Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഫൈനലിനു ശേഷം നാലു ക്യാപ്റ്റന്‍മാര്‍ തെറിക്കും! വമ്പന്‍ ടീമുകളും കൂട്ടത്തില്‍

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ പുരോഗമിക്കുകയാണ്. കന്നിക്കിരീടം തേടി ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പില്‍ പോയിന്റ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യയും കിവീസും ഫൈനലിലേക്കു മുന്നേറിയത്.

ഒമ്പത് ടീമുകളായിരുന്നു ലോക ചാംപ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. എന്നാല്‍ ഫൈനലിലേക്കു ടിക്കറ്റെടുക്കാനായത് ഇന്ത്യക്കും ന്യൂസിലാന്‍ഡിനുമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. അതുകൊണ്ടു തന്നെ ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനലിനു ശേഷം അടുത്ത എഡിഷനു മുന്നോടിയായി ചില ടീമുകള്‍ ക്യാപ്റ്റന്‍മാരെ മാറ്റാന്‍ സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാണെന്നറിയാം.

 ജാസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്)

ജാസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്)

ലോക ക്രിക്കറ്റിലെ മുന്‍ രാജാക്കന്മാരായ വെസ്റ്റ് ഇന്‍ഡീസാണ് ഏറ്റവുമാദ്യം ടെസ്റ്റ് ക്യാപ്റ്റനെ മാറ്റാന്‍ സാധ്യതയുള്ള ടീം. നിലവില്‍ ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറാണ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഹോള്‍ഡര്‍ക്കു കീഴില്‍ ദയനീയ പ്രകടനമായിരുന്നു വിന്‍ഡീസിന്റേത്.
ആറു പരമ്പരകളിലായി 12 ടെസ്റ്റുകളാണ് കരീബിയന്‍ ടീം കളിച്ചത്. ഇവയില്‍ ജയിക്കാനായത് മൂന്നെണ്ണം മാത്രം. ഏഴു ടെസ്റ്റുകളില്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു. ആറു ടെസ്റ്റുകളില്‍ ഹോള്‍ഡറും ശേഷിച്ച ആറെണ്ണത്തില്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റുമായിരുന്നു നായകര്‍. ഹോള്‍ഡര്‍ നയിച്ച ആറു ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമേ ടീം ജയിച്ചുള്ളൂ. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു വിന്‍ഡീസ് ഫിനിഷ് ചെയ്തത്.

 ദിമുത് കരുണരത്‌നെ (ശ്രീലങ്ക)

ദിമുത് കരുണരത്‌നെ (ശ്രീലങ്ക)

ശ്രീലങ്കയും ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ പുതിയ നായകനെ നിയമിച്ചേക്കും. ആറു പരമ്പരകളിലായി 12 ടെസ്റ്റുകളാണ് ചാംപ്യന്‍ഷിപ്പില്‍ ലങ്കന്‍ ടീം കളിച്ചത്. രണ്ടെണ്ണം മാത്രം ജയിച്ച അവര്‍ ആറെണ്ണത്തില്‍ തോല്‍ക്കുകയും നാലെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. ഒമ്പത് ടീമുകളുടെ ടൂര്‍ണമെന്റില്‍ എട്ടാംസ്ഥാനത്തായിരുന്നു ലങ്ക ഫിനിഷ് ചെയ്തത്.
ഭൂരിഭാഗം മല്‍സരങ്ങളിലും ദിമുത് കരുണരത്‌നെയായിരുന്നു ലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍. 10 ടെസ്റ്റുകളാണ് കരുണരത്‌നെയ്ക്കു കീഴില്‍ ലങ്ക കളിച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയിലും നാലെണ്ണം തോല്‍വിയിലും കലാശിച്ചു.

 ജോ റൂട്ട് (ഇംഗ്ലണ്ട്)

ജോ റൂട്ട് (ഇംഗ്ലണ്ട്)

കരുത്തരായ ഇംഗ്ലണ്ട് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിലേക്കു ടീമിനു യോഗ്യത നേടിക്കൊടുക്കാന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനായില്ല. ആറു പരമ്പരകളിലായി 21 ടെസ്റ്റുകളായിരുന്നു ലോക ചാംപ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനുണ്ടായിരുന്നത്. ഇതില്‍ 11 എണ്ണത്തില്‍ അവര്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടു. മൂന്നു ടെസ്റ്റുകള്‍ സമനിലയിലും പിരിഞ്ഞു.
പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ് ഇംഗ്ലണ്ട് ഫിനിഷ് ചെയ്തത്. 21 ടെസ്റ്റുകളില്‍ 20ലും ടീമിനെ നയിച്ചത് റൂട്ടായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഈ മികവ് ആവര്‍ത്തിക്കാനായില്ല. റൂട്ടിനു കീഴില്‍ കളിച്ച 20 ടെസ്റ്റുകളില്‍ 11 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ ആറെണ്ണത്തില്‍ തോല്‍വി രുചിച്ചു. മൂന്നു ടെസ്റ്റുകള്‍ സമനിലയാവുകയും ചെയ്തു.
ഇന്ത്യക്കെതിരേ അവസാനമായി നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലേറ്റ 1-3ന്റെ തോല്‍വിയാണ് ഇംഗ്ലണ്ടിനു ഫൈനല്‍ ബെര്‍ത്ത് നഷ്ടപ്പെടുത്തിയത്.

 ടി പെയ്ന്‍ (ഓസ്‌ട്രേലിയ)

ടി പെയ്ന്‍ (ഓസ്‌ട്രേലിയ)

ക്രിക്കറ്റിലെ മറ്റൊരു വമ്പന്‍മാരായ ഓസ്‌ട്രേലിയയും ടെസ്റ്റില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചേക്കും. നിലവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടി പെയ്‌നാണ് ടെസ്റ്റില്‍ ഓസീസിനെ നയിക്കുന്നത്. ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കു പിറകില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തായിരുന്നു ഓസീസ് ലോക ചാംപ്യന്‍ഷിപ്പില്‍ ഫിനിഷ് ചെയ്തത്.
നാലു പരമ്പരകളിലായി 14 ടെസ്റ്റുകളായിരുന്നു ഓസീസിനുണ്ടായിരുന്നത്. ഇവയില്‍ 14 എണ്ണത്തില്‍ അവര്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോല്‍വിയും രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങി. പെയ്‌നായിരുന്നു മുഴുവന്‍ ടെസ്റ്റുകളിലും ഓസീസിനെ നയിച്ചത്.
ഇന്ത്യക്കെതിരേ നാട്ടില്‍ കഴിഞ്ഞ വര്‍ഷമവസാനത്തോടെ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലേറ്റ 1-2ന്റെ തോല്‍വി ഓസീസിന് ഫൈനല്‍ നഷ്ടമാക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ പെയ്‌നിന്റെ ബാറ്റിങും അത്ര മികച്ചതായിരുന്നില്ല. 22 ഇന്നിങ്‌സുകളില്‍ നിന്നും 28.94 ശരാശരിയില്‍ 550 റണ്‍സാണ് അദ്ദേഹം നേടിയത്. നാലു ഫിഫ്റ്റികളടിച്ചെങ്കിലും ഒരു സെഞ്ച്വറി പോലും പെയ്‌നിനു കുറിക്കാനായില്ല.

Story first published: Monday, June 21, 2021, 17:21 [IST]
Other articles published on Jun 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+