Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021: അശ്വിനെയും ജഡേജയേയും ഒഴിവാക്കാനാവില്ല, കാരണമുണ്ട്, കണക്കുകളറിയാം

സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാന്‍ ഇനി നാല് ദിവസം മാത്രമാണ് ബാക്കി. ഈ മാസം 18നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം. ഇരു ടീമിനെയും ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തുന്നത് പ്ലേയിങ് 11ല്‍ ആരൊക്കെയെന്നതാണ്. മികച്ച താരങ്ങളും ഫോമിലാണ്. ഫൈനലില്‍ ഒറ്റ മത്സരം മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ ആരെ തഴയും ആരെ ഉള്‍പ്പെടുത്തുമെന്നത് വലിയ വെല്ലുവിളി തന്നെയാണ്.

ഇംഗ്ലണ്ടിലെ സാഹചര്യം പേസിന് അനുകൂലമാണെങ്കിലും ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നീ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും. അത് മാത്രമല്ല,ഇരുവരുടെയും വിദേശ മൈതാനത്ത് പ്രകടനം വളരെ മികച്ചതാണ്. 2018ന് ശേഷം ഇരുവരും ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ പിച്ചുകളില്‍ നടത്തിയ പ്രകടനങ്ങള്‍ പരിശോധിക്കാം.

rashwinandravindrajadejatest

വിക്കറ്റ് വീഴ്ത്താന്‍ അശ്വിന്‍ മിടുക്കന്‍

വിക്കറ്റുകള്‍ വീഴ്ത്താന്‍ അശ്വിനുള്ള മികവാണ് നിലവിലെ മറ്റ് സ്പിന്നര്‍മാരേക്കാള്‍ അദ്ദേഹത്തെ കേമനാക്കുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനലില്‍ അദ്ദേഹം എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് ഈ കളിക്കണക്കുകള്‍ തന്നെ വ്യക്തമാക്കും. 31 എവേ ടെസ്റ്റില്‍ നിന്ന് 123 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയിട്ടുള്ളത്. 31.18 ആണ് അദ്ദേഹത്തിന്റെ ശരാശരി. ഇതില്‍ ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ പിച്ചുകളില്‍ 34 ഇന്നിങ്‌സുകളില്‍ നിന്ന് 63 വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്.

2018ന് ശേഷമുള്ള അശ്വിന്റെ കണക്കുകളും വളരെ മികച്ചതാണ്. 11 മത്സരത്തില്‍നിന്ന് 29.97 ശരാശരിയില്‍ 39 വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ ശ്രദ്ധേയ പ്രകടനമായിരുന്നു അശ്വിന്‍ നടത്തിയത്.

ജഡേജയെന്ന ഗെയിം ചെയിഞ്ചര്‍

മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് രവീന്ദ്ര ജഡേജ. ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നിവടങ്ങില്‍ 13 ടെസ്റ്റാണ് രവീന്ദ്ര ജഡേജ കളിച്ചത്. 41 വിക്കറ്റാണ് വീഴ്ത്തിയത്. 35.12 എന്ന മികച്ച ശരാശരിയും ജഡേജയുടെ പേരിലുണ്ട്. 2018ന് ശേഷം ആറ് ടെസ്റ്റുകളാണ് അശ്വിന്‍ കളിച്ചത്. 26.47 എന്ന ഭേദപ്പെട്ട ശരാശരിയില്‍ 23 വിക്കറ്റും ജഡേജ വീഴ്ത്തി.

ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് നേടാന്‍ മാത്രമല്ല ഫീല്‍ഡിങ്ങിലെ ജഡേജയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് ഡയറക്ട് ത്രോ. റണ്ണൗട്ടുകളും മികച്ച ഫീല്‍ഡിങ്ങും ടെസ്റ്റില്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ത്തന്നെ ജഡേജയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല.

Story first published: Monday, June 14, 2021, 15:59 [IST]
Other articles published on Jun 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+