For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023: മധ്യനിരയിലെ മികച്ച ബാറ്റ്‌സ്മാന്‍ സച്ചിനല്ല! അതൊരു പാക് താരം- സെവാഗ് പറയുന്നു

മുംബൈ: ലോക ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്താല്‍ ഓരോ വ്യക്തികള്‍ക്കും വിഭിന്ന അഭിപ്രായമാവും ഉണ്ടാവുക. ഏഷ്യക്കാരിലേക്ക് വരുമ്പോള്‍ത്തന്നെ ഒന്നിലധികം താരങ്ങളെ മധ്യനിരയിലെ മികച്ചവരായി പരിഗണിക്കാനാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര, യൂനിസ് ഖാന്‍ ഇങ്ങനെ പലരേയും ഈ പട്ടികയിലേക്ക് പരിഗണിക്കാന്‍ സാധിക്കും. എന്നാല്‍ ഇവരില്‍ ആരാണ് ഏറ്റവും മികച്ചവനെന്ന് കണ്ടെത്തുകയാണ് പ്രയാസം.

ആധുനിക ക്രിക്കറ്റ് താരങ്ങളിലേക്ക് വരുമ്പോള്‍ ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, വിരാട് കോലി, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെയെല്ലാം മികച്ച മധ്യനിര താരങ്ങളെന്ന ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവരാണ്. ഇപ്പോള്‍ ഏഷ്യയിലെ മികച്ച ടെസ്റ്റ് മധ്യനിര ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. സെവാഗിന്റെ അടുത്ത സുഹൃത്തുക്കളായ സച്ചിനെയും ഗാംഗുലിയേയും ലക്ഷ്മണേയുമെല്ലാം അദ്ദേഹം തഴഞ്ഞു.

virender sehwag, sachin tendulkar

പാകിസ്താന്‍ താരത്തെയാണ് ഏഷ്യയിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാനായി സെവാഗ് തിരഞ്ഞെടുത്തത്. അത് മറ്റാരുമല്ല മുന്‍ പാക് നായകന്‍ ഇന്‍സമാം ഉല്‍ ഹഖാണ്. മികച്ച റെക്കോഡുളുള്ള താരമാണ് ഇന്‍സമാം. തന്റെ ശരീരഭാരം ഉയര്‍ന്നതായിട്ടും ഏകദിനത്തിലും ടെസ്റ്റിലും ഗംഭീര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്‍സമാമിന് സാധിച്ചിരുന്നു. ജിമ്മന്‍ ശരീരമല്ല ക്രിക്കറ്റ് കളിക്കാനുള്ള യോഗ്യതയെന്ന് പ്രകടനം കൊണ്ട് തെളിയിച്ചവനാണ് ഇന്‍സമാം.

'ഇന്‍സി ഭായ് വളരെ വളരെ മനോഹരമായ വ്യക്തിത്വത്തിനുടമയാണ്. എല്ലാവരും സച്ചിനെക്കുറിച്ചാണ് പറയാറ്. എന്നാല്‍ ഏഷ്യയിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ ഇന്‍സമാം ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറെ ശരിക്കും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നവനല്ല. സാധാരണ താരങ്ങളെക്കാളൊക്കെ വളരെ ഉയരത്തിലുള്ളവനാണ് സച്ചിന്‍.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ഏഷ്യന്‍ ടീമുകളിലൊന്നും സച്ചിന്റെ മികവിനോട് ഒപ്പം നില്‍ക്കാന്‍ കഴിവുള്ള ആരുമില്ല. സച്ചിനെക്കാള്‍ മികച്ചവനായി ആരെയും കണ്ടിട്ടില്ല. 2003-2004 കാലഘട്ടങ്ങളില്‍ ഒരോവറില്‍ 8 റണ്‍സ് വേണ്ട സമയത്തും സച്ചിന്‍ പറയും ഭയപ്പെടേണ്ട അനായാസമായി നമുക്ക് നേടാമെന്ന്. അതായത് 10 ഓവറില്‍ 80 റണ്‍സ്. ഏതൊരു ടീമും താരവും ആ സമയത്ത് ഭയപ്പെട്ടേക്കും. എന്നാല്‍ അദ്ദേഹം പറയുന്നത് നമുക്ക് നേടാം ഭയപ്പെടേണ്ടെന്നാണ്' - സെവാഗ് പറഞ്ഞു.

inzamam ul haq

1991ലാണ് ഇന്‍സമാം ഉല്‍ ഹഖ് അരങ്ങേറ്റം നടത്തുന്നത്. 1992ല്‍ ലോകകപ്പ് നേടിയ പാകിസ്താന്‍ ടീമിലെ അംഗമായിരുന്നു ഇന്‍സമാം. 120 ടെസ്റ്റും 378 ഏകദിനവും അദ്ദേഹം പാകിസ്താനായി കളിച്ചിട്ടുണ്ട്. കരിയറില്‍ 20580 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 43.32 ശരാശരിയുള്ള ഇന്‍സമാം 35 സെഞ്ച്വറിയും 129 ഫിഫ്റ്റിയും നേടി. പാകിസ്താന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് ഇന്‍സമാമെന്ന് പറയാം.

എന്നാല്‍ ഏഷ്യയിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാനാണ് ഇന്‍സമാം എന്നത് സെവാഗിന്റെ മാത്രം അഭിപ്രായമാണെന്ന് പറയാം. കുമാര്‍ സംഗക്കാര അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരിലെ രണ്ടാമനാണ്. 28016 റണ്‍സ് അദ്ദേഹം കരിയറില്‍ നേടിയിട്ടുള്ളത്. 63 സെഞ്ച്വറിയും 153 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. റണ്‍സ് പരിശോധിച്ചാല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസടക്കം പലരും ഇന്‍സമാമിനെക്കാള്‍ മുകളിലാണ്.

എന്നാല്‍ ഇന്‍സമാമിന്റെ ശരീര ഭാഷ പരിഗണിക്കുമ്പോള്‍ ഇത്രയും മികച്ച നേട്ടം ക്രിക്കറ്റില്‍ സ്വന്തമാക്കിയെന്നത് അല്‍പ്പം അവിശ്വസനീയമായ കാര്യമാണ്. അമിതവണ്ണം കാരണം വേഗത്തില്‍ നടക്കാന്‍ പോലും ഇന്‍സമാം പ്രയാസപ്പെട്ടിരുന്നു. കൂടുതല്‍ റണ്‍സും ബൗണ്ടറിയിലൂടെയും സിക്‌സുകളിലൂടെയും നേടുന്ന ഇന്‍സമാം എന്നും ക്രിക്കറ്റിലെ വിസ്മയമായി തുടരുമെന്നുറപ്പ്.

Story first published: Saturday, June 3, 2023, 19:01 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+