For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: ജസ്പ്രീത് ബുംറയെ കാത്ത് ചരിത്ര റെക്കോഡ്, കപില്‍ ദേവിനെ മറികടക്കാം, വേണ്ടത് 17 വിക്കറ്റ്

സതാംപ്റ്റന്‍: നാല് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുള്ളത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയാണ് പരമ്പരയിലുള്ളത്. ഇംഗ്ലണ്ട് പേസ് പിച്ച് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. എന്നാല്‍ ശക്തമായ താരനിരയുമായെത്തുന്ന ഇന്ത്യ സജീവ പ്രതീക്ഷയിലാണ്.

ഇന്ത്യന്‍ താരങ്ങളെ കാത്ത് നിരവധി റെക്കോഡുകളും ഈ ഇംഗ്ലണ്ട് പര്യടനത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ട റെക്കോഡ് കാത്തിരിക്കുന്നത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ്. മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറും നായകനും ഇതിഹാസവുമായ കപില്‍ ദേവിന്റെ റെക്കോഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ പേസറെ കാത്തിരിക്കുന്നത്.

bumrahtest

ഏറ്റവും വേഗത്തില്‍ ഇന്ത്യക്കായി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന പേസ് ബൗളറെന്ന റെക്കോഡാണ് ബുംറയെ കാത്തിരിക്കുന്നത്. നിലവില്‍ 27കാരനായ ബുംറ 19 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 25 മത്സരങ്ങളില്‍ നിന്നാണ് കപില്‍ ദേവ് 100 ടെസ്റ്റ് വിക്കറ്റ് പൂര്‍ത്തിയാക്കിയത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ 28 ടെസ്റ്റില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. നിലവിലെ ഇന്ത്യന്‍ പേസര്‍മാരിലൊരാളായ മുഹമ്മദ് ഷമി 29 മത്സരത്തില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അതേ സമയം ആറ് മത്സരങ്ങള്‍ മുന്നിലുള്ള ബുംറയ്ക്ക് അഞ്ച് മത്സരത്തിനുള്ളില്‍ 17 വിക്കറ്റ് വീഴ്ത്താനായാല്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കാം. നിലവിലെ ഫോമില്‍ ബുംറയ്ക്കതിന് സാധിച്ചേക്കും.വിദേശ പിച്ചുകളിലാണ് ബുംറ തന്റെ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയത്. 79 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. അതിനാല്‍ത്തന്നെ ഈ ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനം തന്നെയാണ് ബുംറയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ഇത്തവണ മികച്ച പേസ് നിര ഇന്ത്യക്കൊപ്പമുണ്ട്. ബുംറയ്‌ക്കൊപ്പം ഇഷാന്ത്,ഷമി,ഉമേഷ്,സിറാജ്,ശര്‍ദുല്‍ എന്നിവരെല്ലാമുണ്ട്. എങ്കിലും ഇന്ത്യയുടെ കുന്തമുനയും എതിരാളികള്‍ കൂടുതല്‍ പേടിക്കുന്നതും ബുംറയെത്തന്നെയാണ്. അതിവേഗം ബൗണ്‍സും മിന്നല്‍ യോര്‍ക്കറുകളും ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതാണ്. 2007ന് ശേഷം ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര പ്രതീക്ഷിക്കുന്ന ഇന്ത്യക്ക് ഇത് സാധ്യമാകണമെങ്കില്‍ ബുംറയുടെ മികച്ച പ്രകടനം അനിവാര്യമാണ്.

ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ബൗളര്‍ രവിചന്ദ്ര അശ്വിനാണ്. 19 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. ഈരപ്പള്ളി പ്രസന്ന (20),അനില്‍ കുംബ്ലെ (21),സുഭാഷ് ഗുപ്ത (22),വിനോദ് മങ്കാദ് (23),രവീന്ദ്ര ജഡേജ (24) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റുള്ളവര്‍.

Story first published: Thursday, June 17, 2021, 16:32 [IST]
Other articles published on Jun 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+