Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഭരതിനെക്കൊണ്ടാവില്ല! ഇഷാനെങ്കില്‍ തകര്‍ത്തേനെ, ഇന്ത്യ അബദ്ധം കാണിച്ചു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ തഴഞ്ഞതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ആരാധകര്‍. കെഎസ് ഭരതിനെയാണ് വിക്കറ്റ് കീപ്പിങ് ചുമതല ഇന്ത്യ ഏല്‍പ്പിച്ചത്. ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും ഇഷാന് ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നും അതുകൊണ്ടു തന്നെ ഭരതിനു പകരം കളിപ്പിക്കണമെന്നും പല മുന്‍ താരങ്ങളും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പ്രഥമ പരിഗണന നല്‍കിയത് നേരത്തേ ടെസ്റ്റില്‍ കളിച്ച് പരിചയമുള്ള ഭരതിനായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ഇഷാന്‍ കിഷന്‍ ഫൈനലില്‍ ഉറപ്പായിട്ടും ഇന്ത്യന്‍ ടീമില്‍ വേണ്ടതായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ബോര്‍ഡര്‍- ഗവസ്‌കര്‍ ട്രോഫി പരമ്പരയില്‍ കെഎസ് ഭരത് അത്ര മികച്ച പ്രകടനമല്ല നടത്തിയിട്ടുള്ളത്.

ISHAN KISHAN

ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്ത് ചെയ്തത് എന്താണോ അതു ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. കെഎസ് ഭരത് എന്റെ കണക്കുകൂട്ടല്‍ തെറ്റാണെന്നു തെളിയിക്കുമെന്നു പ്രതീക്ഷിക്കുകയാണ്.

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റിങിന് ഇറങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ഇഷാന്‍ കിഷനു പകരം കെഎസ് ഭരതിനെ വിക്കറ്റ് കീപ്പിങ് ഏല്‍പ്പിച്ചതാണ് ഇതിനു കാരണം. ഇങ്ങനെയൊരു വലിയ മണ്ടത്തരം കാണിച്ചതിനു ശേഷം എന്തിനു ഇന്ത്യ ജയിക്കുമെന്നു നമ്മള്‍ പ്രതീക്ഷിക്കണമെന്നും ആരാധകര്‍ ചോദിക്കുന്നു.

ISHAN KISHAN

കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യത്തെ മൂന്നു ടെസ്റ്റുകളില്‍ കെഎസ് ഭരത് ബാറ്റിങില്‍ നിരാശപ്പെടുത്തിയിട്ടും നാലാം ടെസ്റ്റില്‍ ഇഷാന്‍ കിഷനു ഇന്ത്യ അവസരം നല്‍കിയില്ല. റിഷഭ് പന്തിനെപ്പോലെ വെടിക്കെട്ട് ബാറ്റിങിലൂടെ ടെസ്റ്റില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമായിട്ടും ഇപ്പോള്‍ ഡബ്ല്യുടിസി ഫൈനലിലും ഇഷാനെ തഴഞ്ഞിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് കോച്ചായി ഇരിക്കുന്നിടത്തോളം കാലം ഇഷാന് ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഇഷാന്‍ കിഷനെ ഡബ്യുടിസി ഫൈനലില്‍ ഇന്ത്യ ഉറപ്പായിട്ടും കളിപ്പിക്കേണ്ടതായിരുന്നു. ഈ തരത്തില്‍ ഒരു യുവതാരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ പാടില്ല. കെഎസ് ഭരത് ടെസ്റ്റില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളല്ല. അതിനാല്‍ ഇഷാനെ ഇന്ത്യക്കു ഫൈനലില്‍ പരീക്ഷിക്കാവുന്നതായിരുന്നു.

കെഎസ് ഭരതിനേക്കാള്‍ നല്ല വിക്കറ്റ് കീപ്പറും ബാറ്ററുമാണ് ഇഷാന്‍ കിഷന്‍. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലും ഇഷാനെ ഇന്ത്യ അവഗണിച്ചിരുന്നു. ഫൈനലിലും ഇതു തുടര്‍ന്നതായും ആരാധകര്‍ പ്രതികരിച്ചു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Wednesday, June 7, 2023, 17:03 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+