Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ന്യൂസിലാന്‍ഡ് ബൗളിങ്‌നിര ഗംഭീരം, ഇന്ത്യക്കുമേല്‍ മുന്‍തൂക്കം അവര്‍ക്കോ? ശ്രീറാം പറയുന്നു

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കുമേല്‍ ന്യൂസിലാന്‍ഡിനു മുന്‍തൂക്കമില്ലെന്നു മുന്‍ താരവും ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് കോച്ചുമായ എസ് ശ്രീറാം അഭിപ്രായപ്പെട്ടു. ന്യൂസിലാന്‍ഡിന്റെ ബൗളിങ് ആക്രമണം മികച്ചതാണെതില്‍ സംശയമില്ലെങ്കിലും അതുകൊണ്ടു അവര്‍ക്കാണ് ഫൈനലില്‍ മേല്‍ക്കൈയെന്നു പറയാന്‍ സാധിക്കില്ലെന്നു ശ്രീറാം വ്യക്തമാക്കി.

1

ഇന്ത്യയുടേത് വളരെ സന്തുലിതമായ ടീമാണെന്നാണ് ഞാന്‍ കരുതുന്നത്. അടിസ്ഥാനപരമായ എല്ലാ മേഖലകളും അവര്‍ കവര്‍ ചെയ്തിട്ടുണ്ട്. മികവുറ്റ ഇന്ത്യയുടെ ബൗളിങ്‌നിര മികവ് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാരെയും പരീക്ഷിക്കും. വിദേശത്ത് ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ബൗളിങ് നിര ശക്തമായതു കൊണ്ട് കിവികള്‍ക്കു ഇന്ത്യക്കു മേല്‍ മേധാവിത്വമുണ്ടെന്നു താന്‍ കരുതുന്നില്ലെന്നു ശ്രീറാം പറഞ്ഞു.

നലിനു വേദിയാവുന്ന സതാംപ്റ്റണിലെ റോസ്ബൗളിലെ പിച്ച് സ്പിന്‍ ബൗളിങിനെയും അല്‍പ്പം തുണയ്ക്കുന്നതാണെന്നും ഇത് ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്റെ അനുഭവത്തില്‍ സതാംപ്റ്റണിലെ പിച്ച് സ്പിന്നര്‍മാരെയും സഹായിക്കുന്നതാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതു സഹായിക്കുമെന്നും ശ്രീറാം നിരീക്ഷിച്ചു.

ഇന്ത്യന്‍ ടീം ഇപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ അമിതമായി ആശ്രയിക്കുന്നതായി തോന്നിയിട്ടില്ല. കാരണം കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹമില്ലാതെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര വിജയവുമായി ചരിത്രം കുറിച്ചത്. പക്ഷെ കോലിയുള്ളത് ടീമിനു തീര്‍ച്ചയായും വലിയ മുതല്‍ക്കൂട്ട് തന്നെയാണന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീറാം ചൂണ്ടിക്കാട്ടി. കോലിയെ മറ്റു താരങ്ങളുടെ ബാറ്റിങില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് എല്ലാ പരിശീലന സെഷനിലും അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് വലുതാണ്. ലോകത്തിലെ ഏറ്റവും ബെസ്റ്റായി മാറണമെന്ന കോലിയുടെ ആഗ്രഹം മറ്റാരുമായും താരതമ്യം ചെയ്യാന്‍ സാധിക്കാത്ത വിധം മുകളിലാണെന്നും ശ്രീറാം കൂട്ടിച്ചേര്‍ത്തു.

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡാവാട്ടെ റണ്ണറപ്പായിരുന്നു. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ തൂത്തുവാരിയിട്ടുള്ള ഏക ടീം കിവീസാണ്. സ്വന്തം നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് അവര്‍ ഇന്ത്യക്കു മേല്‍ സമ്പൂര്‍ണ വിജയം കൊയ്തത്.

Story first published: Saturday, May 22, 2021, 17:23 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+