Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യയുടെ തുടക്കം പാളി! കാത്തിരിക്കുന്നത് ഹാട്രിക് തോല്‍വിയോ? കോലിയുടെ റെക്കോര്‍ഡ് ആശങ്ക

സതാംപ്റ്റണ്‍: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിങിന് ഇറങ്ങിയിരിക്കുകയാണ്. ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതു ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് തീര്‍ച്ചയായും ആശങ്കപ്പെടേണ്ട കാര്യം തന്നെയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടോസ് റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.

1

ക്യാപ്റ്റനെന്ന നിലയില്‍ ന്യൂസിലാന്‍ഡിനെതിരേ കോലിയുടെ ആറാമത്തെ ടെസ്റ്റായിരുന്നു ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കഴിഞ്ഞ അഞ്ചു ടെസ്റ്റുകളില്‍ മൂന്നു തവണയാണ് കോലിക്കു ടോസ് ജയിക്കാനായത്. ഈ മല്‍സരങ്ങില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹത്തിന് ടോസ് നഷ്ടമായപ്പോള്‍ ഇന്ത്യ മല്‍സരം തോല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായ മൂന്നാമത്തെ ടോസാണ് ഇത്തവണ ഫൈനലില്‍ കോലിക്കു നഷ്ടമായിരിക്കുന്നത്. നേരത്തേ ന്യൂസിലാന്‍ഡില്‍ 2020ന്റെ തുടക്കത്തില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹത്തിനു ടോസ് ലഭിച്ചിരുന്നില്ല. അന്നു ഇന്ത്യ ദയനീയ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.

ഫൈനലിന്റെ ആദ്യദിനം മഴയെ തുടര്‍ന്നു മല്‍സരം നടന്നിരുന്നില്ല. ശക്തമായ മഴ കാരണം ടോസ് പോലും നടത്താനാവാതെയാണ് ഒന്നാംദിനത്തിലെ കളി ഉപേക്ഷിച്ചത്. മൂന്നു സ്പിന്നര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന സന്തുലിതമായ ടീമിനെയാണ് ഇന്ത്യ ഫൈനലില്‍ ഇറക്കിയതെങ്കില്‍ പേസ് ബൗളിങിന് മുന്‍തൂക്കം നല്‍കിയുള്ള ഇലവനെയാണ് ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചത്.

മിന്നുന്ന പ്രകടനം നടത്തിയാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. ന്യൂസിലാന്‍ഡ് ഇന്ത്യയേക്കാള്‍ നേരത്തേ ഫൈനലില്‍ സ്ഥാനമുറപ്പിച്ചിരുന്നെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഫൈനലിലെ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്-ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Saturday, June 19, 2021, 15:28 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+