For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023: ശുബ്മാന്‍ ഗില്‍ കോലിയെക്കാളും കേമന്‍, അപാരമായ ഒരു കഴിവുണ്ട്! ചൂണ്ടിക്കാട്ടി കൈഫ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാനിക്കുമ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ് ശുബ്മാന്‍ ഗില്‍. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മൂന്ന് സെഞ്ച്വറിയടക്കം നേടി ഇത്തവണത്തെ ഓറഞ്ച് ക്യാപ്പ് ജേതാവാകാന്‍ ഗില്ലിന് സാധിച്ചു. ഇതിനോടകം തന്നെ അടുത്ത ഇതിഹാസമെന്ന തലത്തിലേക്കുയരാന്‍ ഗില്ലിനായിട്ടുണ്ട്. ക്ലാസിക് ബാറ്റിങ്ങുകൊണ്ടും സ്ഥിരതകൊണ്ടും തിളങ്ങുന്ന ഗില്ലിനെ സച്ചിന്‍ ടെണ്ടുല്‍ക്കറോടും വിരാട് കോലിയോടും ചേര്‍ത്താണ് താരതമ്യപ്പെടുത്തുന്നത്.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കസറുന്ന താരമായി ഇതിനോടകം ഗില്‍ പേരെടുത്തുകഴിഞ്ഞു. ഗില്ലിനെ സച്ചിനും കോലിയുമായി താരതമ്യം ചെയ്യേണ്ടെന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ കോലിയേക്കാളും മികച്ചവനാണ് ഗില്ലെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അതിന്റെ കാരണവും കൈഫ് പറയുന്നു. ഗില്ലിന്റെ സാങ്കേതികമായ മികവിനെയാണ് കൈഫ് ചൂണ്ടിക്കാട്ടുന്നത്.

shubman gill

'സച്ചിന്‍ വളരെ കൃത്യതയുള്ള ബാറ്റ്‌സ്മാനാണ്. സച്ചിനെയും കോലിയേയും താരതമ്യപ്പെടുത്തിയാല്‍ കരിയറില്‍ ചില ദൗര്‍ബല്യം കോലിക്കുള്ളതായി കാണാനാവും. 2014ല്‍ ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ അവന്‍ നിരാശപ്പെടുത്തി. ജെയിംസ് ആന്‍ഡേഴ്‌സന്‍ നിരവധി തവണ കോലിയെ പുറത്താക്കി. ഓഫ് സ്റ്റംപ് പന്തുകളില്‍ കോലിക്ക് ഉത്തരമില്ലായിരുന്നു. ആ പരമ്പരയിലാകെ അവന്‍ ഫ്‌ളോപ്പായിരുന്നു. എന്നാല്‍ ഗില്ലിന്റെ സാങ്കേതികത സച്ചിനെപ്പോലെയാണെന്നാണ് കരുതുന്നത്.

ഫോമിലേക്കെത്തിയാല്‍ പുറത്താക്കുക വളരെ പ്രയാസമായി മാറും. ഒരു ദൗര്‍ബല്യവും കാണാന്‍ സാധിക്കില്ല. വിരാടും സച്ചിനും ഇതിഹാസങ്ങളാണ്. രണ്ടുപേരോടൊപ്പവും ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കോലിക്ക് ചില ദൗര്‍ബല്യങ്ങളുണ്ട്. ഗില്‍ സച്ചിന്റെ അതേ പാതയിലാണ് സഞ്ചരിക്കുന്നത്. സാങ്കേതികമായും മാനസികമായും ഗില്‍ സച്ചിനെപ്പോലെ കരുത്തനാണ്'- കൈഫ് പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവി ഗില്ലിനുണ്ട്. 23 വയസിനുള്ളില്‍ ഏകദിന ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയും നേടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. എന്നാല്‍ ഗില്ലിന്റെ മുന്നിലെ ശരിയായ വെല്ലുവിളിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയക്കെതിരേ തിളങ്ങിയാല്‍ ഗില്ലിന്റെ കരിയറിലത് വലിയ മാറ്റമുണ്ടാക്കും.

ഗില്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പ്രകടന നിലവാരം ഉയര്‍ത്തുന്ന താരമാണ്. എല്ലാ ഫോര്‍മാറ്റുകളിലേക്കും വേഗത്തില്‍ ഗിയര്‍ മാറ്റി കളിക്കാന്‍ ഗില്ലിന് സാധിക്കുന്നുണ്ട്. ഇക്കാര്യം കൈഫും ചൂണ്ടിക്കാട്ടി. 'അവസാന വര്‍ഷമുതല്‍ ഗില്ലിന്റെ പ്രകടനത്തെ സൂഷ്മതയോടെ നിരീക്ഷിക്കുകയാണ്. നേരത്തെ പേസിനെതിരേ നന്നായി കളിക്കുന്നവനാണെന്നാണ് കരുതിയിരുന്നത്. സ്പിന്നിനെതിരേ അവന്‍ പ്രയാസപ്പെടുമെന്നായിരുന്നു ധാരണ. എന്നാല്‍ അവന്‍ സ്പിന്നിനെതിരേ തന്റെ പ്രകടനം മെച്ചപ്പെടുത്തി.

virat kohli

നേരത്തെ അവന്റെ കാലിന്റെ ചലനം മികച്ചതായിരുന്നില്ല. ഇപ്പോള്‍ സ്പിന്നിനെതിരേ കാലിനെ നന്നായി ചലിപ്പിച്ച് കളിക്കുന്നു. ഈ പ്രായത്തില്‍ അവന്‍ നേടിയെടുത്തിരിക്കുന്ന ഉയരം 8-9 വര്‍ഷം കളിച്ചാല്‍ പോലും ലഭിക്കാന്‍ പ്രയാസമുള്ളതാണ്. സമ്പൂര്‍ണ്ണമായ പാക്കേജാണ് അവന്റേത്. അവന്റെ ദൗര്‍ബല്യം കാണുകയെന്നത് വളരെ പ്രയാസമാണ്്'-കൈഫ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം പല വലിയ മത്സരങ്ങളും നടക്കാന്‍ പോവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കുന്നുണ്ട്. ഇതിലെല്ലാം ഗില്ലിന്റെ ബാറ്റിങ്ങില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു. യുവതാരമായ ഗില്ലിന്റെ മുന്നില്‍ ഇനിയും ഏറെ കരിയര്‍ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ സച്ചിന്റെയും കോലിയുടെയും പല റെക്കോഡുകളും ഭേദിക്കാന്‍ ഗില്ലിനായേക്കും. ഭാവിയില്‍ നായകനായി വരെ ഉയരാന്‍ ഗില്ലിന് കഴിവുണ്ട്.

സാഹസിക ഷോട്ടുകള്‍ കളിക്കാതെ ഗംഭീരമായ ക്ലാസിക് ഷോട്ടുകളിലൂടെയാണ് ഗില്‍ റണ്‍സുയര്‍ത്തുന്നത്. അപൂര്‍വ്വമായ കഴിവാണിത്. വിരാട് കോലിയുടെ പകരക്കാരനെന്ന വിശേഷണത്തില്‍ നിന്ന് കോലിയേക്കാള്‍ കേമനെന്ന നിലയിലേക്കുയര്‍ന്നാലും അത്ഭുതപ്പെടാനാവില്ല.

Story first published: Sunday, June 4, 2023, 14:27 [IST]
Other articles published on Jun 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+