Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2022: ഇന്ത്യ ഫൈനല്‍ കളിക്കുമോ ? അഞ്ച് മത്സരങ്ങള്‍ വെല്ലുവിളി, ചൂണ്ടിക്കാട്ടി സാബ കരീം

1

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ സീസണിലെ റണ്ണറപ്പുകളാണ് ഇന്ത്യ. ഫൈനലില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നത്. വിരാട് കോലിക്ക് കീഴിലായിരുന്നു ഇന്ത്യ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചത്. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മയെന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ കിരീടം സ്വപ്‌നം കാണുന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര കൂടി തുത്താവാരിയതോടെ നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. ഓസ്‌ട്രേലിയ. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

1

ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി നേരിട്ടത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയായി. ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഏഴ് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇതില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ പരമ്പരയും ഇംഗ്ലണ്ടിനെതിരായ ഒരു മത്സരവുമുണ്ട്. ഇന്ത്യക്ക് ഫൈനലിലേക്കെത്താന്‍ ഇനിയും സാധിക്കുമെങ്കിലും അഞ്ച് മത്സരങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

2

'ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള എല്ലാ അവസരവും മുന്നിലുണ്ട്. ഇന്ത്യക്ക് മുന്നില്‍ അഞ്ച് മത്സരങ്ങളാണ് വെല്ലുവിളിയായുള്ളത്. ഇംഗ്ലണ്ടില്‍ കളിക്കാനുള്ള ഒരു ടെസ്റ്റും ഇന്ത്യ വേദിയാവുന്ന ഓസീസിനെതിരായ നാല് മത്സര പരമ്പരയും. ഓസ്‌ട്രേലിയ ശക്തരായ നിരയാണ്. നിലവില്‍ പാകിസ്താനെതിരേ അവര്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. നതാന്‍ ലിയോണും സ്വെപ്‌സനും മികച്ച സ്പിന്നര്‍മാരാണ്. ഇന്ത്യയുടെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ഇന്ത്യന്‍ പരമ്പരക്കായി ഇതിനോടകം അവര്‍ തയ്യാറെടുത്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്' -സാബ കരീം പറഞ്ഞു.

ഓസീസിനെ സംബന്ധിച്ച് ഇന്ത്യക്കെതിരായ പരമ്പര അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഓസ്‌ട്രേലിയയെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അതിന് പകരം വീട്ടാനുറച്ചാവും കംഗാരുക്കളുടെ വരവ്. ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി മറ്റൊരു ടീമും ടെസ്റ്റ്് പരമ്പര നേടിയിട്ടില്ല. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയ ഈ ചരിത്രം തിരുത്താന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്.

3

ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്നും സാബ കരീം പറഞ്ഞു. 'ഈ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയായി ഉള്ളതെന്നാണ് കരുതുന്നത്. ബംഗ്ലാദേശിന്റെ ടീം കരുത്തും ഇന്ത്യയുടെ ടീം കരുത്തും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റൊരു ടീമും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ചിന്തിക്കാനാവില്ല. ഇന്ത്യയിലെ സമീപകാല സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ കൂടുതലാണ്'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

4

ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്നും സാബ കരീം പറഞ്ഞു. 'ഈ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളിയായി ഉള്ളതെന്നാണ് കരുതുന്നത്. ബംഗ്ലാദേശിന്റെ ടീം കരുത്തും ഇന്ത്യയുടെ ടീം കരുത്തും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മറ്റൊരു ടീമും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ചിന്തിക്കാനാവില്ല. ഇന്ത്യയിലെ സമീപകാല സാഹചര്യങ്ങള്‍ അനുകൂലമായതിനാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ കൂടുതലാണ്'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

5

ഇംഗ്ലണ്ടില്‍ ഒരു മത്സരം ഇന്ത്യക്ക് കളിക്കാനുണ്ട്. ഇത് വളരെ പ്രധാനപ്പെട്ടതായിരിക്കും. തട്ടകത്തിലെ മത്സരങ്ങളില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ ആധിപത്യം ഇതുവരെയുള്ള കണക്കുകളില്‍ അവകാശപ്പെടാം. പാകിസ്താനുമായി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പരമ്പര കളിക്കുന്നില്ല. ഫൈനലില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരമുണ്ടാകുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും ഇത്തവണ വലിയ പ്രതീക്ഷയില്‍ത്തന്നെയാണ് ഇന്ത്യന്‍ ടീമുള്ളത്.

Story first published: Thursday, March 17, 2022, 13:27 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+