Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: സിക്‌സര്‍ കോലിപ്പടയുടെ വീക്ക്‌നെസ്, അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍!- രോഹിത് രണ്ടാമന്‍

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോര് അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുകയാണ്. ജൂണ്‍ 18ന് സതാംപ്റ്റണില്‍ ആരംഭിക്കുന്ന കലാശപ്പോരില്‍ വിരാട് കോലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡുമാണ് ടെസ്റ്റിലെ വിശ്വവിജയികളാവാന്‍ പോരടിക്കുന്നത്. അവസാനമായി കിവീസിനോട് അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലേറ്റ സമ്പൂര്‍ണ തോല്‍വിക്കു കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ഫൈനലില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

1

ഫൈനലില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെ വമ്പന്‍ നേട്ടം കാത്തിരിക്കുന്നുണ്ട്. ലോക ചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരമെന്ന റെക്കോര്‍ഡിന് അരികിലാണ് ഹിറ്റ്മാന്‍. നിലവില്‍ രണ്ടാംസ്ഥാനമാണ് രോഹിത്തിനുള്ളത്.

31 സിക്‌സറുകളുമായി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് തലപ്പത്ത്. നാലു സിക്‌സറുകള്‍ മാത്രം പിന്നിലായി രോഹിത് തൊട്ടുതാഴെയുണ്ട്. ഇംഗ്ലണ്ട് ഫൈനല്‍ കാണാതെ പുറത്തായതിനാല്‍ സ്റ്റോക്‌സിനെ പിന്തള്ളി സിക്‌സര്‍മാന്‍ ആവാനുള്ള സുവര്‍ണാവസരമാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. രണ്ടിന്നിങ്‌സുകളിലുമായി അഞ്ചു സിക്‌സറുകള്‍ നേടാനായാല്‍ രോഹിത്താവും നമ്പര്‍ വണ്‍.

2

അതേസമയം, ലോക ചാംപ്യന്‍ഷിപ്പിലെ സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റെടുത്താല്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം കാണാന്‍ കഴിയും. അഞ്ചില്‍ മൂന്നു പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ബാക്കി രണ്ടു പേര്‍ ഇംഗ്ലണ്ട് താരങ്ങളാണ്. രോഹിത്തിനെക്കൂടാതെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (18 സിക്‌സര്‍), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (16 സിക്‌സര്‍) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍. ഇരുവരും രോഹിത്തിനു പിന്നില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് 14 സിക്‌സറുകളുമായി അഞ്ചാംസ്ഥാനത്ത്.

അതേസമയം,. ലോക ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ടോപ്പ് സിക്‌സിലും സ്റ്റോക്‌സ്, രോഹിത് എന്നിവരെ കാണാം. 17 മല്‍സരങ്ങളില്‍ നിന്നും 1334 റണ്‍സോടെ സ്‌റ്റോക്‌സ് നാലാമതാണ്. രോഹിത്താവട്ടെ 11 ടെസ്റ്റുകളില്‍ നിന്നും 1030 റണ്‍സെടുത്ത് ആറാമതുണ്ട്. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യുഷെയ്‌നാണ് 13 മല്‍സരങ്ങളില്‍ നിന്നും 1675 റണ്‍സുമായി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (20 മല്‍സരം, 1660 റണ്‍സ്), ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (13 ടെസ്റ്റ്, 1341 റണ്‍സ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Story first published: Tuesday, May 11, 2021, 18:47 [IST]
Other articles published on May 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+