Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2025-27: പാക് 5, ഇന്ത്യ ആറില്‍!! പക്ഷെ കളിക്കാതെ ഇന്ത്യക്ക് മുന്നിലെത്താം, വഴിയിങ്ങനെ

അഞ്ചു മാസങ്ങള്‍ നീണ്ട ബ്രേക്കിനു ശേഷം ലോകം വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് ഫീവറിലേക്കു മടങ്ങിയെത്തുകയാണ്. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയോടെയാണ് വീണ്ടും റെഡ് ബോള്‍ മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. ബംഗ്ലാദേശിലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പര.

ഇന്ത്യയടക്കം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (WTC) ഭാഗമായിട്ടുള്ള ഏഴു ടീമുകളും, പ്രത്യേകിച്ച് ഇന്ത്യയും ഏറെ ആകാംക്ഷയോടെയാണ് ഈ പരമ്പരയെ ഉറ്റുനോക്കുന്നത്. കാരണം പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയെ ഇന്ത്യയെ കൂടി ബാധിക്കുന്നതാണ്.

INDIAN TEAM

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ് ശുഭ്മന്‍ ഗില്‍ നയിക്കുന്നന ടീം ഇന്ത്യയുള്ളത്. 48.15 ശതമാനമാണ് ഇന്ത്യയുടെ പോയിന്റ് നില. എന്നാല്‍ ഇന്ത്യക്കും മുകളിലാണ് പാകിസ്താനെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 50 ശതമാനം പോയിന്റുമായി അഞ്ചാമതാണ് അവര്‍. പക്ഷെ പാക്-ബംഗ്ലാ പരമ്പര കഴിയുന്നതോടെ ഇന്ത്യ അഞ്ചാംസ്ഥാനത്തേക്കു കയറിയേക്കും. അതു എങ്ങനെയെന്നു നോക്കാം.

എങ്ങനെ മുന്നിലെത്താം?

ഈ മാസം ഒരു ടെസ്റ്റില്‍ പോലും കളിക്കാതെ ഇന്ത്യന്‍ ടീമിനു പോയിന്റ് പട്ടികയില്‍ എങ്ങനെ അഞ്ചാംസ്ഥാനത്തേക്കു കയറാന്‍ സാധിക്കുമെന്നതാണ് പ്രധാന ചോദ്യം. അതിനു പക്ഷെ ബംഗ്ലാദേശ് ടീമിന്റെ സഹായം കൂടി ഇന്ത്യക്കു ആവശ്യമാണ്.

2024ലെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്താനെതിരേ നേടിയതു പോലെയൊരു അദ്ഭുത ജയം ബംഗ്ലാ കടുവകള്‍ വീണ്ടും നേടേണ്ടതുണ്ട്. അന്നു നാട്ടില്‍ പാക് പടയെ അവര്‍ 2-0നു തൂത്തുവാരുകയായിരുന്നു. ബംഗ്ലാദേശിനോടു ഒരു ടെസ്റ്റ് പരമ്പര അവര്‍ കൈവിട്ടതും അതാദ്യമായിരുന്നു.

ഇപ്പോള്‍ നടക്കുന്ന ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒന്നെങ്കിലും ജയിച്ചാല്‍ പാകിസ്താന് ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു മുകളില്‍ തന്നെ തുടരാം. കൂടാതെ പരമ്പര 1-1 നു അവസാനിച്ചാലം പാകിസ്താന്റെ അഞ്ചാംസ്ഥാനത്തിനു ഭീഷണിയില്ല.

എന്നാല്‍ പരമ്പര ബംഗ്ലാദേശ് 1-0നു ജയിക്കുകയാണെങ്കില്‍ ഇന്ത്യക്കു കോളടിക്കും. അങ്ങനെ ചെയ്താല്‍ ഗില്ലിനും സംഘത്തിനും പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലേക്കു കയറാം.

പക്ഷെ ബംഗ്ലാദേശ് 2-0നു പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്കു പണിയാവും. അങ്ങനെ വന്നാല്‍ ബംഗ്ലാദേശായിരിക്കും പോയിന്റ് പട്ടികയിലെ പുതിയ അഞ്ചാംസ്ഥാനക്കാര്‍. ഇന്ത്യ ആറില്‍ തന്നെ തുടരുകയും ചെയ്യും.

ഇനി പാകിസ്താനാണ് ഈ പരമ്പര 2-0നു തൂത്തുവാരുന്നതെന്നു കരുതുക. അങ്ങനെ വന്നാല്‍ ഇപ്പോള്‍ അഞ്ചാമതുള്ള അവര്‍ ഒറ്റയടിക്ക് മൂന്നിലേക്കു കയറും. ശ്രീലങ്ക (നാലാം സ്ഥാനം), സൗത്താഫ്രിക്ക (മൂന്ന്) എന്നിവരെയാണ് അവര്‍ പിന്തള്ളുക.

GILL GAMBHIR

ഇന്ത്യയുടെ പരമ്പര

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഈ സൈക്കിളില്‍ (2025-27) രണ്ട് പരമ്പരകളാണ് ഇന്ത്യ കളിച്ചത്. ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ആദ്യം കളിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു അത്. ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഈ പരമ്പര ഇന്ത്യ 2-2ന് അവസാനിപ്പിക്കുകയായിരുന്നു. ഒരു മല്‍സരം സമനിലയിലും കലാശിച്ചു.

അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അതിനു പിന്നാലെ സൗത്താഫ്രിക്കയോടു ഇന്ത്യ നാണംകെട്ടു. 2-0നാണ് അവര്‍ ഇന്ത്യയെ നാട്ടുകാര്‍ക്കു മുന്നില്‍ തൂത്തുവാരിയത്.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മല്‍സരം ജൂണില്‍ അഫ്ഗാനിസ്താനുമായിട്ടാണ്. ന്യൂ ചണ്ഡീഗഡിലാണ് അടുത്ത മാസം ആറു മുതല്‍ 10 വരെ ഏക ടെസ്റ്റില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുക.

Story first published: Friday, May 8, 2026, 14:43 [IST]
Other articles published on May 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+