Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രോഹിത്തിനെ ഉപദേശിച്ച് അശ്വിന്‍! കോലിക്കു ശേഷം എന്തുകൊണ്ട് ടെസ്റ്റ് ക്യാപ്റ്റനാക്കിയില്ല?

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നിട്ടും സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ കളിയിലെ ഇടപെടലിനെ പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. ഡ്രിങ്ക്‌സ് ബ്രേക്കിനിടെ വാട്ടര്‍ ബോയ് ആയി ഗ്രൗണ്ടിലെത്തിയ ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു അശ്വിന്‍ ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ദൃശ്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഫൈനലില്‍ രവീന്ദ്ര ജഡേജയും അശ്വിനുമായിരിക്കും ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുകയെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന തീരുമാനമായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. ആര്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയ ഇന്ത്യ ഏക സ്പിന്നറായി ജഡേജയെ കളിപ്പിക്കുകയായിരുന്നു. നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ലൈനപ്പാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതോടെ അശ്വിന്‍ തഴയപ്പെടുകയും ചെയ്തു.

ASHWIN- ROHIT

Screen shot

ഇന്ത്യയുടെ തീരുമാനത്തെ പല മുന്‍ താരങ്ങളും ആരാധകരുമെല്ലാം വിമര്‍ശിക്കുകയും ചെയ്തിരുന്നു. വളരെയേറെ അനുഭവസമ്പത്തുള്ള ആര്‍ അശ്വിനെ ഒഴിവാക്കിയത് ഇന്ത്യ കാണിച്ച മണ്ടത്തരമാണെന്നും പ്ലെയിങ് ഇലവനില്‍ അദ്ദേഹം വേണ്ടിയിരുന്നുവെന്നുമാണ് പലരും ചൂണ്ടിക്കാണിച്ചത്. വിമര്‍ശനങ്ങള്‍ക്കു ഇടയിലായിരുന്നു ബ്രേക്കിനിടെ ടീമംഗങ്ങള്‍ക്കു ഡ്രിങ്ക്‌സുമായി അശ്വിന്‍ ഗ്രൗണ്ടിലേക്കു വന്നത്.

തന്നെ തഴഞ്ഞതില്‍ യാതൊരു പരിഭവമോ, നിരാശയോ പ്രകടിപ്പിക്കാതെ ക്യാപ്റ്റന്‍ രോഹിത്തിനു ചില കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന അശ്വിനെയാണ് പിന്നീട് കണ്ടത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ അരികില്‍ നില്‍ക്കുന്നതും കാണാം. ആര്‍ അശ്വിന്റെ ഈ സ്‌പോര്‍ട്‌സമാന്‍ സ്പിരിറ്റിനെയാണ് പലരും പ്രശംസിച്ചിരിക്കുന്നത്.

ഒരു കളിക്കാരനെന്ന നിലയില്‍ മല്‍സരത്തില്‍ തന്റെ റോളിനെക്കുറിച്ച് പരിഗണിക്കാതെ ടീമംഗങ്ങളെ സ്വാധീനിക്കാനും പ്രചോദിപ്പിക്കാനും അശ്വിനു സാധിച്ചതായും അദ്ദേഹത്തിന്റെ നേതൃമികവാണ് ഇതു തെളിയിക്കുന്നതെനനും പലരും ചൂണ്ടിക്കാട്ടി. ഡ്രിങ്ക്‌സ് ബ്രേക്കില്‍ അശ്വിന്റെ ഗ്രൗണ്ടിലെ സാന്നിധ്യം ടീമിനു മനോവീര്യം നല്‍കിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ASHWIN

ഇന്ത്യന്‍ ടീമിനോടു ആര്‍ അശ്വിനുള്ള പ്രതിബദ്ധത കൂടിയാണ് ഈ പ്രവര്‍ത്തിയിലൂടെ വ്യക്തമായിരിക്കുന്നത്. കൂടാതെ പ്ലെയിങ് ഇലവനു പുറത്താണെങ്കിലും ഓരോ താരത്തിനും തങ്ങളുടേതായ ഒരു റോള്‍ കളിക്കളത്തിന് അകത്തോ, പുറത്തോ നിര്‍വഹിക്കേണ്ടതുണ്ടെന്നു കൂടിയാണ് ഇതു കാണിക്കുന്നത്. അതിനാല്‍ തന്നെ അശ്വിന്‍ ശരിക്കുമൊരു ടീം പ്ലെയറാണെന്നും സ്വന്തം കരിയറിനേക്കാള്‍ ടീമിനു പ്രാധാന്യം നല്‍കുന്നയാളാണെന്നും ഇതിലൂടെ വ്യക്തമാവുന്നതായി ആരാധകര്‍ വിലയിരുത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് ആര്‍ അശ്വിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. അശ്വിനെപ്പോലെ ഉയരങ്ങള്‍ കീഴടക്കിയ ഒരു താരത്തിനു വേണമെങ്കില്‍ കാല്‍ മുകളില്‍ കയറ്റിവച്ച് ഡ്രസിങ് റൂമില്‍ വിശ്രമിക്കാന്‍ സാധിക്കും. പക്ഷെ അദ്ദേഹം എല്ലായ്‌പ്പോഴും ഒരു ടീം പ്ലെയറാണ്. അശ്വിനെ ടീമംഗങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ഈ മല്‍സരത്തില്‍ കളിക്കാന്‍ സാധിക്കാതെ പോയത് അദ്ദേഹത്തിന്റെ തെറ്റ് കൊണ്ടല്ല.

ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ആര്‍ അശ്വിനു കളിക്കണമെങ്കില്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. ഐപിഎല്ലില്‍ പരീക്ഷിച്ച ഇംപാക്ട് പ്ലെയര്‍ നിയമം ടെസ്റ്റിലും കൊണ്ടുവരണം. ക്യാപ്റ്റന്‍സി മികവുള്ള താരമാണ് ആര്‍ അശ്വിന്‍. വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതിനു ശേഷം രോഹിത് ശര്‍മയല്ല, മറിച്ച് അശ്വിനായിരുന്നു ക്യാപ്റ്റന്‍സി കൂടുതല്‍ അര്‍ഹിച്ചതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, June 7, 2023, 20:31 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+