Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനല്‍ സമനിലയായാല്‍ കിരീടം ആര്‍ക്ക്? ഐസിസി എല്ലാം തീരുമാനിച്ചു

അടുത്ത മാസം ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുക. ഫൈനലില്‍ ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്.

എങ്കിലും സാഹചര്യങ്ങള്‍ ന്യൂസിലാന്‍ഡിനാണ് കൂടുതല്‍ അനുകൂലമെന്നാണ് പല മുന്‍ താരങ്ങളുടെയും പ്രവചനം. എന്നാല്‍ ഇന്ത്യയില്‍ നിന്നും ശക്തമായ വെല്ലുവിളി തന്നെ കിവികള്‍ക്കു നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മല്‍സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ആര്‍ക്കായിരിക്കും കിരീടമെന്നതിനെക്കുറിച്ച് ഐസിസി ഒടുവില്‍ തീരുമാനം എടുത്തിരിക്കുകയാണ്.

 സംയുക്ത ജേതാക്കളാവും

സംയുക്ത ജേതാക്കളാവും

മല്‍സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും കിരീടം പങ്കുവയ്ക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. അഞ്ചു ദിവസം നീളുന്ന ടെസ്റ്റില്‍ ഏതെങ്കിലും കാരവശാല്‍ സമയനഷ്ടം ഉണ്ടാവുകയാണെങ്കില്‍ ഇതു നികത്തുന്നതിനു വേണ്ടി ഒരു റിസര്‍വ് ദിനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇരുടീമുകള്‍ക്കും മുഴുവന്‍ ഓവറുകളും പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കും.

 സമയനഷ്ടമില്ലെങ്കില്‍ അഞ്ചു ദിവസം

സമയനഷ്ടമില്ലെങ്കില്‍ അഞ്ചു ദിവസം

മഴ, കുറഞ്ഞ ഓവര്‍ നിരക്ക് എന്നിവയെ തുടര്‍ന്ന് ഒരു ദിവസം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ റിസര്‍വ് ദിനത്തിലേക്കു കളി നീളുകയൂള്ളൂ. എന്നാല്‍ ഓരോ ദിവസവും നിശ്ചിത ഓവര്‍ പൂര്‍ത്തിയായ ശേഷം അഞ്ചാംദിനം കളി സമനിലയിലാണെങ്കില്‍ ആറാംദിവസം മല്‍സരമുണ്ടായിരിക്കില്ല. പകരം ഇന്ത്യ- ന്യൂസിലാന്‍ഡ് ടീമുകളെ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരിക്കും ചെയ്യുകയെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 ഡിആര്‍എസ്

ഡിആര്‍എസ്

ഡിആര്‍എസ് അപ്പീലിന്റെ കാര്യമെടുത്താല്‍ ഒരു ഡെലിവെറിക്കെതിരേ ബാറ്റ്‌സ്മാന്‍ ഷോട്ട് കളിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ ഫീല്‍ഡിങ് ക്യാപ്റ്റനു അംപയറുമായി ആലോചിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഐസിസി അറിയിച്ചു. ഗ്രേഡ് വണ്‍ ഡ്യൂക്ക്‌സ് ബോളായിരിക്കും ഫൈനലില്‍ ഉപയോഗിക്കുക.
ഫൈനലില്‍ ഏതു തരത്തിള്ള പിച്ചായിരിക്കണം ഒരുക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞതായും ഐസിസി വ്യക്തമാക്കി.
ന്യൂസിലാന്‍ഡ് ടീം ഇതിനകം തന്നെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുന്നതിനു വേണ്ടിയാണിത്. ഇന്ത്യയാവട്ടെ ജൂണ്‍ രണ്ടിനു മാത്രമേ ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കുകയുള്ളൂ. നിലവില്‍ ഇന്ത്യന്‍ ടീം മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

Story first published: Friday, May 28, 2021, 11:44 [IST]
Other articles published on May 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+