For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023-25: രോഹിത്തും പുജാരയുമില്ല! ക്യാപ്റ്റന്‍ സര്‍പ്രൈസ്- ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

മുംബൈ: തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റ ക്ഷീണത്തില്‍ ഇന്ത്യ മൂന്നാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തയ്യാറെടുക്കുകയാണ്. 19 മത്സരങ്ങളാണ് അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കളിക്കാന്‍ പോകുന്നത്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരോട് ഹോം മത്സരം കളിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളോട് എവേ പരമ്പരയും കളിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെ ഇന്ത്യയുടെ പോരാട്ടം ആരംഭിക്കും.

ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് രോഹിത് ശര്‍മ ഉണ്ടാകാന്‍ സാധ്യതയില്ല. നായകനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും രോഹിത്തിന് പകരക്കാരനെ ഇന്ത്യ കണ്ടെത്തിയേക്കും.

rishabh pant

ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം കെ എല്‍ രാഹുലെത്തും. ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് രാഹുല്‍. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ പെട്ടെന്ന് അദ്ദേഹത്തെ തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ശുബ്മാനൊപ്പം സീനിയര്‍ ഓപ്പണറായി രാഹുല്‍ തിരിച്ചെത്തണം. പരിക്കിന്റെ പിടിയിലായിരുന്ന രാഹുല്‍ എന്‍സിഎയില്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ അദ്ദേഹത്തിന് തിരിച്ചുവരവ് സാധ്യമായേക്കും.

വൈസ് ക്യാപ്റ്റനായി രാഹുലിനെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ നായകനായി രാഹുലിനെ പരിഗണിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കില്ല. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയെന്ന വന്മരത്തെ ഇനിയും വിശ്വസിക്കാനാവില്ല. വിള്ളല്‍ വീണ വന്മതിലാണത്. അതുകൊണ്ട് തന്നെ ഇന്ത്യ ഇനിയും പുജാരക്ക് വലിയ പിന്തുണ നല്‍കാനുള്ള സാധ്യതയില്ല. മൂന്നാം നമ്പറിലേക്ക് ഇന്ത്യ റുതുരാജ് ഗെയ്ക് വാദിനെ വളര്‍ത്തിക്കൊണ്ടുവരണം.

ക്ലാസിക് ശൈലിയുള്ള താരമെന്നതിലുപരിയായി ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്താനും ഗെയ്ക് വാദിന് കഴിയും. ഇന്ത്യക്ക് ആവിശ്യം ഇത്തരത്തിലൊരു താരത്തെയാണ്. നാലാം നമ്പറില്‍ വിരാട് കോലി തുടരും. ഈ ഒറ്റ പ്രകടനം കൊണ്ട് കോലിയെ തള്ളിപ്പറയാനാവില്ല. ഇന്ത്യക്കായി ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കോലിക്ക് സാധിക്കും. അതുകൊണ്ടുതന്നെ കോലി തുടരണം. അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെ തുടരുന്നതാണ് നല്ലത്.

ഇന്ത്യയിലും വിദേശത്തും ഒരുപോലെ മികവുകാട്ടാന്‍ രഹാനെക്ക് കഴിവുണ്ട്. അതുകൊണ്ട് തന്നെ മധ്യനിരയില്‍ രഹാനെ തുടരുന്നതാണ് ഇന്ത്യക്ക് നല്ലത്. രഹാനെയുടെ ബാക്കപ്പായി ശ്രേയസ് അയ്യരെത്തന്നെ പിന്തുണക്കാം. എന്നാല്‍ വിദേശ പിച്ചിലെ താരത്തിന്റെ പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതല്ല. ആറാം നമ്പറില്‍ റിഷഭ് പന്തിനാണ് സ്ഥാനം. പരിക്കേറ്റ് ടീമിന് പുറത്തുള്ള റിഷഭ് മടങ്ങിയെത്തുമ്പോള്‍ അദ്ദേഹത്തെ ടെസ്റ്റ് നായകനുമാക്കാം.

kl rahul

റിഷഭ് വരാന്‍ വൈകുന്ന സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി പിന്തുണക്കണം. ഇഷാനെപ്പോലെ അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് റിഷഭിന്റെ പകരക്കാരനാകേണ്ടത്. ഏഴാം നമ്പറില്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കാന്‍ ശ്രമിക്കണം. മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്കുണ്ട്. കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെപ്പോലെ കളിക്കാന്‍ സാധിക്കുന്ന ഹര്‍ദിക്കിനെത്തന്നെയാണ് ഈ സ്ഥാനത്ത് പരിഗണിക്കേണ്ടത്.

പ്രേരക് മങ്കാദ്, രാജ് അങ്കാദ് ബാവ, രമണ്‍ജദീപ് സിങ്, സന്‍വീര്‍ സിങ് എന്നിവരെല്ലാം ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാവുന്ന ഓള്‍റൗണ്ടര്‍മാരാണ്. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയും ഒമ്പതാം നമ്പറില്‍ ആര്‍ അശ്വിനും കളിക്കണം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി പേസ് കൂട്ടുകെട്ടിനെയും പരിഗണിക്കാം. മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷമിയേയും പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് മാറ്റി മാറ്റി പരീക്ഷിക്കാവുന്നതാണ്.

ഇന്ത്യയുടെ പേസ് നിരയുടെ ശക്തി ഉയര്‍ത്തണം. ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യ വളര്‍ത്തണം. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിന് കൂടുതല്‍ അവസരം നല്‍കണം. റിസര്‍വ് താരങ്ങളായി യശ്വസി ജയ്‌സ്വാളിനെയും റിങ്കു സിങ്ങിനേയും പരിഗണിക്കണം. ഇവര്‍ ടി20യില്‍ മാത്രം തിളങ്ങുന്നവരല്ല. ഇവരുടെ ആഭ്യന്തര ക്രിക്കറ്റിലെ റെക്കോഡും മികച്ചതാണ്.

Story first published: Monday, June 12, 2023, 11:07 [IST]
Other articles published on Jun 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+