Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇന്ത്യ 114 പോയിന്റ്, സൗത്താഫ്രിക്ക 100!! എന്നിട്ടും ഇന്ത്യക്കു ഫൈനലില്ല, ഈ കാരണം

ലോര്‍ഡ്‌സ്: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം എഡിഷനില്‍ (2023-25) ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള കലാശപ്പോരാട്ടം നാളെ (ബുധന്‍) മുതല്‍ ലോര്‍ഡ്‌സില്‍ ആരംഭിക്കുകയാണ്. നിലവിലെ ചാംപ്യന്മാരായ പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്താനുറച്ചാണ് ഇറങ്ങുക. എന്നാല്‍ ടെംബ ബവുമ നയിക്കുന്ന സൗത്താഫ്രിക്ക സ്വപ്‌നം കാണുന്നത് ആദ്യത്തെ ട്രോഫിയാണ്.

ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഏറെ നിരാശാജനകമായ ഡബ്ല്യുടിസി സീസണാണ് അവസാനിക്കാന്‍ പോവുന്നത്. കാരണം അവസാനത്തെ രണ്ടു എഡിഷനുകളിലും ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2021ല്‍ ന്യൂസിലാന്‍ഡിനോടും 2023ല്‍ ഓസീസിനോടും കിരീടപ്പോരില്‍ കീഴടങ്ങുകയായിരുന്നു. പക്ഷെ ഇത്തവണ ഇന്ത്യയില്ലാതെ ആദ്യമായി ഒരു ഡബ്ല്യുടിസി ഫൈനല്‍ നടക്കാന്‍ പോവുകയാണ്.

പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു വീണതോടെയാണ് ഇന്ത്യക്കു ഹാട്രിക്ക് ഫൈനല്‍ നഷ്ടമായത്. പക്ഷെ പോയിന്റ് പട്ടിക പരിശോധിച്ചാല്‍ സൗത്താഫ്രിക്കയേക്കാള്‍ പോയിന്റ് കിട്ടിയത് ഇന്ത്യന്‍ ടീമിനാണ്. എന്നിട്ടും ഫൈനലിലേക്കു ടിക്കറ്റ് കിട്ടിയത് സൗത്താഫ്രിക്കയ്ക്കുമാണ്. എന്താണ് ഇതിനു പിന്നിലെ കാരണമെന്നറിയാം.

indian test team

എന്തുകൊണ്ട് ഫൈനല്‍ യോഗ്യതയില്ല?

രണ്ടു വര്‍ഷം നീളുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങൡ ഫിനിഷ് ചെയ്യുന്നവരാണ് ഫൈനലില്‍ ഏറ്റുമുട്ടാറുള്ളത്. പക്ഷെ ആകെ നേടുന്ന പോയിന്റല്ല, മറിച്ച് പോയിന്റ് ശതമാനമാണ് ടീമുകളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. ഇന്ത്യയെ ഓവര്‍ടേക്ക് ചെയ്ത് സൗത്താഫ്രിക്കന്‍ ടീം ഫൈനലിലേക്കു മുന്നേറാനുള്ള കാരണവും ഇതു തന്നെയാണ്.

ആകെ ലഭിച്ച പോയിന്റെടുത്താല്‍ 154 പോയിന്റ് നേടിയ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇന്ത്യക്കും 114ഉം സൗത്താഫ്രിക്കയ്ക്കു 100ഉം പോയിന്റ് ലഭിച്ചു. പക്ഷെ പോയിന്റ് ശതമാനമെടുത്തപ്പോള്‍ ഒന്നും രണ്ടും സ്ഥാനക്കാരെ സൗത്താഫ്രിക്ക ഓവര്‍ടേക്ക് ചെയ്തു. 69.44 ആണ് അവരുടെ പോയിന്റ് ശതമാനം. ഓസീസിനു 67.54ഉം ഇന്ത്യക്കു 50ഉം ആണ് നേടാനായത്.

കഴിഞ്ഞ ഡബ്ല്യുടിസി സീസണില്‍ 12 ടെസ്റ്റുകളില്‍ എട്ടെണ്ണത്തിലും ജയിക്കാന്‍ സൗത്താഫ്രിക്കയ്ക്കു സാധിച്ചു. മൂന്നെണ്ണത്തില്‍ അവര്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു. ഓസ്‌ട്രേലിയയും ഇന്ത്യയും 19 ടെസ്റ്റുകള്‍ വീതം ഈ സൈക്കളില്‍ കളിച്ചിരുന്നു.

ഓസീസ് ഇതില്‍ 13 എണ്ണം ജയിച്ചപ്പോള്‍ ഇന്ത്യക്കു വിജടിക്കാനായത് ഒമ്പതു ടെസ്റ്റുകള്‍ മാത്രമാണ്. ഓസീസ് നാലു ടെസ്റ്റുകളില്‍ തോറ്റപ്പോള്‍ ഇന്ത്യക്കു എട്ടെണ്ണത്തില്‍ പരാജയം രുചിക്കേണ്ടിവന്നു. രണ്ടു ടെസ്റ്റുകളില്‍ വീതം ഇന്ത്യയും ഓസീസും സമനില വഴങ്ങുകയും ചെയ്തു.

ROHIT KOHLI

ഇന്ത്യക്കു പാളിയതെവിടെ?

ഒരു സമയത്തു ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തല്ലപ്പത്തായിരുന്നു ഇന്ത്യന്‍ ടീം. തുടര്‍ച്ചയായ മൂന്നാം ഫൈനലിനു തൊട്ടരികെയും ടീം എത്തി. പക്ഷെ അവസാനത്തെ രണ്ടു ടെസ്റ്റ് പരമ്പരകളിലേറ്റ അപ്രതീക്ഷിത തിരിച്ചടികള്‍ എല്ലാം തകിടം മറിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമവസാനം ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-3നു തൂത്തുവാരപ്പെട്ടു. സ്വന്തം നാട്ടില്‍ ഒരു പരമ്പരയിലെ മുഴുവന്‍ ടെസ്റ്റുകളിലും ഇന്ത്യ തോറ്റത് ചരിത്രത്തില്‍ ആദ്യമായിരുന്നു.

അതിനു ശേഷം ഓസ്‌ട്രേലിയയുമായി അവരുടെ നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര 1-3നും പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ താഴേക്കു വീഴുകയും ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയുമായിരുന്നു.

Story first published: Tuesday, June 10, 2025, 17:20 [IST]
Other articles published on Jun 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+