WTC 2021: ജസ്പ്രീത് ബുംറ-ട്രന്റ് ബോള്‍ട്ട്, ആരാണ് മികച്ച പേസര്‍? മൈക്കല്‍ വോണ്‍ തിരഞ്ഞെടുക്കുന്നു
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്2021 ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ഫൈനല്‍ നടക്കുന്നത്. ഇംഗ്ലണ്ടിലാണ് മത്സരമെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചില്‍ ഏത് ടീമിന്റെ പേസ് ബൗളര്‍മാരാണ് കൂടുതല്‍ ശോഭിക്കുകയെന്നത് കണ്ടറിയം.
ഇന്ത്യ പേസ് ബൗളിങ്ങിലെ മുഖ്യ ആയുധമായി ജസ്പ്രീത് ബുംറയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടിനെയാവും ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയക്കുക. മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിച്ച് എതിര്‍ ടീമുകളെ വിറപ്പിക്കുന്ന ഇരുവരും ഇപ്പോള്‍ എതിരാളികളാവുമ്പോള്‍ ആരാവും കൂടുതല്‍ തിളങ്ങുകയെന്ന് കണ്ടറിയണം.

ഇപ്പോഴിതാ ജസ്പ്രീത് ബുംറ-ട്രന്റ് ബോള്‍ട്ട് ഇവരില്‍ ആരാണ് മികച്ച പേസറെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. 'ബുംറ അല്ലെങ്കില്‍ ബോള്‍ട്ട്. എനിക്ക് തീരുമാനിക്കാനാവുന്നില്ല.ഇതാദ്യമായാണ് ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുന്നത്.എങ്കിലും ബോള്‍ട്ടെന്നാവും ഞാന്‍ പറയുക. കാരണം ദീര്‍ഘനാളുകളായി അവന്‍ ഈ മികവ് തുടരുകയാണ്. ബുംറ പ്രതിഭാശാലിയായ മികച്ച ബൗളറാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തിയ താരമാണ്'-മൈക്കല്‍ വോണ്‍ പറഞ്ഞു.

71 ടെസ്റ്റുകള്‍ കളിച്ച ബോള്‍ട്ട് 281 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ബോള്‍ട്ടിന് സാധിച്ചു. 30 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇംഗ്ലണ്ട് പിച്ച് ന്യൂസീലന്‍ഡിലെ പിച്ചിനോട് സാമ്യത ഉള്ളതായതിനാല്‍ ബുംറയെക്കാള്‍ പരിചയസമ്പത്ത് ബോള്‍ട്ടിന് തന്നെയാണ്. പന്ത് നന്നായി സ്വിങ് ചെയ്യിക്കാനും സ്വിങ്ങിങ് യോര്‍ക്കര്‍ ചെയ്യാനും ബോള്‍ട്ടിന് സവിശേഷ മികവുണ്ട്.

ബുംറ 19 ടെസ്റ്റ് മാത്രമാണ് കളിച്ചത്. 83 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും ഒരു തവണപോലും 10 വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ല. 27 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അതിവേഗ യോര്‍ക്കറുകളും ഷോര്‍ട്ട് ബോളുകളും ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ഇംഗ്ലണ്ടില്‍ ബുംറ മികവ് കാട്ടുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെപ്പോലെ തന്നെ പ്രതിഭയുള്ളവനാണ് വില്യംസണെന്നും അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി മാറുമായിരുന്നെന്നും മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു. അവസാനമായി ന്യൂസീലന്‍ഡിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ ഇന്ത്യയെ കിവീസ് വൈറ്റ് വാഷ് ചെയ്തിരുന്നു. ഇതിന് പ്രതികാരം വീട്ടേണ്ടത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications