Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: പുജാരയ്ക്കു ഏറ്റവും കുറവ്, കൂടുതല്‍ ഷമിക്ക്!- ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങറിയാം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കു പ്രകടനനത്തിന്റെ അടിസ്ഥാനത്തില്‍ റേറ്റിങ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. കലാശക്കളിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ന്യൂസിലാന്‍ഡ് കിരീടം ചൂടിയിരുന്നു. രണ്ടു ദിവസം മഴയെടുത്തിട്ടും മൂന്നു ദിവസം കൊണ്ട് ഇന്ത്യയുടെ കഥ കഴിക്കാന്‍ കിവികള്‍ക്കു കഴിഞ്ഞു.

ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം. ശക്തമായ ബാറ്റിങ് ലൈനപ്പുമായി ഇറങ്ങിയ ആദ്യ ഇന്നിങ്‌സില്‍ 250 റണ്‍സ് പോലും തികയ്ക്കാനായില്ല. രണ്ടാമിന്നിങ്‌സിലാവട്ടെ 200 പോലും തികയ്ക്കാതെ ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു. ഇതാണ് ന്യൂസിലാന്‍ഡിന്റെ വിജയം എളുപ്പമാക്കിയത്. ഇന്ത്യന്‍ ഇലവനിലെ ഓരോ താരങ്ങള്‍ക്കും ചോപ്ര നല്‍കിയ റേറ്റിങ് നോക്കാം.

 കൂടുതല്‍ ഷമിക്ക് (7/10)

കൂടുതല്‍ ഷമിക്ക് (7/10)

ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ പേസര്‍ മുഹമ്മദ് ഷമിക്കാണ് ചോപ്ര കൂടുതല്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. 10ല്‍ ഏഴാണ് ഷമിക്കു ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളെടുത്ത അദ്ദേഹം കിവീസിനെ വലിയ ലീഡ് നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയിരുന്നു.
10ല്‍ ആറ് റേറ്റിങുമായി മൂന്നു പേരാണ് രണ്ടാംസ്ഥാനത്ത്. ഓപ്പണര്‍ രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ എന്നിവരാണ് ഇത്. അശ്വിന്‍ നാലും ഇഷാന്ത് മൂന്നും വിക്കറ്റുകള്‍ നേടിയിരുന്നു. രോഹിത്തിന്റെ പ്രകടനം 34, 30 റണ്‍സ് എന്നിങ്ങനെയായിരുന്നു.

 മൂന്നു പേര്‍ക്ക് 10ല്‍ അഞ്ച്

മൂന്നു പേര്‍ക്ക് 10ല്‍ അഞ്ച്

10ല്‍ അഞ്ചു റേറ്റിങ് പോയിന്റ് ലഭിച്ചിരിക്കുന്നത്. മൂന്നു പേര്‍ക്കാണ്. നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരാണ് ഇവര്‍.
കോലി ആദ്യ ഇന്നിങ്‌സില്‍ 44ഉം രണ്ടാമിന്നിങ്‌സില്‍ 13ഉം റണ്‍സാണ് എടുത്തത്. രഹാനെ 49ഉം 15ഉം റണ്‍സിന് പുറത്തായിരുന്നു. റിഷഭ് ഒന്നാമിന്നിങ്‌സില്‍ നാലു റണ്‍സോടെ നിരാശപ്പെടുത്തിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ 41 റണ്‍സോടെ ടോപ്‌സ്‌കോററായി മാറി.

 പുജാരയ്ക്കു ഏറ്റവും കുറവ് (2/10)

പുജാരയ്ക്കു ഏറ്റവും കുറവ് (2/10)

അഞ്ചില്‍ താഴെ റേറ്റിങുള്ള നാലു പേരാണ് ഇന്ത്യന്‍ ഇലവനിലുള്ളത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ റേറ്റിങ് 10ല്‍ നാലാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരുടെ റേറ്റിങ് മൂന്നു മാത്രമാണ്.
ഗില്‍ രണ്ടിന്നിങ്‌സുകളിലായി നേടിയത് 36 റണ്‍സാണ്. ഒരു വിക്കറ്റ് മാത്രമെടുത്ത ജഡേജയുടെ സമ്പാദ്യം 33 റണ്‍സായിരുന്നു. ബുംറയുടെ പ്രകടനം ദയനീയമായിരുന്നു. ഒരു വിക്കറ്റ് പോലുമില്ലാതെ അദ്ദേഹം നാണംകെട്ടു.
ഏറ്റവും കുറഞ്ഞ റേറ്റിങ് ചോപ്ര നല്‍കിയത് ചേതേശ്വര്‍ പുജാരയ്ക്കാണ്. വെറും രണ്ടാണ് താരത്തിന്റെ റേറ്റിങ്. രണ്ടിന്നിങ്‌സുകളിലായി 23 റണ്‍സ് മാത്രമേ പുജാര സ്‌കോര്‍ ചെയ്തിരുന്നുള്ളൂ.

Story first published: Friday, June 25, 2021, 21:01 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+