Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇന്ത്യയുടെ പുതിയ സ്ഥാനമെത്ര? ഫൈനല്‍ കളിക്കാന്‍ വേണ്ടതെന്ത്, ഇതാ ഉത്തരം!!

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (ഡബ്യുടിസി 2025-27) പുതിയ എഡിഷനിലെ ആദ്യത്തെ പരമ്പരയാണ് ഇംഗ്ലണ്ടില്‍ ടീം ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വിജയിക്കാനായില്ലെങ്കിലും 2-2നു അവസാനിപ്പിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും അഭിമാനകരമായ നേട്ടം തന്നെയാണ്. വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ അഭാവത്തിലും കരുത്തരായ ഇംഗ്ലണ്ടിനെ ഇന്ത്യ പിടിച്ചുകെട്ടിയിരിക്കുകയാണ്.

അഞ്ചാം ദിനത്തിലേക്കു നീണ്ട ഓവലിലെ ത്രില്ലറില്‍ ആറു റണ്‍സിന്റെ അവിസ്മരണീയ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും പിടിച്ചെടുത്തത്. നാലാംദിനം പരാജയത്തെ മുഖാമുഖം കണ്ടതിനു ശേഷമാണ് ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ വിജയം പിടിച്ചെടുത്തത്. 374 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് 367 റണ്‍സില്‍ കാലിടറി വീഴുകയായിരുന്നു.

ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയ്ക്കു ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനമെത്രയാണെന്നും 2027ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കു യോഗ്യത നേടാന്‍ എന്താണ് ചെയ്യേണ്ടതെന്നും പരിശോധിക്കാം.

INDIAN TEAM

ഇന്ത്യയുടെ സ്ഥാനമെത്ര?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം സീസണിലെ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ തലപ്പത്തുള്ളത് മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയാണ്. ഇത്തവണ കളിച്ച മൂന്നു ടെസ്റ്റുകളിലും ജയിച്ച ഓസീസിന്റെ പോയിന്റ് ശതമാനം ഇപ്പോള്‍ 100 ആണ്. രണ്ടാംസ്ഥാനത്തുളളത് ശ്രീലങ്കയാണ്. രണ്ടു ടെസ്റ്റുകള്‍ മാത്രമേ ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ അവര്‍ കളിച്ചിട്ടുള്ളൂ. ഓരോ ജയവും സമനിലയുമടക്കം 66.67 ആണ് അവരുടെ പോയിന്റ് ശതമാനം.

മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ. ഓവല്‍ ടെസ്റ്റില്‍ നേടിയ നാടകീയ വിജയമാണ് മൂന്നാം നമ്പറിലേക്കു കയറാന്‍ ഇന്ത്യയെ സഹായിച്ചത്. ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളില്‍ രണ്ടു വീതം ജയവും തോല്‍വിയും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു മല്‍സരം സമനിലയിലും കലാശിക്കുകയായിരുന്നു. ഇന്ത്യയുടെ പോയിന്റ് ശതമാനം ഇപ്പോള്‍ 46.67 ആണ്.

നാലാംസ്ഥാനത്താണ് ഇംഗ്ലണ്ട്. ഈ ഡബ്ല്യുടിസി സൈക്കിളില്‍ അവരുടെയും ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞത്. 43.33 ആണ് അവരുടെ പോയിന്റ് ശതാനം. ബംഗ്ലാദേശ് (പോയിന്റ് ശതമാനം 16.67), വെസ്റ്റ് ഇന്‍ഡീസ് (0) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. നിലവിലെ ജേതാക്കളായ സൗത്താഫ്രിക്ക, പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡ്, ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല.

ഫൈനല്‍ സാധ്യത

ഡബ്ല്യുടിസിയുടെ ആദ്യ രണ്ടു എഡിഷനുകളിലും ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. പക്ഷെ മൂന്നാം സീസണില്‍ അതിനു കഴിഞ്ഞില്ല. ഇത്തവണത്തെ പുതിയ എഡിഷനില്‍ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

ഇതിന്റെ ആദ്യപടിയായി ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് പോസിറ്റീവായി തന്നെ ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത രണ്ടു പരമ്പരകളും നാട്ടിലാണെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക.

INDIA

തുടര്‍ന്നു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സൗത്താഫ്രിക്കയുമായും രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കും. വിന്‍ഡീസും സൗത്താഫ്രിക്കയും സ്പിന്‍ ബൗളിങിനെതിരേ അത്ര മികവ് പുലര്‍ത്തുന്നവരല്ല. അതുകൊണ്ടു തന്നെ നാട്ടിലെ പിച്ചുകളില്‍ ഇരുടീമുകള്‍ക്കെതിരേയും പരമ്പര തൂത്തുവാരാന്‍ തന്നെയാവും ഇന്ത്യയുടെ ശ്രമം.

ഈ പരമ്പരകള്‍ക്കു ശേഷം അടുത്ത വര്‍ഷം ശ്രീലങ്കയുമായും രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടും. ഈ പരമ്പയും ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ അടുത്ത രണ്ടു ടെസ്റ്റുകളുടെ പരമ്പരയാവും ഇന്ത്യയുടെ ഏറ്റവും വലിയ ചാലഞ്ച്. ഇതിലും ജയിച്ചുകയറാനായാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും.

ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് ഇന്ത്യ സീസണ്‍ അവസാനിപ്പിക്കുക. ന്യൂസിലാന്‍ഡിനോടു തോറ്റാലും നാട്ടില്‍ കൂടുതല്‍ ടെസ്റ്റുകളില്‍ പരാജയമേറ്റു വാങ്ങാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. വെറും നാലു എവേ ടെസ്റ്റുകള്‍ മാത്രമേ ഇനി ഇന്ത്യക്കു ഈ സീസണിലുള്ളൂ. അതിനാല്‍ ഹോം മാച്ചുകള്‍ പരമാവധി ജയിക്കാനായാല്‍ ഫൈനലിലെ ഒരു ടീം ഇന്ത്യ തന്നെയായിരിക്കും.

Story first published: Tuesday, August 5, 2025, 10:32 [IST]
Other articles published on Aug 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+