Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ? ഇഷാന്തും അക്ഷറും പുറത്താവും, സാധ്യതാ ടീം

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍െ ഫൈനലിലാണ് അടുത്തതായി ടീം ഇന്ത്യയെ ക്രിക്കറ്റ് പ്രേമികള്‍ കാണുക. ജൂണ്‍ 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കുന്ന കലാശക്കളിയില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഫൈനലിനും തുടര്‍ന്നു ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സംഘത്തെ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ചില പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. യുവ ഓപ്പണര്‍ പൃഥ്വി ഷാ, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ നോക്കാം.

 രോഹിത് ശര്‍മ & ശുഭ്മാന്‍ ഗില്‍ (ഓപ്പണര്‍മാര്‍)

രോഹിത് ശര്‍മ & ശുഭ്മാന്‍ ഗില്‍ (ഓപ്പണര്‍മാര്‍)

ഓപ്പണര്‍മാരില്‍ ഒരാള്‍ രോഹിത് ശര്‍മയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ പങ്കാളിയാവാന്‍ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് രംഗത്തുള്ളത്. ഇവരില്‍ കഴിഞ്ഞ പരമ്പരയിലെ ഓപ്പണിങ് ജോടിയായ ഗില്ലിനു തന്നെ നറുക്കുവീഴാനാണ് സാധ്യത.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തിയത്. ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറിയും നേടിയിരുന്നു. വിദേശത്ത് ടെസ്റ്റില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാത്ത രോഹിത് ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.
അതേസമയം, കഴിഞ്ഞ ഓസീസ് പര്യടനത്തിലൂടെയാണ് ഗില്‍ ടെസ്റ്റില്‍ അരങ്ങേറിയത്. മികച്ച പ്രകടനവും താരം കാഴ്ചവച്ചിരുന്നു. പക്ഷെ ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഗില്ലിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു.

 മധ്യനിര- ചേതേശ്വര്‍ പുജാര, വിരാട് കോലി

മധ്യനിര- ചേതേശ്വര്‍ പുജാര, വിരാട് കോലി

മൂന്നാം നമ്പറില്‍ പതിവു പോലെ ചേതേശ്വര്‍ പുജാരയും നാലാമനായി ക്യാപ്റ്റന്‍ വിരാട് കോലിയും തന്നെ ഇറങ്ങും. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ടെസ്റ്റില്‍ പുജാരയ്ക്കു സെഞ്ച്വറി നേടാനായിട്ടില്ല, ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയിലും അദ്ദേഹം റണ്‍സ് നേടാന്‍ പാടുപെട്ടിരുന്നു. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ച താരമാണ് പുജാര.
പുജാരയെപ്പോലെ കോലിയും ഏറെക്കാലമായി സെഞ്ച്വറി നേടിയിട്ടില്ല. 2019ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസാനമായി ഒരു സെഞ്ച്വറിയടിച്ചത്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇതിനു അന്ത്യം കുറിക്കാനായാല്‍ അതു ഇന്ത്യക്കു മേല്‍ക്കൈ നല്‍കും.

 അജിങ്ക്യ രഹാനെ, റിഷഭ് പന്ത്

അജിങ്ക്യ രഹാനെ, റിഷഭ് പന്ത്

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ അഞ്ചാം നമ്പറിലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആറാമനായും ഇറങ്ങും. കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പര നേട്ടത്തിലേക്കു നയിക്കാന്‍ രഹാനെയ്ക്കായിരുന്നു. പക്ഷെ ബാറ്റിങിലെ മോശം ഫോം അദ്ദേഹത്തിനു തലവേദനയാവും.
ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ പരമ്പരയില്‍ രഹാനെയില്‍ നിന്നും ബാറ്റിങില്‍ ഇന്ത്യക്കു കാര്യമായ സംഭാവന ലഭിച്ചിരുന്നില്ല. എന്നാല്‍ വിദേശത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ നേരത്തേ മികച്ച പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹം ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യ കൂടുതല്‍ കരുത്തരാവും.
ഉജ്ജ്വല ഫോമിലുള്ള റിഷഭ് തന്നെയാവും രഹാനെയ്ക്കു പിറകില്‍ ബാറ്റ് ചെയ്യാനിറങ്ങുക. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ അദ്ദേഹം ബാറ്റിങില്‍ കസറിയിരുന്നു. വിക്കറ്റ് കീപ്പിങിലും റിഷഭ് ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

 രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ (ഓള്‍റൗണ്ടര്‍മാര്‍)

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ (ഓള്‍റൗണ്ടര്‍മാര്‍)

ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങിനിറങ്ങുക. പരിക്കു കാരണം ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ നിന്നും വിട്ടുനിന്ന ജഡ്ഡുവിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഫൈനല്‍. ഓസീസ് പര്യടനത്തിനിടെയായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. തുടര്‍ന്ന് ജഡേജ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ടീമിലെ ഏക താരവും ജഡ്ഡുവാണ്.
അശ്വിന്‍ ഇപ്പോള്‍ ഉജ്ജ്വല ഫോമിലാണ്. ഓസ്‌ട്രേലിയക്കെതിരേയും അവസാനമായി ഇംഗ്ലണ്ടിനെതിരേയും അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരേ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും അശ്വിനായിരുന്നു.

 ബുംറ, ഷമി, സിറാജ് (ബൗളര്‍മാര്‍)

ബുംറ, ഷമി, സിറാജ് (ബൗളര്‍മാര്‍)

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ചേര്‍ന്നായിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിനു നേതൃത്വം നല്‍കുക. ഇംഗ്ലണ്ടിനെതിരേ ബുംറയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. മൂന്നാം ടെസ്റ്റിനു ശേഷം വിവാഹവുമായി ബന്ധപ്പെട്ട് ടീം വിട്ട അദ്ദേഹം പിന്നീട് ഐപിഎല്ലിലൂടെയാണ് മടങ്ങിവന്നത്. ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചില്‍ ബുംറയ്ക്കു മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബുംറയോടൊപ്പം ടെസ്റ്റില്‍ കുറച്ചു സീസണുകളായി ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് ഷമി. പരിക്കു കാരണം ഇംഗ്ലണ്ടിനെതിരേയുള്ള കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ന്യൂബോള്‍ കൊണ്ടും പഴയ ബോള്‍ കൊണ്ടും ഒരുപോലെ തിളങ്ങാന്‍ ഷമിക്കു സാധിക്കാറുണ്ട്.
പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയെ പുറത്തിരുത്തി മികച്ച ഫോമിലുള്ള സിറാജിനെ മൂന്നാം പേസറായി ഇന്ത്യ ഇറക്കാനാണ് സാധ്യത. കഴിഞ്ഞ ഓസീസ് പര്യടനത്തോടെ കരിയര്‍ മറ്റൊരു തലത്തിലേക്കു ഉയര്‍ത്തിയ സിറാജ് ഇപ്പോള്‍ ബുംറയേക്കാള്‍ അപകടകാരിയായ ബൗളറായി മാറിക്കഴിഞ്ഞു. അവസാനമായി ഐപിഎല്ലിലും അദ്ദേഹം ഇതു തെളിയിച്ചിരുന്നു.

Story first published: Sunday, May 9, 2021, 11:23 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+