For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023: കോലിയും സ്മിത്തുമില്ല, ഡബ്ല്യുറ്റിസി ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്‌നി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-2023 സീസണിന്റെ ഫൈനല്‍ 7-11വരെ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. പ്രഥമ സീസണിലെ ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. ഇത്തവണ ഓസ്‌ട്രേലിയക്കെതിരേ ഇറങ്ങുമ്പോഴും പോരാട്ടം കടുക്കുമെന്നുറപ്പ്.

ആവേശ ഫൈനല്‍ നടക്കാനിരിക്കെ ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിലെ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രം പരിഗണിക്കപ്പെട്ടപ്പോള്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും മുഹമ്മദ് ഷമിക്കും ചേതേശ്വര്‍ പുജാരക്കുമൊന്നും ഈ പ്ലേയിങ് 11ന്റെ ഭാഗമാവാനായില്ല. ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പരിശോധിക്കാം.

rohit sharma, virat kohli

ഓപ്പണര്‍മാരായി ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയുമാണ്. ഖ്വാജ തകര്‍പ്പന്‍ ഫോമിലാണ് ടൂര്‍ണമെന്റ് കളിച്ചത്. 16 മത്സരത്തില്‍ നിന്ന് 69.91 ശരാശരിയില്‍ 1608 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ ആറ് സെഞ്ച്വറിയും ഉള്‍പ്പെടും. കരുണരത്‌ന 12 മത്സരത്തില്‍ നിന്ന് 1054 റണ്‍സും നേടി. 47.90 ആണ് ശരാശരി. രണ്ട് പേരും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്.

മൂന്നാം നമ്പറില്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനാണ് അവസരം. 14 മത്സരത്തില്‍ നിന്ന് 1527 റണ്‍സാണ് ബാബര്‍ നേടിയത്. ഓസ്‌ട്രേലിയക്കെതിരേ 196 റണ്‍സടിച്ച് ബാബര്‍ ഞെട്ടിച്ചിരുന്നു. നാലാം നമ്പറില്‍ വിരാട് കോലിയെ തഴഞ്ഞു. സീസണില്‍ കോലി മികച്ച ഫോമിലല്ലായിരുന്നുവെന്നതാണ് വസ്തുത. നാലാം നമ്പറില്‍ ഇംഗ്ലണ്ട് മുന്‍ നായകനും സൂപ്പര്‍ താരവുമായി ജോ റൂട്ടിനാണ് അവസരം. 1915 റണ്‍സടിച്ച റൂട്ട് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ്. എട്ട് സെഞ്ച്വറികളും അദ്ദേഹം നേടി.

സ്റ്റീവ് സ്മിത്തും തഴയപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. അഞ്ചാം നമ്പറില്‍ ഓസീസ് താരം ട്രവിസ് ഹെഡിനാണ് അവസരം. അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും ഗംഭീര പ്രകടനമാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം കാഴ്ചവെച്ചത്. 17 മത്സരത്തില്‍ നിന്ന് 1208 റണ്‍സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. അതും 52ന് മുകളില്‍ ശരാശരിയില്‍. മൂന്ന് സെഞ്ച്വറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ആറാം നമ്പറില്‍ ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് അവസരം.

ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടറായ ജഡേജ 12 മത്സരത്തില്‍ നിന്ന് 37.88 ശരാശരിയില്‍ ബാറ്റുചെയ്തപ്പോള്‍ 43 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഇന്ത്യയുടെ ഫൈനലിലേക്കുള്ള കുതിപ്പില്‍ ജഡേജയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഏഴാം നമ്പറില്‍ ഇന്ത്യയുടെ റിഷഭ് പന്തിനാണ് അവസരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ഇപ്പോള്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലാണ്. 12 മത്സരത്തില്‍ നിന്ന് 868 റണ്‍സാണ് റിഷഭ് നേടിയത്. അതും 43ന് മുകളില്‍ ശരാശരിയില്‍.

steve smith

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് റിഷഭ്. ഇംഗ്ലണ്ടിലും മികച്ച റെക്കോഡ് അദ്ദേഹത്തിനുണ്ട്. ഓവലില്‍ റിഷഭ് സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. ഫൈനലില്‍ റിഷഭിന്റെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. എട്ടാം നമ്പറില്‍ ഇന്ത്യയുടെ ആര്‍ അശ്വിന് ഇടം പിടിക്കാനായി. സ്പിന്‍ ഓള്‍റൗണ്ടര്‍ 13 മത്സരത്തില്‍ നിന്ന് 61 വിക്കറ്റാണ് നേടിയത്. ബാറ്റുകൊണ്ടും മികവുകാട്ടാന്‍ അശ്വിന് സാധിച്ചിരുന്നു.

ഒമ്പതാം നമ്പറില്‍ ഓസീസ് നായകനും പേസറുമായ പാറ്റ് കമ്മിന്‍സിനാണ് അവസരം. ഈ 11ന്റെ നായകനും കമ്മിന്‍സാണ്. 15 മത്സരത്തില്‍ നിന്ന് 53 വിക്കറ്റാണ് കമ്മിന്‍സ് നേടിയത്. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന അദ്ദേഹം നല്‍കിയിട്ടുണ്ട്. 10ാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡക്കാണ് അവസരം. 13 മത്സരത്തില്‍ നിന്ന് 67 വിക്കറ്റാണ് റബാഡ നേടിയത്. 11ാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനാണുള്ളത്. 15 മത്സരത്തില്‍ നിന്ന് 58 വിക്കറ്റാണ് താരം നേടിയത്.

Story first published: Monday, June 5, 2023, 9:07 [IST]
Other articles published on Jun 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+