Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: മഴയില്‍ മുങ്ങുമോ ആദ്യദിനം? വില്ലനായി കാലാവസ്ഥ- കളി വൈകിയേക്കും

സതാംപ്റ്റണ്‍: ഇന്നാരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. വെള്ളിയാഴ്ച ഇവിടെ ദീര്‍ഘനേരം മേഘാവൃതമായിരിക്കും. ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ ശനിയാഴ്ച രാവിലെ വരെ ഇവിടെ മഞ്ഞ അലേര്‍ട്ട് മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. ഇതോടെ ആദ്യദിനത്തിലെ കളി മഴയില്‍ ഒലിച്ചുപോവുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

1

ബ്രിട്ടീഷ് സമയം രാവിലെ 10 മണിക്ക് മഴ പെയ്യാനുള്ള സാധ്യത 80 ശതമാനമാണ്. ഉച്ചയ്ക്കു 12, 2 മണിക്കു 90 ശതമാനവും വൈകീട്ട് അഞ്ചു മണിക്കു 80 ശതമാനവുമാണ് മഴയ്ക്കുള്ള സാധ്യത. സതാംപ്റ്റണിലെ ചില ഭാഗങ്ങളില്‍ 40 മില്ലി മീറ്റര്‍ വരെ വെള്ളിയാഴ്ച മഴ ലഭിച്ചേക്കും. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ മഴയ്ക്കു ശമനമുണ്ടാവും. ശനിയാഴ്ച രാവിലെ വരെ ഈ സ്ഥിതി തുടരുകയും ചെയ്യും.

കളി തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഒരു ദിവസം റിസര്‍വ് ദിനമായി ഐസിസി നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു. ഏതെങ്കിലും ദിവസത്തെ മല്‍സരം നിശ്ചിത ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയാണിത്. ഫൈനല്‍ സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ലോക കിരീടം പങ്കുവയ്ക്കും.

ശക്തമായ ടീമിനെയാണ് ഇരുടീമുകളും ഫൈനലില്‍ അണിനിരത്തുന്നത്. അന്തിമ ഇലവനെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്‍ കൈകാര്യം ചെയ്യുമ്പോള്‍ പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയോടൊപ്പം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യും. ഇഷാന്തിനു പകരം മുഹമ്മദ് സിറാജ് പ്ലെയിങ് ഇലവനിലെത്തിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടയിരുന്നു. എന്നാല്‍ ഇഷാന്തിനു തന്നെ പ്രഥമ പരിഗണന നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

Story first published: Friday, June 18, 2021, 12:08 [IST]
Other articles published on Jun 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+