WTC 2021 Final: ആരാവും ടൂര്‍ണമെന്റിലെ താരം? പോരാട്ടത്തില്‍ മുന്നിലുള്ള അഞ്ച് താരങ്ങളിവര്‍
സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശം ഫൈനലിലേക്ക് എത്തിനില്‍ക്കുകയാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ട് വേദിയാവുന്ന ഫൈനല്‍ പോരാട്ടത്തിന് ശേഷം ചാമ്പ്യനെ അറിയാം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറും. ഇരുടീമിലും സൂപ്പര്‍ താരങ്ങളുള്ളതിനാല്‍ ജയം എളുപ്പമാവില്ല. ടെസ്റ്റ് ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് എത്തിക്കാനുള്ള ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അവസാനിക്കാറാവകെ ആരാവും പ്രഥമ സീസണിലെ മാന്‍ ഓഫ് ദി സീരീസ്. പോരാട്ടത്തില്‍ മുന്നിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മാര്‍നസ് ലാബുഷെയ്ന്‍
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററെന്ന നിലയില്‍ ലാബുഷെയ്ന്‍ ടൂര്‍ണമെന്റിലെ താരമാവാന്‍ സാധ്യതയുണ്ട്. 13 മത്സരത്തില്‍ നിന്ന് 72.82 ശരാശരിയില്‍ 1675 റണ്‍സാണ് ലാബുഷെയ്ന്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഓസ്‌ട്രേലിയ ഫൈനലില്‍ ഇടം പിടിച്ചില്ലെങ്കിലും ലാബുഷെയ്ന്‍ ബാറ്റിങ് പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചു. 186 ബൗണ്ടറികളുമായി ടൂര്‍ണമെന്റില്‍ കൂടുതല്‍ ബൗണ്ടറിയും ലാബുഷെയ്‌ന്റെ പേരിലാണ്.

ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും മാന്‍ ഓഫ് ദി സീരിസ് സാധ്യതാ പട്ടികയിലുള്ള താരമാണ്. 17 മത്സരത്തില്‍ നിന്ന് 46 ശരാശരിയില്‍ 1334 റണ്‍സ് സ്‌റ്റോക്‌സ് നേടി. ഇതില്‍ നാല് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 34 വിക്കറ്റുകളും ടൂര്‍ണമെന്റില്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഓള്‍റൗണ്ട് പ്രകടനം വിലയിരുത്തുമ്പോള്‍ സ്‌റ്റോക്‌സിന് ബഹുമതി ലഭിച്ചേക്കും.

ടിം സൗത്തി
ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയും മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടാന്‍ യോഗ്യതയുള്ള താരമാണ്. 51 വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. ഇതില്‍ മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ടൂര്‍ണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരന്‍ പാറ്റ് കമ്മിന്‍സാണ്. 70 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ മികച്ച ശരാശരിയും സ്‌ട്രൈക്കറേറ്റും സൗത്തിയുടെ പേരിലാണ്. ഫൈനലിലും തിളങ്ങിയാല്‍ സൗത്തിക്ക് ടൂര്‍ണമെന്റിലെ താരമാവാന്‍ സാധിക്കും.

ആര്‍ അശ്വിന്‍
13 മത്സരത്തില്‍ നിന്ന് 67 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയില്‍ 32 വിക്കറ്റാണ് അദ്ദേഹം നേടിയത്. 295 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഓള്‍റൗണ്ട് പ്രകടനം നടത്തിയാല്‍ ടൂര്‍ണമെന്റിലെ താരമാവാന്‍ അശ്വിന് സാധിച്ചേക്കും.

ബാബര്‍ അസാം
പാകിസ്താന്‍ നായകന്‍ ബാബര്‍ അസാം 10 മത്സരത്തില്‍ നിന്ന് 66.57 ശരാശരിയില്‍ 932 റണ്‍സാണ് നേടിയത്. നാല് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. പാകിസ്താന്‍ ഫൈനലില്‍ കടന്നില്ലെങ്കിലും ബാബറിന്റെ പ്രകടനം പ്രശംസ പിടിച്ചുപറ്റുന്നതാണ്. ടൂര്‍ണമെന്റിലെ താരമാവാനുള്ള സാധ്യത ഇല്ലെങ്കിലും സാധ്യതാ പട്ടികയില്‍ ബാബറേയും ഉള്‍പ്പെടുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications