Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2023: ഫൈനലില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ? തിരഞ്ഞെടുത്ത് ശാസ്ത്രി- രണ്ട് സ്പിന്നര്‍മാര്‍

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. അവസാന സീസണിലെ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യക്ക് ഇത്തവണ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് കപ്പടിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്കാണ്.

ഓസ്‌ട്രേലിയയെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ തകര്‍ക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പ്ലേയിങ് 11 ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഫൈനലിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്.

india, test cricket

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലിനെയുമാണ് തിരഞ്ഞെടുത്തത്. ഇതേ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങാനാണ് സാധ്യത. രോഹിത്തിന്റെ ഐപിഎല്ലിലെ ഫോം വിലയിരുത്തുമ്പോള്‍ മോശമാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുമ്പോള്‍ രോഹിത്തിന് മികവ് കാട്ടാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ശുബ്മാനെ ഭാവി ഇതിഹാസമെന്ന നിലയിലേക്ക് ഇതിനോടകം വളര്‍ന്നുകഴിഞ്ഞു.

താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. 2023നെ തന്റെ സുവര്‍ണ്ണവര്‍ഷമാക്കി മാറ്റുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കാണ് അവസരം. ഐപിഎല്‍ ഒരുവശത്ത് നടക്കുമ്പോള്‍ കൗണ്ടി കളിച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഒരുങ്ങുകയാണ് പുജാര. നാലാം നമ്പറില്‍ വിരാട് കോലി കളിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല.

കോലിയുടെ പ്രകടനം ഇന്ത്യയുടെ ബാറ്റിങ്ങില്‍ നിര്‍ണ്ണായകമാവും. ഓവലിലെ പേസ്പിച്ചില്‍ കോലിയുടെ അനുഭവസമ്പത്തില്‍ നിന്നുള്ള പ്രകടനം ഇന്ത്യക്ക് നട്ടെല്ലാവുമെന്നുറപ്പ്. കോലി ഫ്‌ളോപ്പായാല്‍ ഇന്ത്യയുടെ വിജയ സാധ്യതയും കുറയും. അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയെ കളിപ്പിക്കണമെന്നാണ് ശാസ്ത്രി പറയുന്നത്. ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള രഹാനെയുടെ ഐപിഎല്ലിലെ പ്രകടനം തിരിച്ചുവരവിന് വഴിതുറക്കുകയായിരുന്നു.

അനുഭവസമ്പന്നനായ രഹാനെക്ക് മധ്യനിരയില്‍ ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനെയാണ് ശാസ്ത്രി നിര്‍ദേശിച്ചത്. ഇഷാന്‍ കിഷനെ ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഭരത് മതിയെന്നാണ് ശാസ്ത്രി പറയുന്നത്.

ഇന്ത്യക്കായി കളിച്ച അവസാന ടെസ്റ്റ് പരമ്പരയില്‍ ഭരത് നിരാശപ്പെടുത്തിയിരുന്നു. നിരവധി ക്യാച്ചുകളടക്കം പാഴാക്കിയ ഭരത്തിന് ബാറ്റിങ്ങിലും പിഴച്ചിരുന്നു. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ശര്‍ദുല്‍ ഠാക്കൂറിനെയാണ് അദ്ദേഹം നിര്‍ദേശിച്ചത്. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ലോര്‍ഡാണ് ശര്‍ദുല്‍. ഒമ്പതാം നമ്പറില്‍ ആര്‍ അശ്വിനെയാണ് ശാസ്ത്രി പരിഗണിച്ചത്.

r ashwin

സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിനെയും രവീന്ദ്ര ജഡേജയും ഒന്നിച്ച് കളിപ്പിക്കുന്നത് മണ്ടത്തരമാണെന്ന അഭിപ്രായം ഇതിനോടകം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. പേസ് നിരയില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് ശാസ്ത്രി നിര്‍ദേശിച്ചത്. ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പരിക്കേറ്റ് കളിക്കാനാവാത്തത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാണ്.

ഇന്ത്യ പേസ് കരുത്ത് ഉയര്‍ത്തി ഇറങ്ങാത്ത പക്ഷം തിരിച്ചടി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ശര്‍ദുല്‍ ഠാക്കൂറിനെ വിശ്വസിക്കാനാവില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിയുന്ന താരമാണെങ്കിലും എപ്പോള്‍ തിളങ്ങുമെന്നത് കണ്ടറിയണം. അതുകൊണ്ട് തന്നെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാതെ പേസ് കരുത്തുയര്‍ത്തണം. ആര്‍ അശ്വിനെ ഇന്ത്യ പുറത്തിരുത്തണം. അല്ലാത്ത പക്ഷം ഇത്തവണയും കിരീടം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

Story first published: Friday, May 26, 2023, 14:49 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+