For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: കരിയറില്‍ രഹാനെ ഇങ്ങനെ ചെയ്തത് ഇതാദ്യം! കിടു ഇന്നിങ്‌സും, ബാറ്റിങ് രഹസ്യം അറിയാം

ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ രക്ഷിച്ച അജിങ്ക്യ രഹാനെയുടെ ഇന്നിങ്‌സിനെ ആരാധകര്‍ പ്രശംസ കൊണ്ടു മൂടുകയാണ്. വന്‍ തകര്‍ച്ച മുന്നില്‍ കണ്ട ഇന്ത്യയെ ഉജ്ജ്വല പ്രകടനത്തോടെ അദ്ദേഹം രക്ഷിക്കുകയായിരുന്നു. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി പൂര്‍ത്തിയാക്കാനാവാതെ രഹാനെ പുറത്താവുകയായിരുന്നു. 89 റണ്‍സാണ് അദ്ദേഹം നേടിയത്. 129 ബോളുകള്‍ നേരിട്ട രഹാനെ 11 ഫോറും ഒരു സിക്‌സറുമടിച്ചു.

ഈ മല്‍സരത്തില്‍ അജിങ്ക്യ രഹാനെയുടെ ഇന്നിങ്‌സിനു വലിയൊരു പ്രത്യേകത കൂടിയുണ്ട്. മാത്രമല്ല ടീമിലെ മറ്റു സഹതാരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ തരത്തിലാണ് അദ്ദേഹം ബാറ്റ് ചെയ്തിരിക്കുന്നത്. ഇത്രയും ഗംഭീരമായി ഓസ്‌ട്രേലിയന്‍ പേസാക്രമണത്തെ രഹാനെയ്ക്കു നേരിടാന്‍ സാധിച്ചതും ഇതേ കാരണത്താല്‍ തന്നെയാണ്.

AJINKYA RAHANE

അജിങ്ക്യ രഹാനെയുടെ ഇന്നിങ്‌സ് പരിശോധിച്ചാല്‍ അദ്ദേഹം ശരീരത്തോടു വളരെ ചേര്‍ന്നാണ് ഷോട്ടുകള്‍ കളിച്ചതെന്നു കാണാന്‍ സാധിക്കും. കരിയറില്‍ മുമ്പൊരിക്കലും അദ്ദേഹം ഇത്രയും ശരീരത്തോടു ചേര്‍ന്ന് ബാറ്റ് ചെയ്തിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. ഈ മല്‍സരത്തില്‍ രഹാനെയുടെ ശരാശരി ഇംപാക്ട് പോയിന്റ് 1.49 മീറ്റര്‍ മാത്രമാണ്. ഇന്ത്യയുടെ മറ്റു ബാറ്റര്‍മാരുടെ ഇംപാക്ട് പോയിന്റാവട്ടെ 2.04 ഉം ആണ്. രഹനെയും ടീമിലെ മറ്റുള്ളവരും തമ്മിലുള്ള അന്തരം നമുക്കു ഇതില്‍ നിന്നു തന്നെ വ്യക്തമാവും.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഏറെ നിരാശപ്പെടുത്തിയ ബാറ്റിങ് ഇതിഹാസം വിരാട് കോലിക്കു മാതൃകയാക്കാവുന്ന ബാറ്റിങ് കൂടിയാണ് അജിങ്ക്യ രഹാനെ കാഴ്ചവച്ചത്. രഹാനെയുമായി താരതമ്യം ചെയ്യുമ്പോള്‍ ശരീരത്തിനു വളരെ അകന്നാണ് കോലി ഷോട്ടുകള്‍ കളിച്ചതെന്നു കാണാം. 2.25 മീറ്ററാണ് കോലിയുടെ ഇംപാക്ട് പോയിന്റ്.

AJINKYA RAHANE

ഇരുവരും തമ്മിലുള്ള ഇത്രയും വലിയ അന്തരം സ്‌കോറുകളുടെ കാര്യത്തിലും നമുക്കു കാണാന്‍ സാധിക്കും. കോലിക്കു വെറും 14 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. 31 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറുകളടിച്ചു. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ഒരു ബൗണ്‍സറില്‍ എഡ്ജായി സെക്കന്റ് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിനു ക്യാച്ച് സമ്മാനിച്ചാണ് കോലി ക്രീസ് വിട്ടത്.

അതേസമയം, വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയായിയിരുന്നു അജിങ്ക്യ രഹാനെയ്ക്കു ഈ മല്‍സരം. 16 മാസത്തോളം ദേശീയ ടീമിനു പുറത്തായിരുന്ന അദ്ദേഹത്തെ ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുവിളിക്കുകയായിരുന്നു.

രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടിയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ രഹാനെയ്ക്കായിരുന്നു. ഇപ്പോഴിതെ രക്ഷകന്റെ ഇന്നിങ്‌സുമായി ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം ആഘോഷിക്കുകയും ചെയ്തിരിക്കുകയാണ്.

Story first published: Friday, June 9, 2023, 18:20 [IST]
Other articles published on Jun 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+