Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇംഗ്ലണ്ടിനെ തളച്ചു, ഇനി വിന്‍ഡീസ്, സൗത്താഫ്രിക്ക!! ഇന്ത്യ ഫൈനലിലെത്തുമോ? ചോപ്ര പറയും

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണ്‍ വളരെ പോസിറ്റീവായിട്ടു തന്നെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന പ്രകടനമാണ് പരമ്പരയിലുടനീളം ഇന്ത്യ കാഴ്ചവച്ചത്..

ഇംഗ്ലണ്ടിലെ വീരോചിത പ്രകടനത്തോടെ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ഇന്ത്യ. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അതിനു ശേഷം നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാരായ സൗത്താഫ്രിക്കയുമായും ഇന്ത്യ റെഡ് ബോള്‍ പരമ്പര കളിക്കും.

കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലിനു യോഗ്യത സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നില്ല. എന്നാല്‍ 2027ലെ അടുത്ത ഫൈനലില്‍ ടീമിന്റെ സാധ്യതകളെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാല് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

INDIAN TEST TEAM

ഫൈനല്‍ കളിക്കുമോ?

ഇംഗ്ലണ്ടിനെതിരേ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെങ്കിലും ഡബ്ല്യൂടിസി ഫൈനലില്‍ ഇന്ത്യ അടുത്ത തവണ തീര്‍ച്ചയായും ഉണ്ടാവുമെന്നു ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

ഇന്ത്യയുടെ അടുത്ത ഹോം ടെസ്റ്റ് പരമ്പരകള്‍ വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയാണ്. ഈ മൂന്നു പരമ്പരകളിലും നമ്മള്‍ ജയിക്കുമെന്നാണ് എനിക്കു തോന്നുന്നത്. വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകളില്‍ വിജയം നമുക്കൊപ്പമായിരിക്കും.

പക്ഷെ അതു ചിലപ്പോള്‍ അത്ര ഏകപക്ഷീയമായിരിക്കില്ല. നമ്മുടെ ടീം ഇപ്പോള്‍ മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയെയും നമ്മള്‍ തോല്‍പ്പിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചോപ്ര വ്യക്തമാക്കി.

ആ പരമ്പര കടുപ്പം

നമ്മുടെ എവേ ടെസ്റ്റ് പരമ്പരകളിലൊന്ന് ശ്രീലങ്കയുമായിട്ടാണ്. അവിടെ നമുക്കു വലിയ വിജയവുമായി ഒരുപാട് പോയിന്റ് നേടിയെടുക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ന്യൂസിലാന്‍ഡ് പര്യടനം കടുപ്പമായിരിക്കും. എങ്കിലും നമ്മള്‍ ഓക്കെയായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ഒരിക്കല്‍ക്കൂടി ഡബ്ല്യുടിസി ഫൈനലിനു വേണ്ടി നമ്മള്‍ മല്‍സരരംഗത്തു കാണും. പോയിന്റ് പട്ടികയില്‍ മൂന്ന്-നാല് സ്ഥാനങ്ങളിലൊന്നായിരിക്കും ഇന്ത്യയെ കണ്ടേക്കുക. ടെസ്റ്റില്‍ നമ്മുടെ ടീം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യ ഉറപ്പായും ഫൈനലിലുണ്ടാലുമെന്നു കണ്ണുമടച്ച് നമുക്കു പറയാന്‍ കഴിയില്ല. എങ്കിലും ഫൈനലിലെ ടീമുകളിലൊന്നായി ഇന്ത്യയെ താന്‍ തീര്‍ച്ചയായും പരിഗണിക്കുന്നുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫൈനലിസ്റ്റുകളും മുന്‍ ചാംപ്യന്മുമായ ഓസ്‌ട്രേലിയയേക്കാള്‍ ഫൈനല്‍ സാധ്യത ഇത്തവണ ഇന്ത്യക്കു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര അവസാനിപ്പിക്കാ കഴിഞ്ഞത് ഇന്ത്യയുടെ സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ചോപ്ര നിരീക്ഷിച്ചു.

പാകിസ്താനു സാധ്യത

ഇതുവരെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടില്ലാത്ത പാകിസ്താന്‍ ടീമിനു ഇത്തവണ മികച്ച സാധ്യതയുണ്ടെന്നു ആകാശ് ചോപ്ര വിലയിരുത്തി. പാകിസ്താന്റെ ഹോം പരമ്പരകള്‍ ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരുമായിട്ടാണ്. ഇവ പാകിസ്താനു വലിയ കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കില്ലെന്നാണ് തോന്നുന്നത്.

PAKISTAN TEST TEAM

നാട്ടിലെ പരമ്പരകളില്‍ പാകിസ്താന്‍ നന്നായി പെര്‍ഫോം ചെയണം. അല്ലെങ്കില്‍ അതു അവര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. പാക് ടീമിന്റെ എവേ ടെസ്റ്റ് പരമ്പരകള്‍ ഇംഗ്ലണ്ട്, വെസ്റ്റ്് ഇന്‍ഡീസ്്, ബംഗ്ലാദേശ് എന്നിവരുമായിട്ടാണ്. പാകിസ്താനു ഈ ഡബ്ല്യുടിസി സൈക്കിളില്‍ ഒരില്‍ക്കൂടി അനുകൂലമായി ഡ്രോയാണ് ലഭിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ ജയിക്കണം.

ഇംഗ്ലണ്ടുമായി പോരടിച്ച ശേഷം നാട്ടില്‍ ശ്രീലങ്ക, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരെ പരാജയപ്പെടുത്തണം. ഇതിനു സാധിക്കുകയാണെങ്കില്‍ ഫൈനല്‍ കളിക്കാന്‍ പാകിസ്താനു നല്ല സാധ്യത തന്നെയുണ്ട്.

എന്നിരുന്നാലും നേരത്തേ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ പാക് ടീം എവേ പരമ്പരകള്‍ കളിച്ചപ്പോള്‍ ഞാന്‍ ഇവയെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ ഒരു പരമ്പര പോലും ജയിക്കാന്‍ പാകിസ്താനു സാധിച്ചില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Monday, August 11, 2025, 13:09 [IST]
Other articles published on Aug 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+