For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഒരു ജയം കൊണ്ട് ഇത്ര വലിയ കുതിപ്പോ? ഇതു സൂപ്പര്‍ ഇന്ത്യ, കണ്ണുതള്ളി ഓസീസ്

ഐസിസി ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ ആദ്യ പരമ്പരയിലെ ഒന്നാമത്തെ ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലെത്തിയ ഒരേയൊരു ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു മാത്രം അവകാശപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ രണ്ടു തവണയും കപ്പിനരികെ കാലിടറുകയായിരുന്നു. 2021ലെ പ്രഥമ ഫൈനലില്‍ ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയെ കലാശക്കളിയില്‍ കരയിച്ചത്.

കഴിഞ്ഞ തവണയാവട്ടെ ഓസ്‌ട്രേലിയയോടും ഇന്ത്യ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. മൂന്നാം തവണയും ഫൈനലിലേക്കു ടിക്കറ്റെടുത്ത് കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ഡബ്ല്യുടിസിയുടെ ഫൈനല്‍ 2025ലായിരിക്കും. ഈ സീസണിലെ ആദ്യ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നാണംകെടുത്തിയാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്.

INDIAN TEAM

ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെ ഇന്നിങ്‌സിവും 141 റണ്‍സിനും ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു. വെറും മൂന്നു ദിവസം കൊണ്ട് ആതിഥേയരെ ഇന്ത്യ തീര്‍ക്കുകയും ചെയ്തു. വിന്‍ഡീസിനെതിരേയുള്ള ഏകപക്ഷീയമായ വിജയത്തോടെ വന്‍ കുതിപ്പാണ് ഡബ്ല്യുടിസി പോയിന്റ പട്ടികയിലും ഇന്ത്യ നടത്തിയിരിക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയായിരുന്നു നേരത്തേ തലപ്പത്തുണ്ടായിരുന്നത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമായിരുന്നു. വിന്‍ഡീസിനെ കെട്ടുകെട്ടിച്ചതോടെ രണ്ടു ടീമുകളെയും പിന്തള്ളി ഇന്ത്യ പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാരായി മാറിയിരിക്കുകയാണ്.

12 പോയിന്റാണ് വിന്‍ഡീസുമായുള്ള ടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. പക്ഷെ ഡബ്യുടിസി പോയിന്റ് പട്ടികയില്‍ ഒരു ടീമിന്റെ സ്ഥാനം നിര്‍ണയിക്കുന്നത് വിജയ ശതമാനമാണ്. കളിച്ച ഒരേയൊരു ടെസ്റ്റില്‍ വിജയം കൊയ്തതോടെ 100 ശതമാനമാണ് ഇന്ത്യയുടെ വിജയശരാശരി.

ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒറ്റയടിക്കു തലപ്പത്തേക്കു കയറാന്‍ സഹായിച്ചും ഇതു തന്നെയാണ്. 61.11 ശതമാനം വിജയശരാശരിയുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 27.78 വിജയശരാശരിയോടെ ഇംഗ്ലണ്ട് മൂന്നാമതുമുണ്ട്.

INDIA TEAM

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ ആഷസ് പരമ്പരയില്‍ ഏറ്റുമുട്ടുകയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നു ടെസ്റ്റുകളാണ് കഴിഞ്ഞിരിക്കുന്നത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരാണ് നടത്തിയിരിക്കുന്നത്.

ഡബ്ല്യുടിസിയുടെ മൂന്നാം എഡിഷനിലെ ആദ്യത്തെ പരമ്പരയും ആഷസ് തന്നെയാണ്. നിലവില്‍ ഓസീസ്, ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് എന്നീ നാലു ടീമുകള്‍ മാത്രമേ ഡബ്ല്യുടിസിയുടെ പുതിയ സീസണില്‍ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂ. ആകെ ഒമ്പതു ടീമുകളാണ് ഡബ്ല്യുടിസി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഓരോ ടീമുകള്‍ക്കും ആറു പരമ്പരകളായിരിക്കും 2023 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവിലുണ്ടാവുക. ആറു പരമ്പരളില്‍ മൂന്നെണ്ണം നാട്ടിലും ശേഷിച്ച മൂന്നെണ്ണം വിദേശത്തുമായിരിക്കും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ ഫൈനലിലേക്കു യോഗ്യത നേടും.

Story first published: Saturday, July 15, 2023, 15:14 [IST]
Other articles published on Jul 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+