
രവീന്ദ്ര ജഡേജ (ഇന്ത്യ)
ന്യൂസീലന്‍ഡ് ഏറ്റവും ഭയക്കുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജഡേജയാവും. മധ്യനിരയില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സുകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനാവും. 32 കാരനായ ജഡേജ ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 30.66 ശരാശരിയില്‍ 276 റണ്‍സാണ് ജഡേജ നേടിയിട്ടുള്ളത്. രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയ ജഡേജ 16 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരേ 6 ടെസ്റ്റില്‍ നിന്ന് 236 റണ്‍സും 19 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ആര്‍ അശ്വിന്‍ (ഇന്ത്യ)
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിന്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ്. 2019ന് ശേഷം 13 ടെസ്റ്റില്‍ നിന്ന് 295 റണ്‍സും 67 വിക്കറ്റുമാണ് അശ്വിന്‍ വീഴ്ത്തിയത്. ഇംഗ്ലണ്ടില്‍ ആറ് ടെസ്റ്റില്‍ നിന്ന് 232 റണ്‍സും 14 വിക്കറ്റും വീഴ്ത്തിയ അദ്ദേഹം ന്യൂസീലന്‍ഡിനെതിരേ 6 ടെസ്റ്റില്‍ നിന്ന് 144 റണ്‍സും 48 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 59 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

കെയ്ല്‍ ജാമിസന്‍ (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡിന്റെ യുവ പേസ് ഓള്‍റൗണ്ടറാണ് കെയ്ല്‍ ജാമിസന്‍. 26കാരനായ താരം ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. ന്യൂസീലന്‍ഡിന് പുറത്ത് ഇതുവരെ ടെസ്റ്റ് കളിച്ചുള്ള അനുഭവസമ്പത്ത് ജാമിസനില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു ജാമിസന്റെ അരങ്ങേറ്റം. ആറ് ടെസ്റ്റില്‍ നിന്ന് 226 റണ്‍സും 36 വിക്കറ്റും ജാമിസന്റെ പേരിലുണ്ട്.

കോളിന്‍ ഡി ഗ്രാന്റ്‌ഹോം (ന്യൂസീലന്‍ഡ്)
കിവീസിന്റെ സീനിയര്‍ ഓള്‍റൗണ്ടറായ ഗ്രാന്റ് ഹോം ഇതുവരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല. 2019ന് ശേഷം 9 ടെസ്റ്റില്‍ നിന്ന് 464 റണ്‍സും 16 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കെതിരേ രണ്ട് ടെസ്റ്റില്‍ നിന്ന് 69 റണ്‍സും രണ്ട് വിക്കറ്റുമാണ് ഗ്രാന്റ്‌ഹോം നേടിയത്. പ്ലേയിങ് 11ലേക്ക് ഗ്രാന്റ്‌ഹോമിനെ കിവീസ് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ടിം സൗത്തി (ന്യൂസീലന്‍ഡ്)
32കാരനായ ടിം സൗത്തി പരിചയസമ്പന്നനായ താരമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുമുണ്ട്. 2019ന് ശേഷം 19 ടെസ്റ്റില്‍ നിന്ന് 140 റണ്‍സും 65 വിക്കറ്റുമാണ് സൗത്തി വീഴ്ത്തിയത്. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 149 റണ്‍സും 20 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യക്കെതിരേ എട്ട് ടെസ്റ്റ് കളിച്ചപ്പോള്‍ 216 റണ്‍സും 39 വിക്കറ്റുമാണ് സൗത്തി നേടിയത്. പന്ത് സ്വിങ് ചെയ്യിക്കാന്‍ മികവുള്ള താരമാണ് അദ്ദേഹം.


Click it and Unblock the Notifications