Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ടീം ഇന്ത്യയില്‍ മുംബൈ ക്വാട്ട കുറയുന്നു! കടത്തിവെട്ടി ജിടി, 2 ടീമില്‍ നിന്നു ആരുമില്ല

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ബുധനാഴ്ച ഇംഗ്ലണ്ടിലെ ഓവലില്‍ തുടക്കമാവുകയാണ്. കന്നിക്കിരീടം ലക്ഷ്യമിട്ട് രോഹിത് ശര്‍മയുടെ ടീം ഇന്ത്യയും പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയയുമാണ് റെഡ് ബോള്‍ ക്രിക്കറ്റിലെ സിംഹാസനത്തിനായി പോരടിക്കുക. ഇന്ത്യക്കു ഇതു തുടര്‍ച്ചയായ രണ്ടാമത്തെ ഡബ്ല്യുടിസി ഫൈനലാണിത്. 2021ലെ പ്രഥമ എഡിഷനില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ കിരീടം അടിയറ വയ്ക്കുകയായിരുന്നു.

രണ്ടു മാസത്തിലേറെ നീണ്ടുനിന്ന ഐപിഎല്‍ പൂരം കൊടിയിറങ്ങിയതിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഡബ്ല്യുടിസി ഫൈനലെന്ന പുതിയ ചാലഞ്ചിനായി എത്തിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ നിന്നും അഞ്ചു ദിവസം നീളുന്ന റെഡ് ബോള്‍ ക്രിക്കറ്റിലേക്കു വരുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അതിനു അനുസരിച്ച് തങ്ങളുടെ ഗെയിം ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്.

ROHIT SHARMA

ഡബ്ല്യുടിസി ഫൈനലിലെ ഇന്ത്യന്‍ സംഘത്തില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുമായി കരാറുള്ളവരാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയാണ് ഐപിഎല്‍ ടീമുകളുടെ ഭാഗമല്ലാത്ത ഏക താരം. ഐപിഎല്ലിലെ തിരക്കുകളില്ലാത്തതിനാല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചാണ് ഡബ്ല്യുടിസി ഫൈനലിനായി തയ്യാറെടുത്തത്.

ഡബ്ല്യുടിസി ഫൈനലിനായി 15 പേരുള്‍പ്പെട്ട ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്കു അയച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം റിസര്‍വ് താരങ്ങളായി മൂന്നു പേര്‍ കൂടി ചേര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ സംഘത്തിലെ 15 പേരെയെടുത്താല്‍ 14 പേരും ഐപിഎല്‍ കരാറുള്ളവരാണ്. ഈ 14 പേര്‍ എട്ടു ഫ്രാഞ്ചൈസികളുടെ ഭാഗമായവരാണ്. ശേഷിച്ച രണ്ടു ഫ്രാഞ്ചൈസികളില്‍ നിന്നും ഒരാള്‍പ്പോലും ഇന്ത്യന്‍ ടീമിലെത്തിയില്ല.

SHUBMAN GILL

നേരത്തേ ടീം ഇന്ത്യയില്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു ആധിപത്യമെങ്കില്‍ ഇപ്പോള്‍ അതു തകര്‍ന്നിരിക്കുകയാണ്. നിലവില്‍ കൂടുതല്‍ പേരുള്ളത് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നാണ്. ജിടിയുടെ മൂന്നു പേരാണ് ഫൈനലിലെ ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്.

മുംബൈയില്‍ നിന്നും രണ്ടു പേര്‍ക്കു മാത്രമേ അവസരം ലഭിച്ചുള്ളൂ. ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍, പേസര്‍ മുഹമ്മദ് ഷമി, വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് എന്നിവരാണ് ജിടിക്കാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും മുംബൈ ടീമില്‍ നിന്നും അവസരം ലഭിച്ചു.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും രണ്ടു പേര്‍ക്കാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്തിയത്. ഒരാള്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ മധ്യനിര താരം അജിങ്ക്യ രഹാനെയാണെങ്കില്‍ മറ്റൊരാള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയത് ബാറ്റിങ് ഇതിഹാസം വിരാട് കോലിയും പേസര്‍ മുഹമ്മദ് സിറാജുമാണ്.

ഇന്ത്യന്‍ ടീമില്‍ രണ്ടു താരങ്ങളുള്ള മറ്റൊരു ഐപിഎല്‍ ടീം മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറും ഉമേഷ് യാദവുമാണ് ടീം ഇന്ത്യയിലെ കെകെആര്‍ കളിക്കാര്‍.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും പേസര്‍ ജയദേവ് ഉനാട്കട്ടും ഇന്ത്യന്‍ ടീമിന്റെ ഭാഗമായി. എന്നാല്‍ ഒരു താരത്തെപ്പോലും ടെസ്റ്റ് ടീമിലെത്തിക്കാന്‍ സാധിക്കാതെ പോയവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സുമാണ്.

Story first published: Tuesday, June 6, 2023, 16:40 [IST]
Other articles published on Jun 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+