത്തിയാല്‍ ലോകകപ്പിലും കളിക്കാന്‍ ബുംറക്ക് സാധിച്ചേക്കും. ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇടവേളക്ക് ശേഷം ഇന്ത്യ വേദിയാവുന്ന ലോകകപ്പാണിത്. 2011ന് ശേഷം ഇന്ത്യക്ക് നാട്ടില്‍ ലോകകപ്പില്‍ മുത്തമിടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. ഇന്ത്യയുടെ തന്ത്രങ്ങളില്‍ നിര്‍ണ്ണായക റോള്‍ ബുംറക്കുണ്ട്. അതുകൊണ്ട് തന്നെ ബുംറയെ ഫുള്‍ ഫിറ്റ്‌നസോടെ തിരിച്ചെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.

എന്നാല്‍ പരിക്കിന്റെ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ബുംറയുടെ പ്രകടനം കണ്ടറിയണം. ഏറെ നാളായി യാതൊരു ക്രിക്കറ്റും അദ്ദേഹം കളിക്കുന്നില്ല. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ബുംറ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ബൗളിങ് പരിശീലനം പൂര്‍ണ്ണമായും ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മടങ്ങിവരുമ്പോള്‍ ബുംറക്ക് പഴയ മികവിലേക്ക് പെട്ടെന്നെത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications