Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡബ്ല്യുടിസി ഫൈനല്‍: വമ്പന്‍ സ്‌ക്വാഡുമായി ടീം ഇന്ത്യ, 24 അംഗ സംഘം- സാധ്യതാ ലിസ്റ്റ് തയ്യാര്‍

അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ സംഘത്തെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍. ജൂണ്‍ 18 മുതല്‍ സതാംപ്റ്റണിലെ ഹാംഷെയര്‍ ബൗളിലാണ് ടെസ്റ്റിലെ ലോക കിരീടത്തിനായി വിരാട് കോലിയുടെ ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കുന്നത്.

1

ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുന്നത്. 22-24 പേരുള്‍പ്പെടുന്ന ടീമിനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നു സെലക്ഷന്‍ കമ്മിറ്റിയോടു ബിസിസിഐ ആവശ്യപ്പെട്ടു കഴിഞ്ഞു. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ അവിടെ കളിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം കൂടിയുള്ള ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക. 35 പേരുള്‍പ്പെട്ട സാധ്യതാ ലിസ്റ്റ് സെലക്ഷന്‍ കമ്മിറ്റി ഇതിനകം ബിസിസിഐയ്ക്കു സമര്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് വിവരം. ഈ ലിസ്റ്റ് ഇനി വെട്ടിച്ചുരുക്കുകയാണ് സെലക്ഷന്‍ കമ്മിറ്റിക്കു മുന്നിലുള്ള വെല്ലുവിളി.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഇംഗ്ലണ്ടിലേക്കു തിരിക്കാന്‍ ഇന്ത്യന്‍ സംഘത്തിനു ചാര്‍ട്ടേഡ് വിമാനം ഒരുക്കാനാണ് ബിസിസിയുടെ പ്ലാന്‍. നിലവില്‍ യുകെ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം നിലവില്‍ ഇവിടെത്തിയ ശേഷം കായിക താരങ്ങള്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.

ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. 23 റിസര്‍വ് ദിനമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൈനലിനു ശേഷം ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടില്‍ തന്നെ തുടരും. ആഗസ്റ്റ് നാലിനാണ് ആതിഥേയരുമായി ഇന്ത്യയുടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിച്ചിരുന്നു. ഇവയിലെല്ലാം ഇന്ത്യക്കായിരുന്നു വിജയം. നാലു ടെസ്റ്റുകളുടെ പരമ്പര 3-1നായിരുന്നു ഇന്ത്യ കൈക്കലാക്കിയത്. ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. ഈ തോല്‍വിക്കു സ്വന്തം നാട്ടില്‍ വച്ച് കണക്കുചോദിക്കാനായിരിക്കും അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

Story first published: Thursday, May 6, 2021, 17:23 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+