For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: മഴയില്‍ മുങ്ങി നാലാം ദിനവും, കളി ഉപേക്ഷിച്ചു- സമനിലയ്ക്കു സാധ്യത

ഇന്ത്യ 217 റണ്‍സിനു പുറത്തായിരുന്നു

സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാംദിനവും മഴയെടുത്തു. ഒരോവര്‍ പോലും കളിക്കാനാവാതെ നാലാംദിനത്തിലെ കളി ഉപേക്ഷിക്കുകയായിരുന്നു. ഫൈനലില്‍ മഴയെ തുടര്‍ന്ന് ഇതു രണ്ടാമത്തെ ദിവസമാണ് കളി പൂര്‍ണമായും ഉപേക്ഷിക്കുന്നത്. ആദ്യദിനവും മഴ കാരണം ടോസ് പോലും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതോടെ ഫൈനല്‍ സമനിലയാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഫൈനല്‍ സമനിലയിലാവുകയും ഇന്ത്യയും ന്യൂസിലാന്‍ഡും ട്രോഫി പങ്കിടുകയും ചെയ്യും.

1

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 217 റണ്‍സിലൊതുക്കിയ ന്യൂസിലാന്‍ഡ് മൂന്നംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 101 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 116 റണ്‍സ് മാത്രം മതി. എട്ടു വിക്കറ്റുകളും ശേഷിക്കുന്നുണ്ട്. 150ന് മുകളില്‍ ലീഡ് നേടാനായാല്‍ പിന്നെ ഇന്ത്യക്കു വിജയം ദുഷ്‌കരമായിരിക്കും. അതുകൊണ്ടു തന്നെ കഴിയാവുന്നത്ര വേഗത്തില്‍ നാലാം ദിനം കിവികളുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 12 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമായിരുന്നു മൂന്നാംദിനം ക്രീസില്‍. ഓപ്പണര്‍മാരായ ടോം ലാതം (30), ഡെവന്‍ കോണ്‍വേ (54) എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.

2

നേരത്തേ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന പ്രതീതി നല്‍കിയെങ്കിലും ഇന്ത്യ 250 പോലും തികയ്ക്കാനാവാതെ കൂടാരം കയറുകയായിരുന്നു. മധ്യനിരയും വാലറ്റവും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താതിരുന്നതാണ് ഇന്ത്യക്കു തിരിച്ചടിയായത്. മൂന്നിന് 148 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യ 217 റണ്‍സിന് പുറത്തായത്. ആരുംതന്നെ ഫിഫ്റ്റി നേടിയില്ല. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 49 റണ്‍സോടെ ടോപ്‌സ്‌കോററായപ്പോള്‍ നായകന്‍ വിരാട് കോലി 44 റണ്‍സിനു മടങ്ങി. രോഹിത് ശര്‍മയാണ് (34) 30ന് മുകളില്‍ നേടിയ മറ്റൊരാള്‍. ശുഭ്മാന്‍ ഗില്‍ (28), ആര്‍ അശ്വിന്‍ (22), രവീന്ദ്ര ജഡേജ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

അഞ്ചു വിക്കറ്റുകള്‍ പിഴുത പേസര്‍ കൈല്‍ ജാമിസണാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. 22 ഓവരില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്. രോഹിത്, കോലി, റിഷഭ് പന്ത് (4), ഇഷാന്ത് ശര്‍മ (4), ജസ്പ്രീത് ബുംറ (0) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. ലോക ചാംപ്യന്‍ഷിപ്പില്‍ അഞ്ചാം തവണയാണ് ജാമിസണ്‍ ഒരിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചത്. രണ്ടു വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും നീല്‍ വാഗ്നറും ജാമിസണിനു മികച്ച പിന്തുണ നല്‍കി.

ഇന്ത്യയെപ്പോലെ തന്നെ ന്യൂസിലാന്‍ഡിനും മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കോണ്‍വേ- ലാതം സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 70 റണ്‍സ് ഇരുവരും അടിച്ചെടുത്തു. മല്‍സരം ഇന്ത്യയില്‍ നിന്നും അകന്നുപോകവെയാണ് അശ്വിന്‍ രക്ഷകനായത്. ലാതമിനെ അദ്ദേഹം നായകന്‍ കോലിക്കു സമ്മാനിക്കുകയായിരുന്നു. കളി അവസാനിപ്പിക്കുന്നതിനു തൊട്ടുമുമ്പ് മറ്റൊരു ഓപ്പണറായ കോണ്‍വേയെ ഇഷാന്തും പുറത്താക്കിയത് ഇന്ത്യക്കു ആശ്വാസമായി. മുഹമ്മദ് ഷമിയായിരുന്നു ക്യാച്ചെടുത്തത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്-ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Monday, June 21, 2021, 20:10 [IST]
Other articles published on Jun 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+