Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: കിരീട ഫേവറിറ്റുകള്‍ ഇന്ത്യയല്ല! ന്യൂസിലാന്‍ഡാണ്- കാരണം പാറ്റ് കമ്മിന്‍സ് പറയും

അടുത്ത മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഐസിസി റാങ്കില്‍ ഇന്ത്യ നിലവിലെ നമ്പര്‍ വണ്‍ ടീമണെങ്കില്‍ ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനക്കാരാണ്. എന്നാല്‍ ഫൈനലിലേക്കു ആദ്യം യോഗ്യതയുറപ്പാക്കിയത് കിവീസായിരുന്നു. ഇന്ത്യ രണ്ടാമത്തെ ടീമായാണ് കലാശപ്പോരിനു ടിക്കറ്റ് വാങ്ങിയത്.

1

യൂട്യൂബിലെ ചോദ്യോത്തര സെഷനിലാണ് ലോക ചാംപ്യന്‍ഷിപ്പിലെ ഫേവറിറ്റുകളെ കമ്മിന്‍സ് തിരഞ്ഞെടുത്തത്. ഫൈനല്‍ തീര്‍ച്ചയായും ആവേശകരമായിരിക്കും. ഇംഗ്ലണ്ടില്‍ ഒരുപാട് മഴ പെയ്യുന്നുണ്ട്. ഇവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ന്യൂസിലാന്‍ഡിലേതുമായിട്ടാണ് അടുത്തു നില്‍ക്കുന്നത്. കുറച്ചു മാസങ്ങളായി ഇരുടീമുകളും ടെസ്റ്റുകള്‍ കളിച്ചിട്ടില്ലാത്തതിനാല്‍ ഫൈനല്‍ രസകരമായിരിക്കും. ഒരൊറ്റ ഫൈനല്‍ മാത്രമേയുള്ളൂവെന്നതിനാല്‍ എന്തും സംഭവിക്കാം. പക്ഷെ സാഹചര്യങ്ങള്‍ ഇന്ത്യയേക്കാള്‍ ന്യൂസിലാന്‍ഡിനായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നു കമ്മിന്‍സ് നിരീക്ഷിച്ചു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനൊപ്പമായിരുന്നു കമ്മിന്‍സിനെ അവസാനമായി കണ്ടത്. 2020ലെ സീസണിനു മുമ്പ് നടന്ന ലേലക്കിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയായിരുന്നു അദ്ദേഹം. ഈ സീസണില്‍ കെകെആര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും കമ്മിന്‍സ് മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. ചില ഫ്രാഞ്ചൈസികളില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തി വച്ചതിനെ തുടര്‍ന്നു കമ്മിന്‍സുള്‍പ്പെടെയുള്ള വിദേശ താരങ്ങള്‍ നാട്ടിലേക്കു മടങ്ങിയിരുന്നു.

2

ലോക ചാംപ്യന്‍പ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്.

Story first published: Thursday, May 27, 2021, 17:04 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+