Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2023: രഹാനെ അഞ്ചാം നമ്പറില്‍, അപ്പോള്‍ രാഹുല്‍? ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ സര്‍പ്രൈസുകളില്ലാത്ത ടീമിലേക്ക് അജിന്‍ക്യ രഹാനെ തിരിച്ചെത്തിയത് മാത്രമാണ് അല്‍പ്പം കൗതുകരമായത്. ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന രഹാനെ ഐപിഎല്ലിലെ മിന്നല്‍ ഫോമിന്റെ കരുത്തിലാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ജൂണ്‍ ഏഴിന് ലണ്ടനില്‍ നടക്കുന്ന ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. ഇത്തവണ ഓസ്‌ട്രേലിയയെത്തുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെയാണ്. ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെക്കാള്‍ നന്നായി ഓസീസിനറിയാം. ഇതവര്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

kl rahul, ajinkya rahane

ഏറ്റവും മികച്ച പ്ലേയിങ് 11നെത്തന്നെ ഇന്ത്യക്ക് കലാശപ്പോരിനിറക്കേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മക്കൊപ്പം ആരെന്നത് പ്രധാന ചോദ്യമാണ്. കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. ശുബ്മാന്‍ ഗില്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. ഇന്ത്യക്കായി ഇതിനോടകം വിദേശത്ത് മികച്ച പ്രകടനങ്ങള്‍ നടത്താനും ഗില്ലിനായിട്ടുണ്ട്.

രാഹുല്‍ സമീപകാലത്തായി മികച്ച ഫോമിലല്ല. ഐപിഎല്ലിലും ശരാശരി പ്രകടനമാണ് നടത്തുന്നത്. ലണ്ടനില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രാഹുലെങ്കിലും സമീപകാല ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ ശുബ്മാനെ രോഹിത്തിനൊപ്പം ഓപ്പണറാക്കാനാണ് സാധ്യത. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കാണ് അവസരം. അവസാന ഓസ്‌ട്രേലിയന്‍ പരമ്പരയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച പുജാര വലിയ അനുഭവസമ്പത്തുള്ള താരമാണ്.

അതുകൊണ്ട് തന്നെ ഫൈനലിലും മൂന്നാം നമ്പറില്‍ പുജാരയെത്തും. നാലാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. ഇന്ത്യക്ക് കിരീടം നേടാന്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും. ഫോം വീണ്ടെടുത്ത കോലിയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. അവസാന ഓസീസ് പരമ്പരയില്‍ കോലി മികവ് കാട്ടിയിരുന്നു. അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെ വേണോ കെ എല്‍ രാഹുല്‍ വേണോയെന്നതാണ് പ്രധാന ചോദ്യം.

ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന രഹാനെ അഞ്ചാം നമ്പറില്‍ കളിക്കാനാണ് സാധ്യത. മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് മികച്ച റെക്കോഡാണ് വിദേശ മൈതാനത്തുള്ളത്. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തുള്ളതിനാല്‍ ഇന്ത്യ രഹാനെക്ക് തന്നെ അവസരം നല്‍കാനാണ് സാധ്യത. ആറാം നമ്പറില്‍ കെ എല്‍ രാഹുലിനെ ഇന്ത്യ പരിഗണിച്ചേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് രാഹുലിന് അവസരം ലഭിക്കാനാണ് സാധ്യത.

ഓസീസ് പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ ഭരത്തിന് ബാറ്റിങ്ങിലും കീപ്പിങ്ങിലും തിളങ്ങാനായില്ല. എന്നാല്‍ വീണ്ടും ഇന്ത്യ ഭരത്തിനെ ടീമിലേക്ക് പരിഗണിച്ചിരിക്കുകയാണ്. പക്ഷെ നിരവധി ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ ഭരത്തിനെ വീണ്ടും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്താന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം. എന്നാല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുമ്പോള്‍ എത്രത്തോളം മികവ് കാട്ടാന്‍ സാധിക്കുമെന്നത് കണ്ടറിയാം.

ajinkya rahane

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജക്ക് സ്ഥാനമുറപ്പ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. മടങ്ങിവരവിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമാവാന്‍ ജഡേജക്ക് സാധിച്ചിരുന്നു. എട്ടാം നമ്പറില്‍ ആര്‍ അശ്വിനെത്തന്നെ ഇന്ത്യ പരിഗണിച്ചേക്കും. അക്ഷര്‍ പട്ടേല്‍ ടീമിലുണ്ടെങ്കിലും പുറത്തിരിക്കാനാണ് സാധ്യത കൂടുതല്‍.

എന്നാല്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാന്‍ പദ്ധതിയിട്ടാല്‍ എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍ എത്താനും സാധ്യതയുണ്ട്. ഒമ്പതാം നമ്പറില്‍ മുഹമ്മദ് ഷമിക്കാവും സീറ്റ്. സ്വിങ് പേസറുടെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. 10ാം നമ്പറില്‍ ഉമേഷ് യാദവിനേയും 11ാമനായി മുഹമ്മദ് സിറാജിനെയും പരിഗണിച്ചേക്കും.

ലണ്ടനില്‍ പേസിനാണ് കരുത്തുകാട്ടാനാവുക. അതുകൊണ്ട് തന്നെ ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിച്ചേക്കും. ടീമിലുണ്ടെങ്കിലും ജയദേവ് ഉനദ്ഘട്ടിന് അവസരം ലഭിച്ചേക്കില്ല. രോഹിത് ശര്‍മയെ സംബന്ധിച്ച് നായകനായ ശേഷമുള്ള ആദ്യ ഐസിസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. എന്നാല്‍ കരുത്തരായ ഓസീസിനെ തോല്‍പ്പിക്കുക കടുപ്പമാവും.

Story first published: Tuesday, April 25, 2023, 13:57 [IST]
Other articles published on Apr 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+