Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യയെ കാലാവസ്ഥ രക്ഷിച്ചു! പരിഹാസവുമായി വോന്‍- ചുട്ട മറുപടിയുമായി ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ചും വിമര്‍ശിച്ചുമെല്ലാം കുപ്രസിദ്ധനായ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ഇതാവര്‍ത്തിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലിന്റെ ആദ്യദിനം മഴ കാരണം കളി തുടങ്ങാന്‍ വൈകിയതോടെയായിരുന്നു വോനിന്റെ പരിഹാസം. ഇന്ത്യയെ കാലാവസ്ഥ രക്ഷിച്ചതായി ഞാന്‍ കാണുന്നുവെന്നായിരുന്നു പരിഹാസരൂപേണ വോന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ ആരാധകരെ ഈ ട്വീറ്റ് ചൊടിപ്പിക്കുകയും പിന്നാലെ നിരവധി പേര്‍ ചുട്ട മറുപടിയുമായി രംഗത്തു വരികയും ചെയ്തു.

1

ജിമ്മിക്കു വിക്കറ്റൊന്നും കിട്ടാന്‍ പോവുന്നില്ല... ഓ! ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയിട്ടില്ല. വളരെ ദുഖകരമെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഇംഗ്ലണ്ട് ടീമിന്റെ രഹസ്യം മൈക്കല്‍ വോന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം ഇങ്ങനെയാണ് രക്ഷപ്പെട്ടത് എന്നായിരുന്നു മറ്റൊരു യൂസറുടെ പരിഹാസം.

ട്രോള്‍ ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. മൈക്കല്‍ വോന്‍ നിങ്ങള്‍ അതു ലംഘിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ദേശീയ ക്രിക്കറ്ററായിരുന്നതു കൊണ്ടാണ് നിങ്ങള്‍ക്കു ബഹുമാനം ലഭിക്കുന്നത്. ഇതൊരു മുതല്‍ക്കൂട്ടായി നിങ്ങള്‍ കാണരുതെന്നു മറ്റൊരു യൂസര്‍ തുറന്നടിച്ചു.

2

ഫൈനല്‍ ഇംഗ്ലണ്ടില്‍ നടക്കുന്നതും നിങ്ങളുടെ ടീം അതു ടെലിവിഷനില്‍ കാണുകയാണെന്നതും നാണക്കേടാണ്. ഇന്ത്യന്‍ ടീമിനു വേണ്ടി ആര്‍പ്പുവിളിക്കുന്നതിനു വേണ്ടി ഐസിസിക്കു അവര്‍ക്കു ടിക്കറ്റ് നല്‍കാവുന്നതാണെന്നായിരുന്നു ഒരു ട്വീറ്റ്.

ഐസിസിയുടെ ഒരു ടൂര്‍ണമെന്റിന്റെയും വേദിയായി ഇംഗ്ലണ്ടിനെ പരിഗണിക്കരുത്. അവിടുത്തെ മോശം പ്ലെയിങ് സാഹചര്യങ്ങളില്‍ മടുത്തിരിക്കുകയാണെന്നു മറ്റൊരു യൂസര്‍ പ്രതികരിച്ചു.

2019ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അംപയര്‍മാരും ബൗണ്ടറി കൗണ്ട് നിയമവും ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നുവെന്ന് മറ്റൊരു യൂസര്‍ കളിയാക്കി.
ഓ, സതാംപ്റ്റനില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ മഴ പെയ്യുന്നതെന്നു എനിക്കു മനസ്സിലായി. കരച്ചില്‍ നിര്‍ത്തൂ മൈക്കല്‍ വോനെന്നു ഒരു യൂസര്‍ പരിഹസിച്ചു.

3

അതേസമയം, ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് വിജയിക്കുമെന്നു വോന്‍ നേരത്തേ പ്രവചിച്ചിരുന്നു. ന്യൂസിലാന്‍ഡ് ഹൈ ക്ലാസ് ടീമാണ്. ബാറ്റ് കൈയിലുള്ളപ്പോള്‍ സാഹചര്യം മനസ്സിലാക്കി കളിക്കും, ബുദ്ധിപരിമായി ബൗള്‍ ചെയ്യും, ഉജ്ജ്വലമായി ക്യാച്ചെടുക്കുകയും ചെയ്യും. ഇന്ത്യക്കെതിരേ അവര്‍ ജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു വോന്‍ നേരത്തേ ട്വിറ്ററില്‍ കുറിച്ചത്.

Story first published: Friday, June 18, 2021, 19:20 [IST]
Other articles published on Jun 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+