
2021ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ഇതിനോടകം 2052 റണ്‍സാണ് റൂട്ട് നേടിയത്. അതും 36 ഇന്നിങ്‌സില്‍ നിന്ന്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു റൂട്ട്. 37 ഇന്നിങ്‌സില്‍ നിന്ന് 1660 റണ്‍സാണ് അദ്ദേഹം നേടിയത്. മബന്ന് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും നേടിയ റൂട്ട് മൂന്ന് തവണ പൂജ്യത്തിനും പുറത്തായി. ഇത്തവണ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി റൂട്ട് കുതിക്കുകയാണ്. 1161 റണ്‍സാണ് ഇത്തവണ ഇതുവരെ അദ്ദേഹം നേടിയത്.
20 ഇന്നിങ്‌സില്‍ നിന്ന് 61.10 ശരാശരിയാണ് റൂട്ടിന്റെ പ്രകടനം. നാല് അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും സ്മിത്തിന്റെ പേരിലുണ്ട്. 180 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 560 റണ്‍സുമായി പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇതില്‍ നിന്ന് തന്നെ റൂട്ടിന്റെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാവും.

2021 ജനുവരി മുതലുള്ള റണ്‍വേട്ടക്കാരുടെ കണക്ക് പരിശോധിച്ചാല്‍ റിഷഭ് പന്താണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് 1077 റണ്‍സാണ് ഇക്കാലയളവില്‍ നേടിയത്. ഇന്ത്യയുടെ ടെസ്റ്റിലെ എക്‌സ് ഫാക്ടറായ റിഷഭ് ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 16 ഇന്നിങ്‌സില്‍ നിന്ന് 517 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് റിഷഭ് നേടിയത്. പ്രഥമ സീസണില്‍ 707 റണ്‍സാണ് റിഷഭ് നേടിയത്.

മൂന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയാണ്. ഈ കാലയളവില്‍ 1068 റണ്‍സാണ് അദ്ദേഹം നേടിയത്. 17 ഇന്നിങ്‌സില്‍ നിന്നാണ് കരുണരത്‌നയുടെ നേട്ടം. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എട്ട് മത്സരത്തില്‍ നിന്ന് 444 റണ്‍സാണ് കരുണരത്‌ന നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. പ്രഥമ സീസണില്‍ 999 റണ്‍സുമായി ഗംഭീര പ്രകടനം നടത്താനും കരുണരത്‌നക്കായിരുന്നു.

ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ മുന്നില്‍ കെ എല്‍ രാഹുലാണ്. 14 ഇന്നിങ്‌സില്‍ നിന്ന് 541 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 517 റണ്‍സുള്ള റിഷഭ് പന്ത് രണ്ടാം സ്ഥാനത്താണ്. 31.06 ശരാശരിയില്‍ 496 റണ്‍സാണ് വിരാട് കോലിക്ക് ആകെ നേടാനായത്. 11 ഇന്നിങ്‌സില്‍ നിന്ന് 458 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. സ്റ്റീവ് സ്മിത്ത് 10 ഇന്നിങ്‌സില്‍ നിന്ന് 39.40 ശരാശരിയില്‍ നേടിയത് 394 റണ്‍സ് മാത്രമാണ്. കെയ്ന്‍ വില്യംസണൊക്കെ ഏറെ പിന്നിലാണ്.


Click it and Unblock the Notifications












