Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ദ്രാവിഡ് ഇതിഹാസം, പക്ഷെ പരിശീലകനായി 'സീറോ'! രൂക്ഷ വിമര്‍ശനവുമായി പാക് താരം

കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരേ വ്യക്തമായ ആധിപത്യമുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 269 റണ്‍സാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാല് വിക്കറ്റിന് 123 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 269 റണ്‍സിന്റെ ലീഡ് ഓസീസിനുണ്ട്.

ഓവലിലെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ വിജയ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായി മാറിയത്. ഫൈനലിന് മുമ്പ് താരങ്ങള്‍ ഐപിഎല്ലിലായിരുന്നതിനാല്‍ ഒരാഴ്ചത്തെ പരിശീലനം മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചത്. വിദേശ പിച്ചുകളില്‍ മികച്ച റെക്കോഡുള്ള രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍. എന്നാല്‍ ഇതിന്റെ ഗുണം ഇന്ത്യയുടെ പ്രകടനത്തില്‍ കാണുന്നില്ല.

rahul dravid

ഇപ്പോഴിതാ ഇന്ത്യയുടെ മോശം പ്രകടനത്തില്‍ ദ്രാവിഡിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ദ്രാവിഡ് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇതിഹാസമാണെങ്കിലും പരിശീലകനെന്ന നിലയില്‍ സീറോയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഇന്ത്യ കളി കൈവിട്ടു. ഐപിഎല്ലിലെ ബൗളിങ് പോലെയാണ് ഇന്ത്യ പന്തെറിഞ്ഞത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കളി കൈവിട്ടെന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറെക്കുറെ മനസിലായിരുന്നു.

ഇപ്പോള്‍ ഇന്ത്യ നാലാം ഇന്നിങ്‌സില്‍ അത്ഭുതം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ 120 ഓവറുകള്‍ ഫീല്‍ഡ് ചെയ്തപ്പോള്‍ രണ്ടോ മൂന്നോ താരങ്ങളെ മാത്രമാണ് മികച്ച ഫിറ്റ്‌നസുള്ളവരായി തോന്നിയത്. രഹാനെയും കോലിയും ജഡേജയുമാണ് ഈ മൂന്ന് പേര്‍. മറ്റുള്ളവരെല്ലാം തളര്‍ന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ താരങ്ങളെ മാത്രം വിമര്‍ശിച്ചതുകൊണ്ട് കാര്യമില്ല.

ടീം മാനേജ്‌മെന്റിനെതിരേയും രാഹുല്‍ ദ്രാവിഡിനെതിരേയും ചോദ്യം ഉയരണം. മുന്‍ ഇന്ത്യന്‍ നായകനായ ദ്രാവിഡ് ഇതിഹാസമാണെങ്കിലും പരിശീലകനെന്ന നിലയില്‍ നിരാശപ്പെടുത്തുന്നു. ഇന്ത്യന്‍ ടീമിനൊപ്പം താരമായും എ ടീമിന്റെ പരിശീലകനായും ദ്രാവിഡ് നേടിയതിനോടുള്ള ബഹുമാനം നഷ്ടപ്പെടുത്തുകയാണ്്'- ബാസിത് അലി പറഞ്ഞു. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകനാണ് ദ്രാവിഡ്. അതുകൊണ്ട് തന്നെ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായപ്പോഴും പ്രതീക്ഷകളേറെയായിരുന്നു.

dravid, rohit sharma

എന്നാല്‍ അദ്ദേഹത്തിന് കീഴിലെ ടീമിന്റെ പ്രകടനം ശരാശരി മാത്രമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യക്ക് നഷ്ടപ്പെട്ടാല്‍ ദ്രാവിഡിനെതിരേ ശക്തമായ വിമര്‍ശനം ഉയരുമെന്നുറപ്പ്. ദ്രാവിഡിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവിശ്യം ഇതിനോടകം ശക്തമായിക്കഴിഞ്ഞു. ഇൗ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതിലും നിരാശപ്പെടുത്തിയാല്‍ ദ്രാവിഡിന്റെ കസേര തെറിക്കാന്‍ സാധ്യതകളേറെ.

'ഞാന്‍ രാഹുല്‍ ദ്രാവിഡിന്റെ വലിയ ആരാധകനാണ്. ക്ലാസ് താരമായ അവന്‍ ഇതിഹാസം കൂടിയാണ്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് സീറോയാണെന്ന് പറയാതെ വയ്യ. ഇന്ത്യയില്‍ ടേണിങ് പിച്ചൊരുക്കും. എന്നാല്‍ വിദേശ പിച്ചിലേക്ക് പോകുമ്പോള്‍ എവിടെയാണ് ഇത്തരം പിച്ച് കാണാനാവുക. ബൗണ്‍സറുകള്‍ നിറഞ്ഞ പിച്ചുകളാണുണ്ടാവുക. ദ്രാവിഡ് എന്താണ്് ചിന്തിക്കുന്നതെന്നത് ദൈവത്തിന് മാത്രമാണ് അറിയുക'- ബാസിത് കൂട്ടിച്ചേര്‍ത്തു.

രവി ശാസ്ത്രിയും വിരാട് കോലിയും ചേര്‍ന്ന് സൃഷ്ടിച്ച ടീമില്‍ നിന്ന് വലിയ വ്യത്യാസം സൃഷ്ടിക്കാന്‍ ദ്രാവിഡിന് സാധിച്ചിട്ടില്ല. ടെസ്റ്റ് ടീമില്‍ മികച്ച ബാക്കപ്പ് താരങ്ങളില്ല. മൂന്ന് ഫോര്‍മാറ്റിലും പുതിയ താരങ്ങളെ വളര്‍ത്താന്‍ ദ്രാവിഡിന് സാധിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ സവിശേഷമായ പദ്ധതികളില്ലാതെ ഇറങ്ങുന്ന ദ്രാവിഡില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റുന്നതാണ് നല്ലത്.

Story first published: Saturday, June 10, 2023, 9:29 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+