Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: മടങ്ങിവരവില്‍ രഹാനെ കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്, ചരിത്രത്തില്‍ ഇതാദ്യം

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മധ്യനിരയിലെ സ്റ്റാര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെ. 16 മാസത്തോളം ദേശീയ ടീമിനു പുറത്തയിരുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മല്‍സരം. ഗംഭീര റെക്കോര്‍ഡുമായി രഹാനെ ഇതു ആഘോഷിക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ 46 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 108 ബോളുകള്‍ നേരിട്ട രഹാനെയുടെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളുള്‍പ്പെട്ടിരുന്നു.

രണ്ടാമിന്നിങ്‌സല്‍ 100ന് മുകളില്‍ ബോലുകള്‍ നേരിട്ടതോടെയാണ് അജിങ്ക്യ രഹാനെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചത്. ഡബ്ല്യുടിസി ഫൈനലില്‍ മൂന്നു തവണ 100നു മുകളില്‍ ബോളുകള്‍ നേരിട്ട ആദ്യ താരമെന്ന റെക്കോര്‍ഡാണ് രഹാനെയെ തേടിയെത്തിയത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രമെടുതത്താല്‍ മറ്റാര്‍ക്കും ഒന്നില്‍ക്കൂടുതണ ഫൈനലില്‍ 100ന് മുകളില്‍ ബോളുകള്‍ നേരിടാന്‍ സാധിച്ചില്ല.

RAHANE

2021ലെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു അജിങ്ക്യ രഹാനെ ആദ്യമായി 100ന് മുകളില്‍ ബോളുകള്‍ നേരിട്ടത്. ഇംഗ്ലണ്ടിലെ സതാപ്റ്റണില്‍ നടന്ന ഫൈനവില്‍ ന്യൂസിലാന്‍ഡിനെതിരേ 117 ബോളുകള്‍ അദ്ദേഹം നേരിട്ടിരുന്നു. രണ്ടാമിന്നിങ്‌സില്‍ പക്ഷെ ഇതിനായില്ല. ഇത്തവണ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ 129 ബോളുകളാണ് രഹാനെ ക്രീസില്‍ നിന്നത്. 89 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു. 11 ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇന്ത്യക്കു വന്‍ തോല്‍വി, ഓസീസിന് കിരീടം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാമത്തെ ഫൈനലിലും പരാജയം നേരിട്ടു. 209 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ വാരിക്കളഞ്ഞത്. 444 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഓസീസ് നല്‍കിയത്.

അഞ്ചാം ദിനം കളി പുനരാരംഭിക്കുമ്പോള്‍ ഏഴു വിക്കറ്റ് ബാ്ക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 280 റണ്‍സ് മതിയായായിരുന്നു. ഇതു നേടിയെടുക്കാന്‍ ടീമിനു സാധിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ലഞ്ച്് ബ്രേക്കിനു മുമ്പ് തന്നെ ഇന്ത്യയെ 234 റണ്‍സിനു ഓസീസ് എറിഞ്ഞിടുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ സാധിച്ചില്ല. 49 റണ്‍സെടുത്ത വിരാട് കോലിയാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. അജിങ്ക്യ രഹാനെ 46 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (43) 40നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. നാലു വിക്കറ്റുകളെടുത്ത സ്പിന്നര്‍ നതാന്‍ ലയണാണ് ഇന്ത്യയുടെ അന്തകനായത്. സ്‌കോട്ട്് ബോളന്‍ഡ് മൂന്നും വിക്കറ്റുകളെടുത്തു.

Story first published: Sunday, June 11, 2023, 17:12 [IST]
Other articles published on Jun 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+