For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: വിദേശത്ത് ഇന്ത്യയെ കളി ജയിപ്പിക്കാന്‍ അശ്വിന് മുന്നിലുള്ള മികച്ച സമയമാണിത്- സഞ്ജയ്

സതാംപ്റ്റണ്‍: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തിന്റെ നാലാം ദിനം മഴമൂലം ആരംഭിക്കാന്‍ വൈകുകയാണ്. രണ്ടും മൂന്നും ദിവസങ്ങളില്‍ മത്സരം നടന്നപ്പോള്‍ ഇന്ത്യയ്‌ക്കെതിരേ ആധിപത്യം കാട്ടാന്‍ ന്യൂസീലന്‍ഡിനായിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 217 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. നിലവില്‍ വ്യക്തമായ ആധിപത്യം അവകാശപ്പെടാന്‍ ന്യൂസീലന്‍ഡിനാവും.

ഇംഗ്ലണ്ടിലെ സാഹചര്യം പൂര്‍ണ്ണമായും പേസിന് അനുകൂലമായതിനാല്‍ ന്യൂസീലന്‍ഡ് ഒരു സ്പിന്നറെപ്പോലും പരിഗണിക്കാതെ ഇറങ്ങിയപ്പോള്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്നാം ദിനത്തില്‍ ന്യൂസീലന്‍ഡിന്റെ ടോം ലാദത്തെ മടക്കി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് ആര്‍ അശ്വിനാണ്. ഇപ്പോഴിതാ ആര്‍ അശ്വിന്‍ തട്ടകത്തില്‍ കാട്ടുന്ന ആധിപത്യം വിദേശ പിച്ചില്‍ കാട്ടാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

ashwin

'അശ്വിന്‍ ഹൈ ക്ലാസ് ബൗളര്‍ തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ ടേണിങ് പിച്ചിലാണ് അവന്‍ മാച്ച് വിന്നറെന്ന് വീണ്ടും ഞാന്‍ പറയുകയാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ അവന്റെ മൂന്നാം പര്യടനമാണിത്. ഓസ്‌ട്രേലിയയില്‍ മൂന്നും ദക്ഷിണാഫ്രിക്കയില്‍ രണ്ടും പര്യടനം നടത്തിയെങ്കിലും ഇതുവരെയായും വലിയ സ്വാധീനം ഉണ്ടാക്കുന്ന ബൗളിങ് പ്രകടനം നടത്താന്‍ അശ്വിനായിട്ടില്ല. ഇത്തവണ അത് ചെയ്ത് കാട്ടാനുള്ള മികച്ച അവസരമാണ് അശ്വിന് മുന്നിലുള്ളത്'-സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ അശ്വിനെ എക്കാലത്തെയും മികച്ചവനെന്ന് വിളിക്കാന്‍ പ്രയാസമുണ്ടെന്ന സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായം വലിയ ചര്‍ച്ചയായിരുന്നു. അശ്വിന്‍ അരങ്ങേറിയ ശേഷം ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് അദ്ദേഹമാണ്. ഇന്ത്യയിലെ പിച്ചില്‍ എതിരാളികളുടെ പേടി സ്വപ്‌നമായ അശ്വിന്‍ വിദേശ പിച്ചുകളിലും ഭേദപ്പെട്ട നടത്തിയിട്ടുണ്ട്.

ടോം ലാദത്തിന്റെ വിക്കറ്റ് വീഴ്ത്തി ന്യൂസീലന്‍ഡിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് ആര്‍ അശ്വിനാണ്. ഈരപ്പള്ളി പ്രസന്നയും ബിഷന്‍ സിങ് ബേദിയും ചെയ്ത അതേ രീതി തന്നെയാണ് അശ്വിനും പിന്തുടരുന്നതെന്നും സഞ്ജയ് പറഞ്ഞു. 'ടോം ലാദത്തിന്റെ വിക്കറ്റ് അശ്വിന്‍ നേടിയത് വളരെ മനോഹരമാണ്. കാരണം പിച്ചിന്റെ യാതൊരു പിന്തുണയും അവന് ലഭിച്ചിരുന്നില്ല. ഇന്ത്യയില്‍ ഷോര്‍ട്ട് ലെഗിന്റെയും സില്ലി പോയിന്റിന്റെയും സഹായത്തോടെയാണ് അവന്‍ വിക്കറ്റ് നേടിയത്. എന്നാല്‍ ലാദത്തിന്റെ വിക്കറ്റ് മികച്ച പദ്ധതിയിലൂടെയാണവന്‍ നേടിയത്. പ്രതിഭ അതില്‍ കണ്ടു'-സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 21, 2021, 17:48 [IST]
Other articles published on Jun 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+