Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യ അത്രയും റണ്ണെടുത്താല്‍ കിവികള്‍ തീര്‍ന്നു! കാണിച്ചത് അബദ്ധം- തുറന്നടിച്ച് വോണ്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന്റെ ടീം സെലക്ഷനെതിരേ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഒരു സ്പിന്നര്‍ പോലുമില്ലാതെ അഞ്ചു പേസര്‍മാരെ അണിനിരത്തിയാണ് കിവികള്‍ കലാശക്കളിക്ക് ഇറങ്ങിയത്. ന്യൂസിലാന്‍ഡ് കാണിച്ചത് വലിയ വിഡ്ഢിത്തമാണെന്നും ഒരുപക്ഷെ പരാജയത്തിനു പോലും ഇതു വഴിയൊരുക്കുമെന്നും വോണ്‍ മുന്നറിയിപ്പ് നല്‍കി.

സ്പിന്നറെ കളിപ്പിക്കണമായിരുന്നു

സ്പിന്നറെ കളിപ്പിക്കണമായിരുന്നു

ഫൈനലില്‍ ന്യൂസിലാന്‍ഡ് ഒരു സ്പിന്നറെ കളിപ്പിക്കാതിരുന്നതില്‍ വളരെയധികം നിരാശയുണ്ട്. വിക്കറ്റ് അധികം വൈകാതെ തന്നെ സ്പിന്നര്‍മാര്‍ക്കും ഈ വിക്കറ്റ് ഗുണം ചെയ്യും. സീം ചെയ്യുന്നുണ്ടെങ്കില്‍ അതു സ്പിന്‍ ചെയ്യുമെന്നതും മറക്കരുത്. ഇന്ത്യ 275നോ 300നോ മുകളില്‍ സ്‌കോര്‍ ചെയ്യുകയാണെങ്കില്‍, ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് മല്‍സരം അവസാനിപ്പിച്ചുവെന്ന് ഉറപ്പിക്കാം, അല്ലെങ്കില്‍ കാലാവസ്ഥ കളി തടസ്സപ്പെടുത്തണമെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ടീമില്‍ രണ്ടു സ്പിന്നര്‍മാര്‍

ഇന്ത്യന്‍ ടീമില്‍ രണ്ടു സ്പിന്നര്‍മാര്‍

ന്യൂസിലാന്‍ഡിനെ അപേക്ഷിച്ച് സന്തുലിതമായ ടീമിനെയാണ് ഫൈനലില്‍ ഇന്ത്യ ഇറക്കിയത്. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്നതായിരുന്നു ടീം കോമ്പിനേഷന്‍. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ പേസാക്രമണത്തിനും ചുക്കാന്‍ പിടിച്ചു.

 ടീമിനു ഗുണം ചെയ്യുമെന്നു കോലി

ടീമിനു ഗുണം ചെയ്യുമെന്നു കോലി

രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനത്തെ ടോസിനു ശേഷം കോലി ന്യായീകരിക്കുകയും ചെയ്തിരുന്നു. സാഹചര്യങ്ങള്‍ മാറാനിടയുള്ളതിനാല്‍ അതിനു അനുസരിച്ചാണ് ഞങ്ങള്‍ തയ്യാറെടുക്കാറുള്ളത്. ഇതു ഞങ്ങളെ കൂടുതല്‍ ആഴത്തില്‍ ബാറ്റ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. ടീമിലെ രണ്ടു സ്പിന്നര്‍മാരും ഏതു സാഹചര്യത്തിലും ബൗള്‍ ചെയ്യാന്‍ കഴിയുന്നവരാണ്. പിച്ചില്‍ എന്തെങ്കിലും നനവുണ്ടെങ്കില്‍ എതിര്‍ ടീമിന് സമ്മര്‍ദ്ദമുണ്ടാക്കാന്‍ കഴിയുന്നവരാണ് രണ്ടു പേരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

 ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം

ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കെപ്പട്ട ഇന്ത്യ രണ്ടാംദിനം 65 ഓവര്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിന് 146 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോലി (44*), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (29*) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരാണ് പുറത്തായത്. മഴയെ തുടര്‍ന്നു ആദ്യദിനം ടോസ് പോലും നടത്താനാവാതെ കളി ഉപേക്ഷിച്ചിരുന്നു.

Story first published: Monday, June 21, 2021, 10:02 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+