Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2023: ഇന്ത്യ-ഓസീസ് സംയോജിത പ്ലേയിങ് 11 തിരഞ്ഞെടുത്ത് നാസര്‍! പുജാര പുറത്ത്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശ ഫൈനലിലേക്ക് ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ഈ മാസം 7-11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ നടക്കുന്നത്. ഇടവേളക്ക് ശേഷം ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍ ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയയില്‍ വീഴ്ത്തി കപ്പടിക്കുകയെന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് പറയാം.

ഡ്യൂക്‌സ് ബോളിലാണ് മത്സരം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാതെ ഇന്ത്യക്ക് രക്ഷയില്ലെന്ന് തന്നെ വിലയിരുത്താം. ആവേശ ഫൈനല്‍ നടക്കാനിരിക്കെ ഇന്ത്യ-ഓസീസ് സംയോജിത പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ആരൊക്കെയാണ് ഇൗ പ്ലേയിങ് 11 ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

nasser hussain

നാസര്‍ ഹുസൈന്‍ ഓപ്പണര്‍മാരായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയേയുമാണ് പരിഗണിച്ചത്. ഐപിഎല്ലില്‍ മോശം പ്രകടനമാണ് നടത്തിയതെങ്കിലും ഇംഗ്ലണ്ട് സാഹചര്യത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. പേസര്‍മാരെ നന്നായി നേരിടാന്‍ ഹിറ്റ്മാന് കഴിവുണ്ട്. രോഹിത്തിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.

ഉസ്മാന്‍ ഖ്വാജ സമീപകാലത്തായി ഗംഭീര ഫോമിലാണ്. അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ഖ്വാജ തിളങ്ങിയിരുന്നു. മൂന്നാം നമ്പറില്‍ മാര്‍നസ് ലബ്യുഷെയ്‌നാണ് അവസരം. ഓസ്‌ട്രേലിയയുടെ നട്ടെല്ലാണ് ലാബ്യുഷെയ്ന്‍. പ്രതിരോധിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും കഴിവുള്ള ക്ലാസിക് ബാറ്റ്‌സ്മാനാണ് ലബ്യുഷെയ്ന്‍. ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരമാണ് ലബ്യുഷെയ്ന്‍.

നാലാം നമ്പറില്‍ വിരാട് കോലിക്കല്ല സ്റ്റീവ് സ്മിത്തിനെയാണ് നാസര്‍ ഹുസൈന്‍ പരിഗണിച്ചത്. മുന്‍ ഓസീസ് നായകന്റെ ബാറ്റിങ്ങും ഇന്ത്യക്ക് വലിയ തലവേദനയായേക്കും. ഏത് പിച്ചിലും ഒരുപോലെ തിളങ്ങുന്ന അപൂര്‍വ്വ പ്രതിഭയാണ് സ്മിത്ത്. അഞ്ചാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം നല്‍കിയത്. ഐപിഎല്ലിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് കോലി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുന്നത്.

ഓസ്‌ട്രേലിയ ഏറ്റവും ഭയക്കുന്ന താരം കോലിയായിരിക്കും. കോലിയെ പുറത്താക്കിയാല്‍ ഇന്ത്യയുടെ നടുവൊടിച്ചതുപോലെയാണെന്ന് ഓസീസിന് കൃത്യമായി അറിയാം. ടോപ് ഓഡറില്‍ ചേതേശ്വര്‍ പുജാരയേയും മധ്യനിരയില്‍ അജിന്‍ക്യ രഹാനെയേയും നാസര്‍ ഹുസൈന്‍ തഴഞ്ഞു. ഇംഗ്ലണ്ട് സാഹചര്യത്തില്‍ പിടുച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് പുജാര. എന്നാല്‍ അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമാണ് പുജാര.

indian test team

കാമറൂണ്‍ ഗ്രീനാണ് ആറാം നമ്പറില്‍. ഓസീസ് പേസ് ഓള്‍റൗണ്ടര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ്. ടീമിന്റെ വിക്കറ്റ് കീപ്പറായി ഓസീസിന്റെ അലക്‌സ് ക്യാരിയെയാണ് പരിഗണിച്ചത്. റിഷഭ് പന്ത് ഇന്ത്യന്‍ നിരയിലില്ലാത്ത് ടീമിനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണ്. അതേ സമയം ഓസ്‌ട്രേലിയക്കത് വലിയ ആശ്വാസവുമാണ്. ആര്‍ അശ്വിനാണ് ഏഴാം നമ്പറില്‍. രവീന്ദ്ര ജഡേജയെ തഴഞ്ഞാണ് നാസര്‍ അശ്വിനെ പരിഗണിച്ചിരിക്കുന്നത്.

ടീമിലെ ഏക സ്പിന്നര്‍ അശ്വിനാണ്. എന്നാല്‍ പേസിനെ തുണക്കുന്ന ഓവലില്‍ ഇന്ത്യ അശ്വിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. രവീന്ദ്ര ജഡേജയെ മാത്രം പരിഗണിച്ച് ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. പേസ് നിരയില്‍ രണ്ടു പേരും ഓസ്‌ട്രേലിയക്കാരാണ്. പാറ്റ് കമ്മിന്‍സാണ് ഒമ്പതാം നമ്പറില്‍. ഓസീസ് നായകന്‍ തുടര്‍ച്ചയായി 145ന് മുകളില്‍ വേഗതയില്‍ പന്തെറിയുന്നവനാണ്. ഡ്യൂക്‌സ് ബോളിലെ കമ്മിന്‍സിന്റെ ബൗളിങ് ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുമെന്നുറപ്പ്.

10ാം നമ്പറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് അവസരം. ഇടം കൈയന്‍ പേസര്‍ ഇന്ത്യക്കെതിരേ മികച്ച ബൗളിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. 11ാം നമ്പറില്‍ മുഹമ്മദ് ഷമിക്കാണ് അവസരം. ഇന്ത്യയുടെ സ്വിങ് പേസറുടെ സമീപകാല ഫോം മികച്ചതാണ്. അതുകൊണ്ട് തന്നെ ഷമിയെ ഓസീസ് നിര ഭയക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, June 1, 2023, 13:13 [IST]
Other articles published on Jun 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+