Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: താരമായി ലബ്യൂഷാനെയും അശ്വിനും, കൂടുതല്‍ റണ്‍സ്, വിക്കറ്റ്, സെഞ്ച്വറി, കണക്കുകളറിയാം

സതാംപ്റ്റണ്‍: രണ്ട് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിന് ശേഷം പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസീലന്‍ഡ് നേടിയിരിക്കുകയാണ്. ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ രണ്ടാം ഐസിസി കിരീടമാണിത്. മഴ കളിച്ച് രണ്ട് ദിവസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടെങ്കിലും തോല്‍വി തടയാന്‍ ഇന്ത്യക്കായില്ല. ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയാണ് ഫൈനലില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ കൂടുതല്‍ റണ്‍സ്,വിക്കറ്റ്,സെഞ്ച്വറി,ക്യാച്ച് നേട്ടക്കാരെയെല്ലാം അറിയാം.

കൂടുതല്‍ വിക്കറ്റ് അശ്വിന് സ്വന്തം

കൂടുതല്‍ വിക്കറ്റ് അശ്വിന് സ്വന്തം

വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡ് ഇന്ത്യയുടെ ആര്‍ അശ്വിന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 26 ഇന്നിങ്‌സില്‍ നിന്നായി 71 വിക്കറ്റുകളാണ് ടൂര്‍ണമെന്റില്‍ അശ്വിന്‍ നേടിയത്. ഫൈനലിലെ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിന്റെ രണ്ട് വിക്കറ്റ് നേടിയതോടെ 70 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനെ അശ്വിന്‍ മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനം നാല് തവണ നടത്തിയ അശ്വിന്റെ മികച്ച പ്രകടനം 145 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്.

കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കെയ്ല്‍ ജാമിസന്

കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കെയ്ല്‍ ജാമിസന്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കൂടുതല്‍ അഞ്ച് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയ ബൗളറായി ന്യൂസീലന്‍ഡിന്റെ കെയ്ല്‍ ജാമിസന്‍. 14 ഇന്നിങ്‌സില്‍ നിന്ന് 43 വിക്കറ്റ് നേടിയ ജാമിസന്‍ അഞ്ച് തവണയാണ് ടൂര്‍ണമെന്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. ഫൈനലിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ജാമിസന് സാധിച്ചുവെന്നതാണ് ശ്രദ്ധേയ കാര്യം. ആര്‍ അശ്വിന്‍,അക്ഷര്‍ പട്ടേല്‍,നഥാന്‍ ലയണ്‍ എന്നിവര്‍ നാല് തവണ വീതം അഞ്ച് വിക്കറ്റ് പ്രകടനം നടത്തി.

കൂടുതല്‍ റണ്‍സ്-സെഞ്ച്വറി

കൂടുതല്‍ റണ്‍സ്-സെഞ്ച്വറി

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡ് ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബ്യൂഷെയ്‌ന്റെ പേരിലാണ്. 23 ഇന്നിങ്‌സില്‍ നിന്ന് 72.82 ശരാശരിയില്‍ 1675 റണ്‍സാണ് ലബ്യൂഷെയ്ന്‍ നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (1660),സ്റ്റീവ് സ്മിത്ത് (1341),ബെന്‍ സ്‌റ്റോക്‌സ് (1334),അജിന്‍ക്യ രഹാനെ (1159) എന്നിവരാണ് ടോപ് ഫൈവിലുള്ള മറ്റുള്ളവര്‍.

കൂടുതല്‍ ക്യാച്ചുമായി ജോ റൂട്ട്

കൂടുതല്‍ ക്യാച്ചുമായി ജോ റൂട്ട്

കൂടുതല്‍ ക്യാച്ച് നേടിയ താരമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 38 ഇന്നിങ്‌സില്‍ നിന്ന് 34 ക്യാച്ചാണ് റൂട്ട് നേടിയത്. രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്ത് 27 ക്യാച്ചും മൂന്നാം സ്ഥാനത്തുള്ള ബെന്‍ സ്‌റ്റോക്‌സ് 25 ക്യാച്ചുമാണ് നേടിയത്. ഇന്ത്യയുടെ അജിന്‍ക്യ രഹാനെ 23 ക്യാച്ചുമായി നാലാം സ്ഥാനത്തും ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലര്‍ 21 ക്യാച്ചുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.

Story first published: Thursday, June 24, 2021, 13:02 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+