For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023: ഐപിഎല്ലിനിടെ അത് ചെയ്തു! രഹസ്യ മുന്നൊരുക്കം- വെളിപ്പെടുത്തി അക്ഷര്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ആര് ചൂടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഇന്ത്യയും ഓസ്‌ട്രേലിയയും മുഖാമുഖമെത്തുന്ന കലാശപ്പോരാട്ടത്തില്‍ രോഹിത് ശര്‍മയും സംഘവും ചരിത്രമെഴുതുമോ അതോ ഓസീസ് കിരീടത്തില്‍ മുത്തമിടുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷകളേറെയാണെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യം കടുത്ത വെല്ലുവിളിയാണ്.

മറുവശത്ത് ഇന്ത്യയെക്കാള്‍ ഓവലില്‍ കളിച്ച് മുന്‍പരിചയമുള്ളതിന്റെ കരുത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ഐപിഎല്ലിന്റെ തിരക്കിനിടെയില്‍ ആവിശ്യത്തിന് പരിശീലനം നടത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ സാഹചര്യത്തോട് പെട്ടെന്ന് പൊരുത്തപ്പെടുക ഇന്ത്യക്ക് പ്രയാസമാവും. കരുത്തും അനുഭവസമ്പത്തും വിലയിരുത്തുമ്പോള്‍ ഇന്ത്യയെക്കാള്‍ ഒരുപടി മുന്നിലാണ് ഓസീസ്.

axar patel

എന്നാല്‍ ഓസീസിന് അത്ര പെട്ടെന്ന് ജയിക്കാനാവില്ലെന്നും ഇന്ത്യ ശക്തമായ മുന്നൊരുക്കം നടത്തിയാണ് എത്തുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. ഐപിഎല്ലിനിടെ ചുവപ്പുപന്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിരുന്നുവെന്നാണ് അക്ഷര്‍ തുറന്നുപറഞ്ഞത്. 'ഐപിഎല്ലിന് മുമ്പുതന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ ഐപിഎല്ലിനിടെയിലും ഇന്ത്യന്‍ താരങ്ങള്‍ ചുവപ്പുബോള്‍ പരിശീലനം നടത്തിയിരുന്നു. ഞങ്ങളുടെയെല്ലാം കൈയില്‍ ചുവന്ന പന്തുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നന്നായി പരിശീലനം നടത്തിയിട്ടുണ്ട്. ഐപിഎല്ലിന്റെ സമയവും ഒഴിവുസമയവും കൃത്യമായി പ്രയോജനപ്പെടുത്തി. വെള്ളബോളും റെഡ് ബോളും ഒരുപോലെ പരിശീലിക്കുകയെന്നത് അല്‍പ്പം പ്രയാസമുള്ളതും മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതുമാണ്. എന്നാല്‍ അതിനുള്ള സമയം കണ്ടെത്തി'- അക്ഷര്‍ പറഞ്ഞു.

ഇന്ത്യ പൊതുവെ ടെസ്റ്റ് കളിക്കുന്നത് എസ്ജി ബോളുകൊണ്ടാണ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക ഡ്യൂക്‌സ് പന്തിലാണ്. ഇത് കൈകൊണ്ട് സ്റ്റിച്ച് ചെയ്‌തെടുക്കുന്ന പന്താണ്. അതുകൊണ്ട് തന്നെ കൂടുതല്‍ വേഗവും സ്വിങ്ങും ബൗളര്‍മാര്‍ക്ക് ലഭിക്കും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് ഡ്യൂക്‌സ് ബോളില്‍ കളിക്കുക വളരെ പ്രയാസമാണ്. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഇത് വലിയ വെല്ലുവിളിയായേക്കില്ല.

ഡ്യൂക്‌സ് ബോളില്‍ പന്തെറിയുന്നത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയല്ലെന്നാണ് അക്ഷര്‍ പറയുന്നത്. 'വെള്ളബോളില്‍ നിന്ന് ചുവപ്പുബോളിലേക്ക് മാറുന്നതെങ്ങനെയാണ്. അങ്ങനെയാണ് എസ്ജി ബോളില്‍ നിന്നും ഡ്യൂക്‌സ് ബോളിലേക്ക് മാറുന്നത്. നിങ്ങളുടെ പ്രതിഭയും കഴിവും ഉപയോഗിക്കുക. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ ശ്രമിക്കുക. കൃത്യമായ താളം നിലനിര്‍ത്തുക. പന്തേതാണെന്നതിലല്ല കാര്യം. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്നതിലാണ്'- അക്ഷര്‍ പറഞ്ഞു.

rohit sharma

ഓവലിലെ സാഹചര്യത്തോട് ഇന്ത്യയെക്കാള്‍ വേഗത്തില്‍ പൊരുത്തപ്പെടാന്‍ ഓസീസിനാവും. എന്നാല്‍ ഏത് പിച്ചിലും പൊരുതാനുള്ള കരുത്ത് നിലവിലെ ഇന്ത്യന്‍ ടീമിനുണ്ട്. ഓവലില്‍ 2021ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. ആതിഥേയരെ തോല്‍പ്പിക്കാന്‍ സാധിക്കുമെങ്കില്‍ സന്ദര്‍ശകരായ ഓസീസിനെയും വീഴ്ത്താന്‍ ഇന്ത്യക്ക് സാധിക്കും. എന്നാല്‍ അത്ര എളുപ്പത്തില്‍ അത് നടക്കില്ലെന്നതാണ് വസ്തുത.

ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ രവീന്ദ്ര ജഡേജ കളിക്കുകയും ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും പുറത്തിരിക്കുകയും ചെയ്യും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാദ്, ശര്‍ദുല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, കൂട്ടുകെട്ടിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ചിലപ്പോള്‍ ഉമേഷ് യാദവിനും അവസരം ലഭിച്ചേക്കും. പേസര്‍മാരുടെ പ്രകടനം ഓവലില്‍ നിര്‍ണ്ണായകമാവുമെന്നതുറപ്പാണ്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് അഭിമാന ഫൈനലാണിത്. ഇടവേളക്ക് ശേഷം ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് പറയാം. എന്നാല്‍ രണ്ട് മാസം ഐപിഎല്‍ കളിച്ചെത്തുന്ന ഇന്ത്യക്ക് പെട്ടെന്ന് ടെസ്റ്റിലേക്ക് ഗിയര്‍ മാറ്റുക എളുപ്പമാവില്ല. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Story first published: Thursday, June 1, 2023, 17:09 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+