For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023: ഫൈനലില്‍ അംപയറായി റിച്ചാര്‍ഡ്, ഇന്ത്യ തോല്‍ക്കുമെന്നുറപ്പ്! ഈ കണക്കുകള്‍ നോക്കൂ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ഈ മാസം 7 മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഐപിഎല്ലിന് പിന്നാലെ തന്നെ ഇംഗ്ലണ്ടിലേക്കെത്തിയ ഇന്ത്യന്‍ ടീമിന്റെ പരിശീലനം തകൃതിയായി മുന്നോട്ട് പോവുകയാണ്. ഓവലിലാണ് മത്സരമെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇന്ത്യയെക്കാള്‍ വേഗത്തില്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ ഓസീസിന് സാധിച്ചേക്കും.

ഇംഗ്ലണ്ടിലെ പിച്ചിന്റെ സ്വഭാവവും ഓസ്‌ട്രേലിയയിലെ പിച്ചിന്റെ സ്വഭാവവും ഏറെക്കുറെ സമാനമാണ്. എന്നാല്‍ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഓവലില്‍ വലിയ വിജയ റെക്കോഡുകളില്ല. ഡ്യൂക്‌സ് ബോളിലാണ് മത്സരമെന്നത് ഇന്ത്യയുടെ സമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യുകയാണ്. ഇന്ത്യയെക്കാള്‍ വിജയ സാധ്യതയില്‍ ഓസീസാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതിനിടെ അംപയര്‍ പാനലില്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്രോയുണ്ടെന്നുറപ്പായതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

Richard Kettleborough

അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് പരിശോധിക്കാം. ഇതിന് മുമ്പ് റിച്ചാര്‍ഡ് അംപയറിങ് പാനലിലുണ്ടായിരുന്ന പ്രധാന മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റുവെന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യയുടെ മാന്‍ഡ്രേക്കാണ് റിച്ചാര്‍ഡെന്ന് പറഞ്ഞാലും തെറ്റില്ല. 2014ലെ ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോട് തോറ്റിരുന്നു. ഈ മത്സരത്തില്‍ അംപയറായി റിച്ചാര്‍ഡുണ്ടായിരുന്നു. 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്തായ മത്സരത്തിലും അംപയര്‍ റിച്ചാര്‍ഡായിരുന്നു.

2016ലെ ടി20 ലോകകപ്പിന്റെ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഈ മത്സരത്തിലും അംപയര്‍ റിച്ചാര്‍ഡായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ നിര്‍ഭാഗ്യമായി വീണ്ടും റിച്ചാര്‍ഡെത്തി. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോട് 180 റണ്‍സിനാണ് ഇന്ത്യ നാണംകെട്ടത്. ഇതിനും സാക്ഷിയായി റിച്ചാര്‍ഡെന്ന അംപയറുണ്ടായിരുന്നു. ഇതുകൊണ്ടും റിച്ചാര്‍ഡ് ഇന്ത്യയുടെ വില്ലനാവുന്നത് അവസാനിച്ചില്ല.

2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്. എംഎസ് ധോണി റണ്ണൗട്ടായതും ഇന്ത്യ അപ്രതീക്ഷിതമായി തോറ്റതും ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്. ഇതിലും അംപയര്‍ റിച്ചാര്‍ഡായിരുന്നു. ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും അംപയര്‍ പാനലില്‍ റിച്ചാര്‍ഡുണ്ട്. എന്നാല്‍ അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയറല്ലെന്നതാണ് ഇന്ത്യക്ക് ഏക ആശ്വാസം. ഇത്തവണ റിച്ചാര്‍ഡിന് തേര്‍ഡ് അംപയര്‍ ഡ്യൂട്ടിയാണ്.

ക്രിസ് ഗഫാനിയും റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തുമാണ് ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍. റിച്ചാര്‍ഡിന്റെ സാന്നിധ്യം പോലും ഇന്ത്യയുടെ നിര്‍ഭാഗ്യമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. റിച്ചാര്‍ഡ് അംപയറായ പ്രധാനപ്പെട്ട ഒന്നോ രണ്ടോ മത്സരങ്ങളിലാണ് ഇന്ത്യ തോല്‍ക്കുന്നതെങ്കില്‍ അത് നിര്‍ഭാഗ്യമെന്ന് പറയാം. എന്നാല്‍ ഇത്രയും മത്സരങ്ങള്‍ തോറ്റതിനാല്‍ത്തന്നെ അതിനെ നിര്‍ഭാഗ്യമെന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Richard Kettleborough

ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടില്‍ ആവിശ്യത്തിന് പരിശീലനം ഇന്ത്യക്ക് ലഭിച്ചിട്ടില്ല. സന്നാഹ മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. കിരീട ജേതാക്കളെ തീരുമാനിക്കുന്നത് ഒറ്റ മത്സരത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വേഗത്തില്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തോട് പൊരുത്തപ്പെടേണ്ടതായുണ്ട്. എന്നാല്‍ ഐപിഎല്‍ കളിച്ചതിന് പിന്നാലെ തന്നെ ടെസ്റ്റിലേക്ക് ഗിയര്‍ മാറ്റുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇടവേളക്ക് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിന് ശേഷം ഇതുവരെ കപ്പിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലിലെത്തിയിരുന്നു.

എന്നാല്‍ അന്ന് ന്യൂസീലന്‍ഡിനോട് തോല്‍ക്കാനായിരുന്നു വിധി. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കുന്ന ഇന്ത്യക്ക് എന്ത് വിലകൊടുത്തും ഇത്തവണ കിരീടത്തിലേക്കെത്തേണ്ടതായുണ്ടെങ്കിലും ഓസ്‌ട്രേലിയയെ കീഴടക്കുക പ്രയാസമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, June 3, 2023, 13:14 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+