ആര്‍ അശ്വിന്‍ തന്നെ 'ഏറ്റവും മികച്ചവന്‍', വിക്കറ്റ് വേട്ടയില്‍ രാജാവ്, കണക്കുകളിതാ
മുംബൈ: നിലവിലെ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും മികച്ചവനാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ഇന്ന് ക്രിക്കറ്റ് ലോകം കൂടുതല്‍ ചര്‍ച്ച ചെയ്ത വാര്‍ത്തകളിലൊന്ന് അശ്വിന്‍ എക്കാലത്തെയും മികച്ചവനല്ലെന്ന സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായവും പിന്നാലെ അതിനെ എതിര്‍ത്ത് പല പ്രമുഖരും നടത്തിയ അഭിപ്രായ പ്രകടനങ്ങളുമാണ്.
നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് പ്രതീക്ഷയാണ് അശ്വിന്‍. ഏത് മൈതാനത്തും ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ അശ്വിന് സാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ 32 വിക്കറ്റുമായി അശ്വിന്‍ തിളങ്ങിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യ എത്തുമ്പോഴും അശ്വിനില്‍ പ്രതീക്ഷ ഏറെയാണ്. എന്നാല്‍ ഈ പ്രതീക്ഷക്കൊത്തുള്ളതാണോ അശ്വിന്റെ പ്രകടനം? കണക്കുകള്‍ നോക്കാം.

അശ്വിന്റെ കരിയര്‍
34കാരനായ ആര്‍ അശ്വിന്‍ 78 ടെസ്റ്റില്‍ നിന്ന് 2656 റണ്‍സും 409 വിക്കറ്റും 111 ഏകദിനത്തില്‍ നിന്ന് 675 റണ്‍സും 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 123 റണ്‍സും 52 വിക്കറ്റുമാണ് അശ്വിന്റെ പേരിലുള്ളത്. സിഎസ്‌കെ, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കൊപ്പം ഐപിഎല്‍ കളിച്ചിട്ടുള്ള താരം 419 റണ്‍സും 139 വിക്കറ്റും നേടിയിട്ടുണ്ട്. 2017ന് ശേഷം ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് മാത്രമെ അശ്വിനെ പരിഗണിക്കാറുള്ളു.

അരങ്ങേറ്റത്തിന് ശേഷം എതിരാളികളില്ല
2010 ജൂണ്‍ അഞ്ചിന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെയാണ് അശ്വിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ്. അതിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും വിക്കറ്റ് നേടിയ താരം അശ്വിനാണെന്ന് വ്യക്തം. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 611 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. നിലവിലും മികച്ച ഫോമില്‍ത്തന്നെ കളി തുടരാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ 559 വിക്കറ്റും മൂന്നാം സ്ഥാനത്ത് 547 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡും നാലാം സ്ഥാനത്ത് 514 വിക്കറ്റുമായി ന്യൂസീലന്‍ഡിന്റെ ടിം സൗത്തിയും അഞ്ചാം സ്ഥാനത്ത് 496 വിക്കറ്റുമായി ന്യൂസീലന്‍ഡിന്റെ തന്നെ ട്രന്റ് ബോള്‍ട്ടുമാണ്. ഈ കണക്കുകള്‍ തന്നെ അശ്വിന്റെ ടീമിലെ സ്വാധീനം വ്യക്തമാക്കുന്നു.

വിദേശ പിച്ചില്‍ മോശമോ?
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ മൈതാനങ്ങളാണ് ഏഷ്യന്‍ രാജ്യങ്ങളുടെ പേടി സ്വപ്നം. പൊതുവേ പേസിനെ തുണയ്ക്കുന്ന ഈ മൈതാനങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാന്‍ പ്രയാസമാണ്. അശ്വിന്‍ ഇതുവരെ ഈ നാല് രാജ്യങ്ങളിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടില്ല. എങ്കിലും ഭേദപ്പെട്ട ബൗളിങ് പ്രകടനം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ അശ്വിന്റെ പ്രകടനത്തെ തീര്‍ത്തും മോശമെന്ന് പറയാനാവില്ല.ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications