Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: 15 വര്‍ഷത്തിനു ശേഷം ടെസ്റ്റില്‍ ഇന്ത്യ x പാക് പോര്? അതും ഫൈനല്‍!

ഇന്ത്യ- പാകിസ്താന്‍ പോരാട്ടം എല്ലാ കാലത്തും ക്രിക്കറ്റ് പ്രേമികള്‍ക്കു ഹരമാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റായാലും റെഡ് ബോള്‍ ക്രിക്കറ്റായാലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോള്‍ കളി വേറെ ലെവലാവും. ഏകദിനത്തിലും ടി20യിലും ഈ ക്ലാസിക്കുകള്‍ക്കു പഞ്ഞമില്ലെങ്കിലും ടെസ്റ്റില്‍ കഴിഞ്ഞ 15 വര്‍ഷമായി ഇരുടീമുകളും ഏറ്റുമുട്ടിയിട്ടില്ല. 2007ലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ടെസ്റ്റില്‍ കൊമ്പുകോര്‍ത്തത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടം സമനിലയില്‍ കലാശിക്കുകയായിരുന്നു.

1

എന്നാല്‍ ടെസ്റ്റില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യയും പാകിസ്താനും പോരടിക്കാനുള്ള സാധ്യത ഇപ്പോള്‍ തെളിയുകയാണ്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പാണ് ബദ്ധവൈരികളെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ കൊണ്ടുവരുന്നത്. കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ അടുത്ത വര്‍ഷത്തെ കലാശപ്പോരില്‍ ഇന്ത്യയും പാകിസ്താനും അങ്കം കുറിച്ചേക്കും.

2

നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍ സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയുമാണ്. പാകിസ്താന്‍ മൂന്നാംസ്ഥാനത്തും ഇന്ത്യ നാലാമതുമാണ്. ആദ്യത്തെ രണ്ടു സ്ഥാനക്കാരാണ് ഫൈനലിലേക്കു യോഗ്യത നേടുക. വരാനിരിക്കുന്ന പരമ്പരകളില്‍ മികച്ച പ്രകടനം നടത്താനായാല്‍ ഇന്ത്യക്കും പാകിസ്താനും ഒന്നും രണ്ടും സ്ഥാനങ്ങളിലേക്കു കയറി ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ സാധിക്കും. 2023 ജൂണില്‍ ലോര്‍ഡ്‌സായിരിക്കും ഫൈനലിനു വേദിയായേക്കുക.

3

52.08 ശതമാനം പോയിന്റ് ശരാശരിയോടെയാണ് ഇന്ത്യ പട്ടികയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. ഈ സീസണില്‍ ഇന്ത്യക്കു ഇനി ബാക്കിയുള്ളത് ആറു ടെസ്റ്റുകളാണ്. രണ്ടെണ്ണം ബംഗ്ലാദേശിനെതിരേയാണെങ്കില്‍ നാലെണ്ണം ഓസ്‌ട്രേലിയക്കുമെതിരേയാണ്. ഈ ആറു ടെസ്റ്റുകളിലും വിജയിക്കാനായാല്‍ ഇന്ത്യയുടെ പോയിന്റ് ശരാശരി 68.05 ശതമാനത്തിലേക്കുയരും.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

4

പാകിസ്താനാവട്ടെ 58.33 ശതമാനം പോയിന്റ് ശരാശരിയാണുള്ളത്. പാകിസ്താനും ഇനി ബാക്കിയുള്ളത് ആറു ടെസ്റ്റുകളാണ്. ശ്രീലങ്കയ്‌ക്കെിരേ ഒരു ടെസ്റ്റും ന്യൂസിലാന്‍ഡിനെതിരേ രണ്ടും ഇംഗ്ലണ്ടിനെതിരേ മൂന്നും ടെസ്റ്റുകളാണ് ഇനി പാകിസ്താനു മുന്നിലുള്ളത്. ഈ ആറു ടെസ്റ്റുകളില്‍ അഞ്ചെണ്ണമെങ്കിലും ജയിച്ചാല്‍ പാകിസ്താന്റെ പോയിന്റ് ശരാശരി 69.05 ശതമാനത്തിലെത്തും

5

ഓസ്‌ട്രേലിയക്കു ഇനി ബാക്കിയുള്ളത് മൂന്നു പരമ്പരകളാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടും സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നും ഇന്ത്യക്കെതിരേ നാലും ടെസ്റ്റുകളില്‍ ഓസീസ് കളിക്കും. ഇതില്‍ അഞ്ചു ടെസ്റ്റുകളില്‍ ജയിക്കുകയും ഇന്ത്യയോടു 0-4നു തോല്‍ക്കുകയും ചെയ്താല്‍ ഓസീസിന്റെ പോയിന്റ് ശരാശരി 63.16 ശതമാനമാവും.

അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

6

സൗത്താഫ്രിക്കയുടെ കാര്യമെടുത്താല്‍ ഓസ്‌ട്രേലിയയോടു 0-3നു തോറ്റാല്‍ പോയിന്റ് ശരാശരി 66.67 ശതമാനത്തിലേക്കു കുറയും. മറ്റു മല്‍സരങ്ങളുടെ ഫലമെന്തായാലും അതു ബാധിക്കില്ല. ഈ രീതിയില്‍ കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ പാകിസ്താന് 69.05ഉം ഇന്ത്യക്കു 68.05ഉം ഓസീസിനു 63.16ഉം സൗത്താഫ്രിക്കയ്ക്കു 66.67ഉം പോയിന്റായിരിക്കുമുണ്ടാവുക. അപ്പോള്‍ പാകിസ്താന്‍ ഒന്നാംസ്ഥാനക്കാരായും ഇന്ത്യ രണ്ടാംസ്ഥാനക്കാരായും ഫൈനലിലേക്കു ടിക്കറ്റെടുക്കും.

7

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനല്‍ വരുമോയെന്നു തീരുമാനിക്കുക അഞ്ചു ടെസ്റ്റ് പരമ്പരകളായിരിക്കും. ഇന്ത്യ - ബംഗ്ലാദേശ് (നവംബര്‍), ഓസ്‌ട്രേലിയ- സൗത്താഫ്രിക്ക, ഇംഗ്ലണ്ട് പാകിസ്താന്‍, ന്യൂസിലാന്‍ഡ്- പാകിസ്താന്‍ (ഡിസംബര്‍), ഇന്ത്യ- ഓസ്‌ട്രേലിയ (ഫെബ്രുവരി, 2023) എന്നിവയായിരിക്കും ഈ പരമ്പരകള്‍.

Story first published: Wednesday, July 20, 2022, 19:30 [IST]
Other articles published on Jul 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+