Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC final: ഇന്ത്യ കിരീടം നേടും, ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രം- മുന്‍ താരം പറയുന്നു

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡുമായി കൊമ്പുകോര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ജൂണ്‍ 18 മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ലോക കിരീടത്തിനായി ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്.

ഫൈനലിനെക്കുറിച്ച് നിര്‍ണായക പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം റീതീന്ദര്‍ സോധി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്കു ചാംപ്യന്‍മാരാവാന്‍ സാധിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നാലു റിസര്‍വ് താരങ്ങളുള്‍പ്പെടെ 24 അംഗ സംഘത്തെ കഴിഞ്ഞയാഴ്ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

 സാഹചര്യവുമായി പൊരുത്തപ്പെടണം

സാഹചര്യവുമായി പൊരുത്തപ്പെടണം

സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. മല്‍സരം ഇന്ത്യയില്ല, ഇംഗ്ലണ്ടിലാണ്. പക്ഷെ ഇന്ത്യന്‍ ടീമിന്റെ ഇപ്പോത്തെ ഫോമിനെക്കുറിച്ച് പറയുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളില്‍പ്പോളും അവര്‍ക്കു മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലെ സാഹചര്യം നമുക്ക് അത്ര വെല്ലുവിളിയാവില്ല. ഏതു സാഹചര്യവുമായും പൊരുത്തപ്പെട്ട് കളിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യക്കുണ്ടെന്നും സോധി വിലയിരുത്തി.

 ശക്തമായ ടീം

ശക്തമായ ടീം

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വളരെ ശക്തരാണ്. മികച്ച ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഇന്ത്യക്കുണ്ട്. ടെസ്റ്റ് മല്‍സരങ്ങളിലെ സ്ലിപ്പ് ക്യാച്ചിങിന്റെ കാര്യമെടുത്താലും നമ്മളുടെ പ്രകടനം മികച്ചതാണെന്നു സോധി നിരീക്ഷിച്ചു.
മുമ്പത്തെ ടീമുകളെപ്പോലെ സമ്മര്‍ദ്ദത്തിനു കീഴടങ്ങുന്നവരല്ല ഇപ്പോഴത്തെ ഇന്ത്യന്‍ സംഘമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ ടീം ഇങ്ങനെയായിരുന്നില്ല. നമ്മള്‍ പലപ്പോഴും സമ്മര്‍ദ്ദത്തിലേക്കു വീഴുകയും ഇതു കാരണം ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോഴത്തെ ടീമിന്റെ കാര്യമെടുത്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സമ്മര്‍ദ്ദം നമ്മളെ തളര്‍ത്തുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നമുക്ക് ചരിത്രവിജയം നേടാന്‍ കഴിഞ്ഞു. ആശങ്കപ്പെടാന്‍ ഒന്നും തന്നെയില്ലെന്നും സോധി കൂട്ടിച്ചേര്‍ത്തു.

 കഴിവിന് അനുസരിച്ച് കളിക്കണം

കഴിവിന് അനുസരിച്ച് കളിക്കണം

ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനു കഴിഞ്ഞാല്‍ ഉറപ്പായും ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ചാംപ്യന്‍മാരാവാന്‍ നമുക്ക് കഴിയുമെന്നും സോധി അഭിപ്രായപ്പെട്ടു.
അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരകളില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ വിദേശത്തും നാട്ടിലുമായി ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. രണ്ടിലും ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നായകന്‍ വിരാട് കോലിയടക്കം പല സീനിയര്‍ താരങ്ങളുമില്ലാതെയാണ് ഓസീസിനെതിരേ ഇന്ത്യ ടെസ്റ്റ് പരമ്പര പോക്കറ്റിലാക്കിയത്.

Story first published: Monday, May 10, 2021, 13:24 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+