വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ഇന്ത്യക്കു വെല്ലുവിളി ഒരു വിക്കറ്റ്! അതെടുത്താല്‍ കാര്യങ്ങള്‍ എളുപ്പമെന്നു ഉമേഷ് യാദവ്

കെയ്ന്‍ വില്ല്യംസണിനെയാണ് അദ്ദേഹം പുകഴ്ത്തിയത്

ജൂണ്‍ 18ന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ വിക്കറ്റാണ് ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുകയെന്ന് പേസര്‍ ഉമേഷ് യാദവ്. നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണിന്റെ വിക്കറ്റാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ടെസ്റ്റിലെ കന്നി ലോകകിരീടത്തിനു വേണ്ടി ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്. ന്യൂസിലാന്‍ഡ് ടീം ഇതിനകം ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ജൂണ്‍ ആദ്യവാരം ഇന്ത്യയും അവിടേക്കു തിരിക്കും.

1

വില്ല്യംസണിനെ തുടക്കത്തില്‍ തന്നെ പുറത്താക്കുകയെന്നത് വളരെ പ്രധാനമാണ്. അദ്ദേഹം ഏറെ നേരം ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ ബുദ്ധിമുട്ടായി മാറും. വളരെ മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹം. ബൗളര്‍മാര്‍ക്കു മുതലെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള അധികം വീക്ക്‌നെസുകള്‍ അദ്ദേഹത്തിനു ഇല്ലെന്നും ഉമേഷ് ചൂണ്ടിക്കാട്ടി.

WTC Final: കോലിയെ പുറത്താക്കാന്‍ കിവികള്‍ക്കു മുന്നില്‍ മൂന്ന് വഴികള്‍! വീക്ക്‌നെസുകളറിയാംWTC Final: കോലിയെ പുറത്താക്കാന്‍ കിവികള്‍ക്കു മുന്നില്‍ മൂന്ന് വഴികള്‍! വീക്ക്‌നെസുകളറിയാം

ഐസിസി നോക്കൗട്ടുകളില്‍ കോലിക്കും രോഹിത്തിനും പിഴയ്ക്കുന്നോ? മറികടക്കാന്‍ ഒരു വഴി മാത്രം!ഐസിസി നോക്കൗട്ടുകളില്‍ കോലിക്കും രോഹിത്തിനും പിഴയ്ക്കുന്നോ? മറികടക്കാന്‍ ഒരു വഴി മാത്രം!

കെയ്‌നിന്റെ ഗെയിമിനെക്കുറിച്ച് ഞങ്ങള്‍ക്കു കൃത്യമായ ധാരണയുണ്ട്. എങ്കിലും ഒരുപാട് വീക്ക്‌നെസുകള്‍ അദ്ദേഹത്തിനുള്ളതായി തോന്നിയിട്ടില്ല. വളരെ മികച്ച ഒരു ബോളിനു മുന്നില്‍ എത്ര മികച്ച ബാറ്റ്‌സ്മാനും ചിലപ്പോള്‍ പിഴച്ചേക്കും. അതു യാഥാര്‍ഥ്യമാണ്. അതുകൊണ്ടു തന്നെ ഫാസ്റ്റ് ബൗളറന്ന നിലയില്‍ നിങ്ങളുടെ പ്ലസ് പോയിന്റ് തിരിച്ചറിഞ്ഞ് വിക്കറ്റുകളെടുക്കാന്‍ കഴിയുന്ന ബോളുകള്‍ പരാമവധി പരീക്ഷിക്കണം. കെയ്‌നിനെ തുടക്കത്തില്‍ തന്നെ ഔട്ടാക്കാനായാല്‍ ഫൈനലില്‍ അതു ഞങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുമെന്നും ഉമേഷ് വിശദമാക്കി.

2

ന്യൂസിലാന്‍ഡ് ശക്തരായ എതിരാളികളാണ്. വളരെ ആഴത്തില്‍ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ടീമാണ് അവരുടേത്. അതിനു മിടുക്കുള്ളള താരങ്ങള്‍ കിവീസ് ടീമിലുണ്ട്. അവരുടെ പേസര്‍മാര്‍ അനുഭവസമ്പത്തുള്ളവരും അപകടകാരികളുമാണ്. അതുകൊണ്ടു തന്നെ ഫൈനല്‍ വളരെയധികം കടുപ്പമായിരിക്കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ഞങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്തുന്നതാണ്. അതുപോലെ തന്നെ വെല്ലുവിളിയാണ് ന്യൂസിലാന്‍ഡ് ടീമുമെന്നും ഉമേഷ് പറഞ്ഞു.

ടെസ്റ്റ് താരങ്ങളായതിനാല്‍ തന്നെ ഞങ്ങള്‍ വളരെ അച്ചടക്കത്തോടെ കളിക്കേണ്ടതുണ്ട്. കളിയുടെ എല്ലാ മേഖലയിലും ഈ അച്ചടക്കം പാലിക്കുന്നുണ്ടെന്നു ഞങ്ങള്‍ ഉറപ്പു വരുത്തുകയും വേണം. ഓരോ സെഷനിലും ഇത്തരത്തില്‍ അച്ചടക്കം പുലര്‍ത്തുന്ന ടീമായിരിക്കും ഫൈനലില്‍ അതിജീവിക്കുകയെന്നും ഉമേഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 18, 2021, 15:49 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X