WTC 20201: സ്‌പൈഡര്‍മാന്‍ വന്നു, പോയി! ഏറ്റവും മോശം ഷോട്ട്- വിക്കറ്റ് വലിച്ചെറിഞ്ഞ റിഷഭിന് ട്രോള്‍
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാവുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒന്നാമിന്നിങ്‌സില്‍ തീര്‍ന്നും നിരാശപ്പെടുത്തി. ടീം പതറവെ ക്രീസിലെത്തിയ റിഷഭ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വെറും നാലു റണ്‍സ് മാത്രമെടുത്ത് താരം ക്രീസ് വിടുകയായിരുന്നു. 22 ബോളുകളില്‍ നിന്നും ഒരു ബൗണ്ടറിയോടെയായിരുന്നു ഇത്.
ഒടുവില്‍ അലക്ഷ്യമായ ഷോട്ട് കളിച്ച് റിഷഭ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ കൈല്‍ ജാമിസണിന്റെ ബോളില്‍ ഷോട്ടിനു ശ്രമിച്ച റിഷഭിന്പിഴച്ചു. എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പില്‍ ടോം ലാതം പിടികൂടുകയായിരുന്നു. ടീമിന് തന്നെ ഏറ്റവും ആവശ്യമുള്ള സമയത്ത് വളരെ മോശം ഷോട്ട് കൡച്ച് വിക്കറ്റ് കളഞ്ഞുകുളിച്ച റിഷഭിനെ സമൂഹമാധ്യമങ്ങളില്‍ ട്രോളിയിരിക്കുകയാണ് ആരാധകര്‍.

ക്ഷമയാണ് പ്രധാനം
സതാംപ്റ്റണിലേതു പോലെയുള്ള മൂടിക്കെട്ടിയ സാഹചര്യങ്ങള്‍ ക്ഷമയാണ് ഏറ്റവും പ്രധാനം. എന്നാല്‍ റിഷഭ് പന്തിന്റെ കാര്യത്തില്‍ അധികം വൈകാതെ തന്നെ ഔട്ടാവേണ്ടതാണെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
റിഷഭ് പന്തിനെ റിഭഷ് പന്ത് അനുകരിക്കുകയായിരുന്നുവെന്നു മറ്റൊരു യൂസര്‍ പരിഹസിച്ചു.

സ്‌പൈഡര്‍മാന്‍ വന്നു, പോയി
സ്‌പൈഡര്‍മാന്‍ വന്നു, പോയി എന്നായിരരുന്നു റിഷഭ് ക്രീസിലെത്തിയതിന്റെയും മടങ്ങുന്ന ഫോട്ടോസിനൊപ്പം മറ്റൊരു യൂസര്‍ ട്വിറ്ററിലൂടെ ട്രോളിയത്.
ഈ മല്‍സരത്തിലെ ഏറ്റവും മോശം ഷോട്ടിനുള്ള അവാര്‍ഡ് റിഷഭ് പന്തിനാണ്. സ്പിന്നറില്ലെങ്കില്‍ പാര്‍ട്ടിയുമില്ലെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഇന്ത്യയില്‍ ഇതു നടക്കും
ബോളിന് അടുത്തേക്കൊന്നും റിഷഭ് പന്തിന്റെ മുന്‍കാല്‍ മൂവ് ചെയ്യുന്നില്ല. ഇന്ത്യയിലോ, ഫ്‌ളാറ്റ് ട്രാക്കുകളിലോ ഇതു നടക്കും. ജാമിസണിനു മറ്റൊരു അര്‍ഹിച്ച വിക്കറ്റ് കൂടി ലഭിച്ചിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

മികച്ച തുടക്കം മുതലാക്കാനായില്ല
ടോസ് നഷ്ടപ്പെട്ടു ബാറ്റങിനിയക്കപ്പെട്ട ഇന്ത്യക്കു മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ ജോടി 62 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മൂന്നിന് 148 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 217 റണ്‍സിന് ഇന്ത്യയെ എറിഞ്ഞിട്ട് കിവികള്‍ കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. അഞ്ചു വിക്കറ്റെടുത്ത കൈല്‍ ജാമിസണാണ് ഇന്ത്യയുടെ അന്തകനായത്. അജിങ്ക്യ രഹാനെ (49), വിരാട് കോലി (44), രോഹിത് ശര്‍മ (34) എന്നിവര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ പിടിച്ചനിന്നുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications