Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇംഗ്ലണ്ടിനെതിരേ പുജാരയുടെ ചീട്ട്കീറും! പകരം രണ്ടു പേര്‍ക്കു സാധ്യത

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്കു വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരേ ആഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പരിചയസമ്പന്നനായ ചേതേശ്വര്‍ പുജാരയ്ക്കായിരിക്കും ആദ്യം സ്ഥാനം നഷ്ടമാവുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ പുജാരയെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

1

പുജാരയ്ക്കു പകരം കെഎല്‍ രാഹുല്‍, ഹനുമാ വിഹാരി എന്നിവരിലൊരാള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു തിരിച്ചെത്തിയേക്കും. പുജാര പുറത്തായാല്‍ അദ്ദേഹത്തിന്റെ സ്ഥാനമായ മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലി കളിക്കും. നിലവില്‍ നിശ്ചിത ഓവറില്‍ മൂന്നാമനായ കോലി ടെസ്റ്റിര്‍ പുജാരയ്ക്കു പിറകില്‍ നാലാം നമ്പറിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ടെസ്റ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്ന പുജാര കുറച്ചുകാലമായി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോവുന്നത്. മുമ്പത്തേതു പോലെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. പുജാര നേരത്തേ പുറത്താവുന്നത് കാരണം പിന്നീട് ക്രീസിലെത്തുന്ന കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്കു മേല്‍ സമ്മര്‍ദ്ദം കൂടുകയും ചെയ്യുന്നു.

2

അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങാണ് പുജാരയുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 മുതല്‍ കളിച്ച ടെസ്റ്റ് പരമ്പകളെടുത്താല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 26.35 മാത്രമാണ്. അതിനു മുമ്പ് 46.49 ശരാശരിയുണ്ടായിരുന്ന താരമാണ് പുജാര. ഇപ്പോള്‍ അദദ്ദേഹത്തിന്റെ ആകെ ശരാശരി 30.20ലേക്കു വീണിരിക്കുകയാണ്. 2020നു ശേഷമുള്ള മോശം പ്രകടനമാണ് ഇതിനു കാരണം. പുജാരയില്‍ നിന്നും 2020നു ശേഷം കണ്ട ഒരേയൊരു മികച്ച ഇന്നിങ്‌സ് ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി ടെസ്റ്റില്‍ നേടിയ 77 റണ്‍സായിരുന്നു. ഇതു മാറ്റിനിര്‍ത്തിയാല്‍ മികച്ച ഒരിന്നിിങ്‌സ് പോലും അദ്ദേഹത്തിനു ചൂണ്ടിക്കാണിക്കാനില്ല.

അവസാനമായി കളിച്ച 30 ഇന്നിങ്‌സുകളിലും പുജാര സെഞ്ച്വറി നേടിയിട്ടില്ല. അമിത പ്രതിരോധത്തിലേക്കു വലിയുന്നത് കാരണം എതിര്‍ ടീമുകള്‍ക്കു തിരിച്ചടിക്കാന്‍ ഇതു കൂടുതല്‍ സമയം നല്‍കുകയും ചെയ്യുന്നു. ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലെ ഒന്നാമിന്നിങ്‌സില്‍ ആദ്യത്തെ 35 ബോളിലും അക്കൗണ്ട് തുറക്കാന്‍ താരത്തിനായില്ല. അവസാനത്തെ സെഞ്ച്വറിക്കു ശേഷം ഒമ്പതു തവണ പുജാര ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനിലെ ആദ്യ പരമ്പരയില്‍ പുജാരയെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നത്.

Story first published: Saturday, June 26, 2021, 15:40 [IST]
Other articles published on Jun 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+