Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഷോക്കിങ്... പാകിസ്താനും താഴെ ഇന്ത്യ!! ഇനി ഫൈനല്‍ കളിക്കുമോ? സാധ്യത ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും നാട്ടില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടിരിക്കുകയാണ്. നേരത്തേ ഇന്ത്യയില്‍ കളിക്കാന്‍ എതിരാളികള്‍ ഭയപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ആ സാഹചര്യമെല്ലാം പാടെ മാറുകയും ചെയ്തു.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ 0-2ന്റെ സമ്പൂര്‍ണ തോല്‍വിയോടെ ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ സാധ്യതകള്‍ക്കും കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. തുടരെ രണ്ടാം തവണയും ഇന്ത്യക്കു ഫൈനല്‍ നഷ്ടമാവുമോയെന്ന ആശങ്കയും ഇപ്പോഴുണ്ട്. 2027ലെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യയുടെ സാധ്യത എത്രയാണെന്നും അതിനായി വേണ്ടത് എന്താണെന്നും നോക്കാം.

GAMBHIR GILL

ഇന്ത്യന്‍ സാധ്യതയെത്ര?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ (2025-27) ഇന്ത്യ കളിച്ച മൂന്നാത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ചത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളച്ചാണ് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യ തുടങ്ങിയത്.

അതിനു ശേഷം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം സൗത്താഫ്രിക്കയോടു ഇതേ മാര്‍ജിനില്‍ തോറ്റതോടെ ഇന്ത്യയുടെ കാര്യങ്ങള്‍ അവതാളത്തിലുമായിരിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗത്താഫ്രിക്കന്‍ ടീം ഇവിടെ ഒരു പരമ്പര ജയിച്ചിരിക്കുന്നത്.

നിലവിലെ ഡബ്ല്യുടിസി പോയിന്റ് പ്രകാരം ഇന്ത്യന്‍ ടീം അടുത്ത ഫൈനലിലെത്താനുള്ള സാധ്യത വെറും അഞ്ചു ശതമാനം മാത്രമാണന്നതാണ് ഞെട്ടിക്കുന്നത്. ചിരവൈരികളായ പാകിസ്താന്റെയും സാധ്യത ഇത്ര തന്നെ. സൗത്താഫ്രിക്കയുമായുള്ള പരമ്പരയ്ക്കു മുമ്പ് പോയിന്റ് പട്ടികയില്‍ മൂന്നാമതായിരുന്ന ഇന്ത്യ ഇപ്പോള്‍ പാക് ടീമിനും താഴെയായി അഞ്ചാംസ്ഥാനത്തേക്കും വീണിരിക്കുകയാണ്.

മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയയാണ് അടുത്ത ഫൈനലിലേക്കു യോഗ്യത നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീം. ഓസീസ് ഫൈനലിലെത്താനുള്ള സാധ്യത 90 ശതമാനമാണ്. അവര്‍ കഴിഞ്ഞാല്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സൗത്താഫ്രിക്കയാണ് രണ്ടാംസ്ഥാനത്ത്. 70 ശതമാനമാണ് ടെംബ ബവൂമയുടെയും സംഘത്തിന്റെയും ഫൈനല്‍ സാധ്യത.

സാധ്യതാ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ശ്രീലങ്ക (11%), ന്യൂസിലാന്‍ഡ് (11%), ഇംഗ്ലണ്ട് (7%), പാകിസ്താന്‍ & ഇന്ത്യ (5%), ബംഗ്ലാദേശ് (0.5%), വെസ്റ്റ് ഇന്‍ഡീസ് (0.5%) എന്നിരുമാണ്.

ഇന്ത്യക്കു ഇനി വേണ്ടതറിയാം

ഡബ്ല്യടിസിയുടെ ഈ സൈക്കിളില്‍ ഇന്ത്യക്കു ഇനി ബാക്കിയുള്ളത് വെറും ഒമ്പതു ടെസ്റ്റുകള്‍ മാത്രമാണ്. ഇതില്‍ നാലെണ്ണം എതിരാളികളുടെ തട്ടകത്തിലാണെങ്കില്‍ അഞ്ചെണ്ണം ഹോംഗ്രൗണ്ടിലുമാണ്. സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര സമാപിച്ചതോടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു ഇനി നീണ്ടൊരു ബ്രേക്കാണ്.

INDIAN TEAM

അടുത്ത വര്‍ഷം ആഗസ്റ്റില്‍ മാത്രമേ ഇന്ത്യ ഇനി ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയുള്ളൂ. ഇതാവട്ടെ ശ്രീലങ്കയ്‌ക്കെതിരേയുമാണ്. ലങ്കയുമായി അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. അതു കഴിഞ്ഞാല്‍ അടുത്ത പരമ്പര ന്യൂസിലാന്‍ഡിനെതിരേയാണ്. ഇതും എതിരാളികളുടെ തട്ടകത്തില്‍ തന്നെ.

രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിനു ശേഷം മറ്റൊരു വമ്പന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിക്കായി ഇരുടീമുകളും അഞ്ചു ടെസ്റ്റില്‍ പോരടിക്കും. ഈ പരമ്പര ഇന്ത്യയിലുമാണ്. ഈ സൈക്കിളില്‍ ഇന്ത്യയുടെ അവസാന പരമ്പരയും കൂടിയാണിത്.

ഇനി ബാക്കിയുള്ള ഒമ്പതു ടെസ്റ്റുകളില്‍ ഏഴെണ്ണം വിജയിക്കാനായാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 62.96ലെത്തും. ഒമ്പതില്‍ എട്ടിലും ജയിക്കാനായാല്‍ അതു 68.52ലുമെത്തിക്കാം. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ഫൈനലുറപ്പിക്കണമെങ്കില്‍ കുറഞ്ഞ് 7-8 ടെസ്റ്റുകളെങ്കിലും ഇന്ത്യക്കു ജയിച്ചേ തീരൂ. മറിച്ചാണെങ്കില്‍ ഫൈനല്‍ മറക്കുകയും ചെയ്യാം.

Story first published: Thursday, November 27, 2025, 10:25 [IST]
Other articles published on Nov 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+